Movie prime

കോവിഡ് ഭീതിക്കിടെ കുടിയൊഴിപ്പിക്കൽ ഭീഷണി

Asad കോവിഡ് ഭീഷണിയെക്കാള് ഭയാനകമാണ് കുടിയൊഴിപ്പിക്കല് ഭീഷണി. പ്രതികരിക്കാനാവാത്ത വിധം ഭരഘടനാപരമായ അവകാശങ്ങള്പോലും നിഷേധിക്കുന്ന കോവിഡ് നിയമത്തിന്റെ ചങ്ങലയില് ജനങ്ങളെ കെട്ടിയിട്ട് വീടുകളിലേക്ക് അതിക്രമിച്ചു കയറുന്നത് ഭരണകൂട ഭീകരതയാണ്. സര്ക്കാറിനോടു സഹകരിക്കുന്ന ജനവിഭാഗങ്ങളെപ്പോലും ശത്രുക്കളാക്കുന്ന നടപടിയാണ്.Asad ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് …………….. പത്തു പേര് കൂടാന് പാടില്ല. പരസ്പരം അകലം പാലിക്കണം എന്നൊക്കെ പകര്ച്ചവ്യാധി നിയമം ഭേദഗതി ചെയ്ത് ഒരു വര്ഷത്തേയ്ക്കുള്ള ചട്ടം ഇന്നലെ പ്രസിദ്ധീകരിച്ചതേയുള്ളു. ഇന്നു രാവിലെ വെന്നിയൂരില് നൗഷാദിന്റെ വീട്ടിലേക്കു കടന്നു കയറിയത് More
 
കോവിഡ് ഭീതിക്കിടെ  കുടിയൊഴിപ്പിക്കൽ ഭീഷണി

Asad

കോവിഡ് ഭീഷണിയെക്കാള്‍ ഭയാനകമാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി. പ്രതികരിക്കാനാവാത്ത വിധം ഭരഘടനാപരമായ അവകാശങ്ങള്‍പോലും നിഷേധിക്കുന്ന കോവിഡ് നിയമത്തിന്റെ ചങ്ങലയില്‍ ജനങ്ങളെ കെട്ടിയിട്ട് വീടുകളിലേക്ക് അതിക്രമിച്ചു കയറുന്നത് ഭരണകൂട ഭീകരതയാണ്. സര്‍ക്കാറിനോടു സഹകരിക്കുന്ന ജനവിഭാഗങ്ങളെപ്പോലും ശത്രുക്കളാക്കുന്ന നടപടിയാണ്.Asad

ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

……………..

പത്തു പേര്‍ കൂടാന്‍ പാടില്ല. പരസ്പരം അകലം പാലിക്കണം എന്നൊക്കെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്ത് ഒരു വര്‍ഷത്തേയ്ക്കുള്ള ചട്ടം ഇന്നലെ പ്രസിദ്ധീകരിച്ചതേയുള്ളു. ഇന്നു രാവിലെ വെന്നിയൂരില്‍ നൗഷാദിന്റെ വീട്ടിലേക്കു കടന്നു കയറിയത് നൂറോളം പൊലീസുകാരും ഉദ്യോഗസ്ഥരും. ദേശീയപാതാ ഭൂമി ഏറ്റെടുക്കലാണത്രെ!

മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹങ്ങള്‍ക്കും പ്രതിഷേധ ധര്‍ണകള്‍ക്കും പ്രകടനങ്ങള്‍ക്കും ആളുകള്‍ കൂടിയാല്‍ കോവിഡ് വ്യാപനമുണ്ടാകും എന്നു മുന്നറിയിപ്പു നല്‍കുന്ന സര്‍ക്കാര്‍ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും അഴിച്ചുവിട്ടതെന്ത്? പൊലീസുകാരെ ഭയമാണോ കോവിഡ് വൈറസ്സുകള്‍ക്ക്? ഇത് ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശമെന്താണ്?

കോവിഡ് ഭീഷണിയെക്കാള്‍ ഭയാനകമാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി. പ്രതികരിക്കാനാവാത്ത വിധം ഭരഘടനാപരമായ അവകാശങ്ങള്‍പോലും നിഷേധിക്കുന്ന കോവിഡ്നിയമത്തിന്റെ ചങ്ങലയില്‍ ജനങ്ങളെ കെട്ടിയിട്ട് വീടുകളിലേക്ക് അതിക്രമിച്ചു കയറുന്നത് ഭരണകൂട ഭീകരതയാണ്. സര്‍ക്കാറിനോടു സഹകരിക്കുന്ന ജനവിഭാഗങ്ങളെപ്പോലും ശത്രുക്കളാക്കുന്ന നടപടിയാണ്. ദേശീയപാതാ വികസനത്തില്‍ ഇത്തരം ആലോചനയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ വരുത്താവുന്ന പ്രത്യാഘാതം ചെറുതാവില്ല. പ്രത്യേകിച്ചും മലപ്പുറം ജില്ലയില്‍. തലപ്പാറയിലും കുറ്റിപ്പുറത്തും വെളിയങ്കോട്ടും നേരിടേണ്ടിവന്ന സമരങ്ങള്‍ ഓര്‍മ്മയുണ്ടാകണം.

കോവിഡുകാല പ്രോട്ടോകോളും നിയമ ഭേദഗതികളും അനുസരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബാധ്യതയില്ലെങ്കില്‍ ജനങ്ങള്‍ക്കുമേല്‍ മാത്രം അതടിച്ചേല്‍പ്പിക്കാനാവില്ല. വെന്നിയൂരിലെ ജനങ്ങളെ പ്രകോപിതരാക്കിയത് എന്ത് ഉദ്ദേശ്യത്തോടെയാണ്? സമരസമിതിയുടെ ജില്ലാ സെക്രട്ടറി നൗഷാദ് വെന്നിയൂരിനെയും കുടുംബത്തെയുമാണ് പൊലീസ് വീട്ടില്‍ കയറി അക്രമിച്ചിരിക്കുന്നത്. അസഭ്യം പറയുകയും ശാരീരികാക്രമം നടത്തുകയുമുണ്ടായി. കോവിഡ് രോഗം പകര്‍ന്നിട്ടുണ്ടോ എന്ന ആശങ്കയുമുണ്ട്.

കടന്നാക്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. തര്‍ക്കപദ്ധതികള്‍ നിര്‍ബന്ധമായും കോവിഡ് ഭീഷണി ഒഴിയുംവരെ നിര്‍ത്തിവെക്കുകയും വേണം.