Movie prime

വലതുപക്ഷം ചെയ്തപ്പോൾ വിമര്‍ശിച്ചില്ലല്ലോ, ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നതെന്തിന് എന്ന ചോദ്യം രാഷ്ട്രീയ നിരക്ഷരതയുടേതാണ്

Dr Asad വലതുപക്ഷം, വലതുപക്ഷ നയങ്ങളും ഇടതുപക്ഷം, ഇടതുപക്ഷ നയങ്ങളുമാണ് നടപ്പാക്കുക. വലതുപക്ഷവും ഇടതുപക്ഷവും അവരവരുടെ നയങ്ങൾ നടപ്പാക്കുമ്പോൾ ആരും അത്ഭുതപ്പെടാറില്ല. ഞെട്ടാറില്ല. എന്നാൽ വലതുപക്ഷം ഇടതുനയങ്ങൾ നടപ്പാക്കുന്നതും ഇടതുപക്ഷം വലതുനയങ്ങൾ കൈക്കൊള്ളുന്നതും എല്ലാവരേയും അത്ഭുതപ്പെടുത്തും. ഞെട്ടിക്കും. നവലിബറല് രാഷ്ട്രീയവും പുറംതള്ളല് വികസനവും കണ്സള്ട്ടന്സി കമ്മീഷന് ഏര്പ്പാടുകളും വലതു ജീര്ണതകളും ഇടതു രാഷ്ട്രീയത്തിന്റെ ഭാഗമല്ല.Dr Asad രാഷ്ട്രീയത്തിലെ പക്ഷഭേദങ്ങളെ കുറിച്ചുള്ള ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ ………… വലതുപക്ഷം വലതു നയങ്ങള് നടപ്പാക്കുമെന്ന് എല്ലാവര്ക്കും അറിയാം. More
 
വലതുപക്ഷം ചെയ്തപ്പോൾ വിമര്‍ശിച്ചില്ലല്ലോ, ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നതെന്തിന് എന്ന ചോദ്യം രാഷ്ട്രീയ നിരക്ഷരതയുടേതാണ്

Dr Asad

വലതുപക്ഷം, വലതുപക്ഷ നയങ്ങളും ഇടതുപക്ഷം, ഇടതുപക്ഷ നയങ്ങളുമാണ് നടപ്പാക്കുക. വലതുപക്ഷവും ഇടതുപക്ഷവും അവരവരുടെ നയങ്ങൾ നടപ്പാക്കുമ്പോൾ ആരും അത്ഭുതപ്പെടാറില്ല. ഞെട്ടാറില്ല. എന്നാൽ വലതുപക്ഷം
ഇടതുനയങ്ങൾ നടപ്പാക്കുന്നതും ഇടതുപക്ഷം വലതുനയങ്ങൾ കൈക്കൊള്ളുന്നതും എല്ലാവരേയും അത്ഭുതപ്പെടുത്തും. ഞെട്ടിക്കും. നവലിബറല്‍ രാഷ്ട്രീയവും പുറംതള്ളല്‍ വികസനവും കണ്‍സള്‍ട്ടന്‍സി കമ്മീഷന്‍ ഏര്‍പ്പാടുകളും വലതു ജീര്‍ണതകളും ഇടതു രാഷ്ട്രീയത്തിന്റെ ഭാഗമല്ല.Dr Asad

രാഷ്ട്രീയത്തിലെ പക്ഷഭേദങ്ങളെ കുറിച്ചുള്ള ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ

…………
വലതുപക്ഷം വലതു നയങ്ങള്‍ നടപ്പാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അത് ആരെയും ഞെട്ടിക്കുന്നില്ല. അതില്‍ വാര്‍ത്തയുമില്ല. ഇടതുപക്ഷം ഇടതുപക്ഷ നയങ്ങള്‍ നടപ്പാക്കുമ്പോഴും അങ്ങനെയാണ്.

എന്നാല്‍ വലതുപക്ഷ സര്‍ക്കാര്‍ ഇടതുപക്ഷ അജണ്ട നടപ്പാക്കുമ്പോള്‍ അതു വാര്‍ത്തയാവും. എന്നും ആളുകളോര്‍ക്കും. ബാങ്കുകളുടെ ദേശസാല്‍ക്കരണം നടത്തിയ ഇന്ദിരാഗാന്ധിയുടെ നടപടി വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴും നാമത് ഓര്‍ക്കുന്നു. അതുപോലെ വലതുപക്ഷ നിലപാടെടുക്കുന്ന ഇടതുപക്ഷവും വാര്‍ത്ത സൃഷ്ടിക്കുന്നു. കാരണം വലതു നയങ്ങളും അവയുടെ പാര്‍ശ്വഫലങ്ങളും ഇടതുപക്ഷത്തുനിന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

ഇന്ദിരാഗാന്ധി ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത് ലോകത്തെ അത്ഭുതപ്പെടുത്തിയെങ്കില്‍ അതിനു കാരണം ഒരിടതുപക്ഷ നയമാണ് അവര്‍ നടപ്പാക്കിയത് എന്നതാണ്. സ്വകാര്യവത്ക്കരണം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാറും ഇതേപോലെ അത്ഭുതപ്പെടുത്തും. ദേശീയപാത സ്വകാര്യവത്ക്കരണത്തിന് തിടുക്കം കൂട്ടുന്നത് ഇടതുപക്ഷ സര്‍ക്കാറാണ് എന്നത് ആരും പ്രതീക്ഷിക്കാത്തതാണ്.

വലതുപക്ഷ സര്‍ക്കാര്‍ ചെയ്തപ്പോള്‍ നിങ്ങളാരും വിമര്‍ശിച്ചില്ലല്ലോ, ഇടതുപക്ഷം ചെയ്യുമ്പോള്‍ എന്തിനു വിമര്‍ശിക്കണം എന്ന ചോദ്യം രാഷ്ട്രീയ നിരക്ഷരതയുടെതാണ്. രാഷ്ട്രീയം മറന്ന ആ താരതമ്യംതന്നെ ശരിയല്ല.

നവലിബറല്‍ രാഷ്ട്രീയവും പുറംതള്ളല്‍ വികസനവും കണ്‍സള്‍ട്ടന്‍സി കമ്മീഷന്‍ ഏര്‍പ്പാടുകളും വലതു ജീര്‍ണതകളും ഇടതു രാഷ്ട്രീയത്തിന്റെ ഭാഗമല്ല. അതു കടന്നു വരുമ്പോള്‍ വലതുപക്ഷ പാര്‍ട്ടികളുമായി താരതമ്യപ്പെടുത്താനും ന്യായീകരിക്കാനും വലതുപക്ഷ ചായ് വുള്ളവര്‍ക്കേ സാധിക്കൂ.

രാഷ്ട്രീയത്തിലെ ഈ ഇരുപക്ഷങ്ങള്‍ എന്നത് നാടിന്റെ പുരോഗതി സംബന്ധിച്ച രണ്ടു വിപരീത കാഴ്ച്ചപ്പാടുകളുടെ പക്ഷരൂപങ്ങളാണ്. അവ ഒന്നായി തീരുമ്പോള്‍ ഇല്ലാതാവുന്നത് വലതുപക്ഷമല്ല, ഇടതുപക്ഷമാണ്. അങ്ങനെ ഇടതുപക്ഷത്തെ ഇല്ലാതാക്കാമെന്ന് താല്‍ക്കാലിക അധികാരത്തില്‍ മത്തുപിടിച്ച നേതാക്കള്‍ക്കു തോന്നാം. എന്നാല്‍ മര്‍ദ്ദിതരും പാര്‍ശ്വവത്കൃതരും തിരസ്കൃതരുമായ ജനസമൂഹം അതു സമ്മതിച്ചു തരണമെന്നില്ല.