Movie prime

രോഗത്തിൻ്റെ പ്രത്യേകതയാണോ രോഗിയുടെ പ്രത്യേകതയാണോ മെഡിക്കൽ ബോർഡിൻ്റെ സേവനത്തിന് അടിസ്ഥാനമെന്ന് ഡോ. ആസാദ്

Dr Azad കഴുത്തു വേദനയും തലവേദനയുമായി മെഡിക്കൽ കോളെജിലെത്തുന്ന എല്ലാവർക്കും മെഡിക്കൽ ബോർഡിൻ്റെ സേവനം ലഭ്യമാകുമോ എന്ന് ഡോ. ആസാദ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി യുടെ നോട്ടീസ് കിട്ടുമ്പോഴെല്ലാം ആശുപത്രിയിൽ അഡ്മിറ്റാകുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് ഡോക്ടറുടെ സേവനമല്ല, മെഡിക്കൽ ബോർഡിൻ്റെ തന്നെ സേവനം ലഭ്യമാകുന്നത് സംശയാസ്പദമാണെന്നും ഇടതുനിരീക്ഷകനും എഴുത്തുകാരനുമായ ആസാദ് കുറ്റപ്പെടുത്തി. Dr Azad സി എം രവീന്ദ്രന് മെഡിക്കല് കോളെജില് ചികിത്സക്കെത്തുമ്പോള് ഡോക്ടറുടെ സേവനമല്ല, മെഡിക്കല് ബോര്ഡിന്റെ സേവനംതന്നെയാണ് ലഭ്യമാവുന്നത്. More
 
രോഗത്തിൻ്റെ പ്രത്യേകതയാണോ രോഗിയുടെ പ്രത്യേകതയാണോ മെഡിക്കൽ ബോർഡിൻ്റെ സേവനത്തിന് അടിസ്ഥാനമെന്ന്  ഡോ. ആസാദ്

Dr Azad
കഴുത്തു വേദനയും തലവേദനയുമായി മെഡിക്കൽ കോളെജിലെത്തുന്ന എല്ലാവർക്കും മെഡിക്കൽ ബോർഡിൻ്റെ സേവനം ലഭ്യമാകുമോ എന്ന് ഡോ. ആസാദ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി യുടെ നോട്ടീസ് കിട്ടുമ്പോഴെല്ലാം ആശുപത്രിയിൽ അഡ്മിറ്റാകുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് ഡോക്ടറുടെ സേവനമല്ല, മെഡിക്കൽ ബോർഡിൻ്റെ തന്നെ സേവനം ലഭ്യമാകുന്നത് സംശയാസ്പദമാണെന്നും ഇടതുനിരീക്ഷകനും എഴുത്തുകാരനുമായ ആസാദ് കുറ്റപ്പെടുത്തി. Dr Azad

സി എം രവീന്ദ്രന് മെഡിക്കല്‍ കോളെജില്‍ ചികിത്സക്കെത്തുമ്പോള്‍ ഡോക്ടറുടെ സേവനമല്ല, മെഡിക്കല്‍ ബോര്‍ഡിന്റെ സേവനംതന്നെയാണ് ലഭ്യമാവുന്നത്. ഇത് എല്ലാവര്‍ക്കും കിട്ടുന്ന സേവനമാണോ? ശക്തമായ കഴുത്തു വേദനയും തലവേദനയും ബാധിച്ചു മെഡിക്കല്‍ കോളെജിലെത്തിയ അദ്ദേഹത്തിന് കിടത്തിച്ചികിത്സ തന്നെ വേണം എന്ന് ഡോക്ടര്‍ക്കു നിര്‍ദേശിക്കാം. എന്നാല്‍

ഇ ഡി ചോദ്യം ചെയ്യലിനു വിളിപ്പിച്ച ഒരാളുടെ കാര്യത്തില്‍ കിടത്തിച്ചികിത്സയും മെഡിക്കല്‍ ബോര്‍ഡുമൊക്കെ പലവിധ സംശയങ്ങളും ഉണര്‍ത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലാണ് ഇത്തരം സൗകര്യങ്ങളൊക്കെ സ്വാധീനമുള്ള വ്യക്തികള്‍ നേടാറുള്ളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഈ അധിക ശ്രദ്ധ ആരോഗ്യമന്ത്രിയുടെ അധിക താല്‍പ്പര്യമാവുമോ എന്ന സംശയവും അദ്ദേഹം പങ്കുവെച്ചു.

ഇവിടെ ഒരു സംശയമേ ഉന്നയിക്കുന്നുള്ളൂ. സാധാരണ പൗരന്മാര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം എപ്പോഴാണ് ലഭിക്കുക എന്നും അതിനുള്ള മാനദണ്ഡമെന്താണ് എന്നും വ്യക്തമാക്കണം. രോഗത്തിന്റെ പ്രത്യേകതയാണോ രോഗിയുടെ പ്രത്യേകതയാണോ അതിന് അടിസ്ഥാനം എന്ന കാര്യമാണ് അറിയേണ്ടത്.