Movie prime

ഒരാളെയും കുടിയൊഴിപ്പിച്ചുകൂടാ, കിടപ്പാടം മൗലികാവകാശമാണ്: ഡോ. ആസാദ്

Dr Azad ഒരാളെയും കുടിയൊഴിപ്പിക്കരുതെന്നും കിടപ്പാടം മൗലികാവകാശമാണെന്നും പ്രസിദ്ധ ഇടതുപക്ഷ ചിന്തകൻ ഡോ. ആസാദ്. കുടിയൊഴിപ്പിക്കല് നിരോധന നിയമം പാസാക്കണമെന്നും അതു തയ്യാറാക്കി നിയമസഭ പാസാക്കാന് സമയമെടുക്കുമെങ്കില് പ്രത്യേക ഓര്ഡിനന്സ് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Dr Azad ഇനി ഒരു കുടുംബവും പുറംതള്ളപ്പെട്ടുകൂടാ.രാജന്-അമ്പിളി ദമ്പതിമാരെപ്പോലെ മരണത്തിലേക്ക് ആരും എടുത്തെറിയപ്പെട്ടുകൂടാ. ഇത് കേരളത്തിന്റെ നീതിബോധം നിര്വഹിക്കേണ്ട അടിയന്തര കടമയാണ്. ഒന്നാം കേരള മന്ത്രിസഭ ഇ എം എസ്സിന്റെ നേതൃത്വത്തില് അധികാരമേറ്റപ്പോൾ ആദ്യം ഒപ്പു വെച്ചത് കുടിയൊഴിപ്പിക്കല് നിരോധന ഓര്ഡിനന്സിലാണെന്ന് More
 
ഒരാളെയും കുടിയൊഴിപ്പിച്ചുകൂടാ, കിടപ്പാടം മൗലികാവകാശമാണ്: ഡോ. ആസാദ്

Dr Azad
ഒരാളെയും കുടിയൊഴിപ്പിക്കരുതെന്നും കിടപ്പാടം മൗലികാവകാശമാണെന്നും പ്രസിദ്ധ ഇടതുപക്ഷ ചിന്തകൻ ഡോ. ആസാദ്. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം പാസാക്കണമെന്നും അതു തയ്യാറാക്കി നിയമസഭ പാസാക്കാന്‍ സമയമെടുക്കുമെങ്കില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Dr Azad

ഇനി ഒരു കുടുംബവും പുറംതള്ളപ്പെട്ടുകൂടാ.രാജന്‍-അമ്പിളി ദമ്പതിമാരെപ്പോലെ മരണത്തിലേക്ക് ആരും എടുത്തെറിയപ്പെട്ടുകൂടാ. ഇത് കേരളത്തിന്റെ നീതിബോധം നിര്‍വഹിക്കേണ്ട അടിയന്തര കടമയാണ്.

ഒന്നാം കേരള മന്ത്രിസഭ ഇ എം എസ്സിന്റെ നേതൃത്വത്തില്‍ അധികാരമേറ്റപ്പോൾ ആദ്യം ഒപ്പു വെച്ചത് കുടിയൊഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സിലാണെന്ന് ഡോ. അസാദ് ഓർമിപ്പിച്ചു. അത്ര പ്രധാനമായിരുന്നു അത്. ജന്മി നാടുവാഴിത്ത ഭീകരതയുടെ വിഷപ്പല്ലുകള്‍ കൊഴിച്ചിടാന്‍ പുരോഗമന രാഷ്ട്രീയം വളര്‍ന്നു. എന്നാല്‍ അവര്‍ പണിത പുതുകേരളത്തില്‍ മുതലാളിത്ത ക്രൗര്യത്തിന് ആരെയും ഒഴിപ്പിക്കാമെന്ന അവസ്ഥയാണ്. അതിനു കൂട്ടു നില്‍ക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ഈ നില മാറിയേ തീരൂ.

സമഗ്ര നിയമമാണ് കൊണ്ടുവരേണ്ടത്. ഒപ്പം ഭൂമിയിലെ അവകാശം പുനര്‍ നിര്‍ണയിക്കപ്പെടണം. ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന പരമാവധി ഭൂമി പുതുക്കി നിശ്ചയിക്കണം. അധികഭൂമി പൊതു ഉടമസ്ഥതയിലും ഉപയോഗത്തിലും നില നിര്‍ത്തണം. ഭൂമിയില്ലാതെ ഒരു കുടുംബവും മാറ്റി നിര്‍ത്തപ്പെടരുത്. രാജവാഴ്ച്ചക്കാലമല്ല. ജനാധിപത്യ യുഗമാണ്. സകലരും സകലതിനും അവകാശികളാണ്. പൂണൂലും കുടുമയും കുലമഹിമയും തറവാടിത്ത ഘോഷണവും ഭൂപ്രഭുത്വവും ജാത്യാചാരവും എരിഞ്ഞ ചുടലപ്പറമ്പിലാണ് നവോത്ഥാനക്കൊടി പാറിയത്. ആരും ആരുടെയും മേലധികാരികളല്ല. ഭൂമി ആരും കൊണ്ടുവന്നതുമല്ല. ചാര്‍ത്തിക്കിട്ടിയ ഓലകളും കടലാസുകളും ആളിയമരും. നീതി മാത്രം ബാക്കിയാവും.

ഒരാള്‍ പോലും കുടിയൊഴിക്കപ്പെടാതിരിക്കാനുള്ള നിയമം ഉടനടി കൊണ്ടുവരണമെന്ന് ഡോ. ആസാദ് ആവശ്യപ്പെട്ടു. പോങ്ങിലെ കുട്ടികള്‍ വിരല്‍ ചൂണ്ടിയത് അങ്ങോട്ടാണ്. അവരോടു ചെയ്യേണ്ട നീതി കുടിയൊഴിപ്പിക്കല്‍ നിരോധന നിയമമായി വരണം.