Movie prime

മനുഷ്യരായിരിക്കാനാണ് ഞങ്ങൾ പഠിച്ചത്, അമിത് ഷാ ആവശ്യപ്പെടുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളുമാകാനാണ്- ഡോ. കഫീൽ ഖാൻ നടത്തിയ “രാജ്യദ്രോഹ” പ്രസംഗം പൂർണ രൂപത്തിൽ

Kafeel Khan 2019 ഡിസംബറിൽ ഡോ. കഫീൽ ഖാൻ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ(എഎംയു) നടത്തിയ പ്രസംഗത്തിൻ്റെ പൂർണ രൂപം. ഈ പ്രസംഗം അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് ആരോപിച്ചാണ് 2020 ഫെബ്രുവരിയിൽ യോഗി ആദിത്യനാഥ് സർക്കാർ ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തെ ജയിലിലടയ്ക്കുന്നത്. പ്രസംഗത്തിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും ഇല്ലെന്ന് അഭിപ്രായപ്പെട്ട അലഹബാദ് ഹൈക്കോടതി 2020 സെപ്റ്റംബർ ഒന്നിന് അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടു. kafeel khan  ഡോ. കഫീൽ ഖാനെ ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിൽ പാർപ്പിക്കാൻ More
 
മനുഷ്യരായിരിക്കാനാണ് ഞങ്ങൾ പഠിച്ചത്, അമിത് ഷാ ആവശ്യപ്പെടുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളുമാകാനാണ്- ഡോ. കഫീൽ ഖാൻ നടത്തിയ “രാജ്യദ്രോഹ” പ്രസംഗം പൂർണ രൂപത്തിൽ

Kafeel Khan

2019 ഡിസംബറിൽ ഡോ. കഫീൽ ഖാൻ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ(എഎംയു) നടത്തിയ പ്രസംഗത്തിൻ്റെ പൂർണ രൂപം. ഈ പ്രസംഗം അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് ആരോപിച്ചാണ് 2020 ഫെബ്രുവരിയിൽ യോഗി ആദിത്യനാഥ് സർക്കാർ ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തെ ജയിലിലടയ്ക്കുന്നത്. പ്രസംഗത്തിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും ഇല്ലെന്ന് അഭിപ്രായപ്പെട്ട അലഹബാദ് ഹൈക്കോടതി 2020 സെപ്റ്റംബർ ഒന്നിന്
അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടു. kafeel khan

മനുഷ്യരായിരിക്കാനാണ് ഞങ്ങൾ പഠിച്ചത്, അമിത് ഷാ ആവശ്യപ്പെടുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളുമാകാനാണ്- ഡോ. കഫീൽ ഖാൻ നടത്തിയ “രാജ്യദ്രോഹ” പ്രസംഗം പൂർണ രൂപത്തിൽ
ഡോ. കഫീൽ ഖാനെ ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിൽ പാർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ നൽകിയ ഉത്തരവ് 2020 സെപ്റ്റംബർ 1-ന് അലഹബാദ് ഹൈക്കോടതി നിയമവിരുദ്ധമെന്ന് വിധിയെഴുതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഡ് മുസ്ലീം സർവകലാശാലയിൽ ഡോ. കഫീൽ ഖാൻ
2019 ഡിസംബർ 12-ന് നടത്തിയ പ്രസംഗമാണ് ഡിസംബർ 13, ഡിസംബർ 15 തീയതികളിൽ നഗരത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളിലേക്ക് നയിച്ചതെന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിൻ്റെ വാദം. അതനുസരിച്ചാണ് എൻ‌എസ്‌എ പ്രകാരം ഡോ. ​​കഫീലിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. എന്നാൽ തങ്ങളുടെ വാദത്തെ പിന്തുണയ്ക്കുന്ന വിധത്തിലുള്ള തെളിവുകൾ ഹാജരാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിൻ്റെ “സെലക്റ്റീവ് റീഡിങ്ങ് ” ആണ് സർക്കാർ നടത്തിയെന്നും കോടതി വിലയിരുത്തി.

വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള ആഹ്വാനങ്ങളൊന്നും
അദ്ദേഹം നടത്തിയിട്ടില്ലെന്ന് പ്രസംഗം പൂർണമായി വായിച്ചാൽ പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെടുമെന്ന് കോടതി അഭിപ്രായപ്പെട്ടു. അലിഗഡ് നഗരത്തിന്റെ ശാന്തിക്കും സമാധാനത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള യാതൊന്നും തന്നെ ഈ പ്രസംഗത്തിലില്ല. മറിച്ച്, രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമുള്ള ആഹ്വാനം ഇതിലുണ്ട്. ഏത് തരത്തിലുള്ള അക്രമത്തെയും ഇത് അപലപിക്കുന്നു. പ്രസംഗത്തിന്റെ യഥാർഥ സത്തയെ നിരാകരിച്ച് “സെലക്റ്റീവ് റീഡിങ്ങും സെലക്റ്റീവ് മെൻഷനും” ആണ് ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയതെന്ന് കോടതി അഭിപ്രായപ്പെട്ടു.

മനുഷ്യരായിരിക്കാനാണ് ഞങ്ങൾ പഠിച്ചത്, അമിത് ഷാ ആവശ്യപ്പെടുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളുമാകാനാണ്- ഡോ. കഫീൽ ഖാൻ നടത്തിയ “രാജ്യദ്രോഹ” പ്രസംഗം പൂർണ രൂപത്തിൽ

കുറച്ച് ഇംഗ്ലീഷ് വാക്കുകൾ മാത്രം കടന്നു വരുന്ന ഉർദുവിലുള്ള പ്രസംഗത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ ദി വയർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായനക്കാർക്ക് സ്വയമേവ വിലയിരുത്താനായി ബി ലൈവ് അതിൻ്റെ മലയാളം പരിഭാഷ പ്രസിദ്ധീകരിക്കുന്നു.

“ശുഭ സായാഹ്നം.

അല്ലാമ ഇക്ബാൽ സാഹിബിന്റെ പ്രസിദ്ധമായ കവിതാസമാഹാരത്തിൽ നിന്ന് നമുക്ക് ആരംഭിക്കാം. “കുച്ച് ബാത്ത് ഹേ കി ഹസ്ത് മിത്-തി നഹി ഹമാരി സാത്തിയോം രഹാ ഹേ ദുശ്മൻ ദൗർ-ഇ-സമാ ഹമാര” (ലോകം മുഴുവൻ എതിരായിട്ടും നാം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അതിനെന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടായിരിക്കണം) -(വിദ്യാർഥികൾ കൈയടിക്കുന്നു)

ഗേറ്റ് കടന്ന് ഇതിനുള്ളിൽ പ്രവേശിക്കുന്നതിനുമുമ്പ് തന്നെ എനിക്ക് സിറ്റി
സിഒയിൽ നിന്ന് ഒരു കോൾ ലഭിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഞാനിങ്ങോട്ട് വരരുതെന്നും അദ്ദേഹത്തിൻ്റെ ഉത്തരവ് ലംഘിച്ചാൽ എന്നെ ജയിലിലടയ്ക്കുമെന്നുമാണ്. -(വിദ്യാർഥികൾ ഷെയിം, ഷെയിം എന്ന് ഒച്ച വെയ്ക്കുന്നു )

എന്റെ വരവ് സംബന്ധിച്ച് യോഗിജിയിൽ നിന്ന് അദ്ദേഹത്തിന് അറിയിപ്പ് കിട്ടിയിരുന്നോ എന്ന് ഞാൻ അദ്ദേഹത്തോട് ആരാഞ്ഞു. നിങ്ങൾ എല്ലാവരും ഇരുന്നാൽ അത് എല്ലാവർക്കും സൗകര്യപ്രദമായിരിക്കും.– (എല്ലാവരും ഇരിക്കൂ എന്ന് വിദ്യാർഥികൾ ശബ്ദമുയർത്തുന്നു)

നിങ്ങൾ എല്ലാവരും ഇരുന്നാൽ എന്താണ് എൻആർസി എന്ന് പറയാനും മനസിലാക്കാനും നമുക്കെല്ലാം കഴിയും.

നാം അതിൽ എത്രമാത്രം ഭയപ്പെടേണ്ടേതുണ്ട് എന്ന കാര്യം…ദയവായി ഇരിക്കുക (വിദ്യാർഥികളുടെ ഇടയിൽ “ഇരിക്കൂ” “ഇരിക്കൂ” എന്ന ശബ്ദം വീണ്ടും ഉയരുന്നു)

കുട്ടിക്കാലം മുതൽ നാം പഠിക്കുന്നത്,ഹിന്ദുക്കളോ മുസ്ലീങ്ങളും ആകാതെ മനുഷ്യരാകാനാണ്. എന്നാൽ നമ്മുടെ മോട്ടാ ഭായി നമ്മെ പഠിപ്പിക്കുന്നത് നമ്മൾ ഹിന്ദുക്കളും മുസ്ലീങ്ങളും ആകാനും മനുഷ്യരാകാതിരിക്കാനുമാണ്.
(വിദ്യാർഥികളുടെ നേരെ വിരൽചൂണ്ടി) “ തൻ്റെ വസ്ത്രങ്ങളിൽ രക്തക്കറ പുരണ്ട ഒരു കൊലയാളി ആ കറ എങ്ങനെയാണ് മറയ്ക്കുന്നത്?

1928-ൽ നിലവിൽ വന്നതുമുതൽ ഭരണഘടനയിൽ വിശ്വസിക്കാത്ത
ആർ‌എസ്‌എസ്സിന് എങ്ങനെയാണ് ഭരണഘടനയുടെ അർഥം അറിയുന്നത്? അവർ ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമർപ്പിക്കുന്നില്ല. നമ്മുടെ ആഭ്യന്തരമന്ത്രി അമിത് ഷാ ജി കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ബഹുസ്വരത, സാമുദായിക ഐക്യം, മാനവികത, സമത്വം എന്നിവയുമായി പൊരുത്തപ്പെടുന്നില്ലെന്നും ഞാൻ ആവർത്തിച്ചു പറയുന്നു.

നാം ആരോടാണ് സംസാരിക്കുന്നതെന്ന് മനസിലാക്കണം. ബാബാ സാഹിബിന്റെ ഭരണഘടനയിൽ ഒരിക്കലും വിശ്വസിക്കാത്തവരോടും അത് ഒരിക്കലും വായിക്കാത്തവരോടുമാണ് നമ്മുടെ സംസാരം. ഏതാണ്ട് 90 വർഷം മുമ്പ് നിലവിൽ വന്ന കാലം മുതൽ, ഈ രാജ്യത്തെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ഒന്നാമതായി, നിങ്ങൾ എല്ലാവരും വളരെ ചെറുപ്പമാണ്. നിങ്ങൾക്ക് ബാറ്റൺ ഉയർത്തേണ്ടിവരുമെന്നും യുദ്ധം ചെയ്യേണ്ടിവരുമെന്നും ഞാൻ വിശ്വസിക്കുന്നു. (വിദ്യാർഥികൾ “ഇൻഷാ അല്ലാ” അഥവാ “ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ ” എന്ന് പറയുന്നു)

അലിഗഡ് എല്ലായ്പ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്, ഞാൻ ജയിലിൽ ആയിരുന്നപ്പോൾ എനിക്കായി ഒരു വലിയ പ്രതിഷേധ മാർച്ച് ഇവിടെ നടന്നിരുന്നു. ജയിലിൽ നിന്ന് മോചിതനായ ശേഷം, രണ്ടോ മൂന്നോ തവണ ഞാൻ ഇവിടെ വന്നിട്ടുണ്ട്. ഇവിടെ നിന്ന് ലഭിച്ച സ്നേഹത്തിന് പകരം നല്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി നിങ്ങളുടെ കോൾ വന്നപ്പോൾ, ഞാൻ തീരുമാനിച്ചുറച്ചിരുന്നു, യോഗിജി തടയാൻ എത്ര ശ്രമിച്ചാലും തീർച്ചയായും ഞാൻ ഇവിടെ വരുമെന്ന്…(വിദ്യാർഥികൾ കൈയടിക്കുന്നു)

എന്താണ് സിഎബി എന്നതിനെപ്പറ്റി ആദ്യം സംസാരിക്കാം. വാസ്തവത്തിൽ അത് എന്താണെന്ന് എത്ര പേർക്ക് അറിയാം? എല്ലാവർക്കും അറിയാമോ? എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചത്? 2015-ലും ഒരു ശ്രമം നടന്നു(2016 എന്ന് വിദ്യാർഥികൾ പറയുന്നു). അസമിൽ അവർ നടപ്പാക്കിയ എൻ‌ആർ‌സിയിൽ നിന്ന് 19 ലക്ഷം പേർ ഒഴിവാക്കപ്പെട്ടതാണ് ഇപ്പോൾ അത് കൊണ്ടുവരാൻ കാരണം. അവരിൽ 90 ശതമാനം പേരും അതിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. ഇത് അവർക്ക് തിരിച്ചടിയായി. അപ്പോൾ ആദ്യം എന്തു ചെയ്യണം എന്ന് മനസിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. അല്ലെങ്കിൽ കശ്മീർ പ്രശ്നത്തിനുശേഷം കുറച്ചു ദിവസം അവർ നിശബ്ദരായിരുന്നേനെ. അതിനാൽ, അവർ സിഎബി കൊണ്ടുവന്നു. മുസ്ലീങ്ങളെ ഒഴിവാക്കി, നിരീശ്വരവാദികളെയും റോഹിംഗ്യകളെയും മറ്റ് നിരവധി ഗ്രൂപ്പുകളെയും വരെ വിലക്കി. അഞ്ചോ ആറോ മതങ്ങൾക്ക് മാത്രം അനുമതി നൽകി. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതപരമായ പീഡനങ്ങൾ നേരിട്ടവർക്ക് പൗരത്വം നൽകുമെന്ന് പറഞ്ഞു. മുസ്ലീങ്ങൾക്ക് നൽകില്ല. ഞങ്ങളെ ഇത് ബാധിക്കുന്നില്ല, അതൊരു നല്ല കാര്യമാണല്ലോ. അമിത് ഷാ ഇന്നലെ പറഞ്ഞതുപോലെ ഇത് പൗരത്വം നൽകുന്നതിനെ പറ്റിയാണ്. മുസ്ലീങ്ങളിൽ നിന്ന് അത് എടുത്തു മാറ്റുന്നതിനെ പറ്റിയല്ല. എങ്കിൽ പിന്നെ നിങ്ങൾ എല്ലാവരും എന്തിനാണ് പ്രതിഷേധിക്കുന്നത്? നിങ്ങൾ അതേപ്പറ്റി ആശങ്കപ്പെടേണ്ട കാര്യമില്ലല്ലോ.

എൻ‌ആർ‌സിയും സി‌എബിയും-മാരകമായ പദങ്ങളാണത്. അവർ ഇപ്പോൾ പണിതിരിക്കുന്നത് ഒരു ചെറിയ മതിൽ ആണ്, എന്നാൽ പിന്നീടവർ ഇതിൻ്റെ ഒരു പൂർണഘടന തന്നെ നിർമിക്കും. മതത്തിന്റെ അടിസ്ഥാനത്തിൽ യുവാക്കളുടെ മനസ്സിൽ 90 വർഷമായി അവർ പടർത്താൻ ശ്രമിക്കുന്ന വിദ്വേഷത്തിന്റെ ഫലമാണിത്.

കാറിൽ വെച്ച് യോഗേന്ദ്ര ജിയുമായുള്ള ചർച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞത്, സാധാരണ ഗ്രാമീണരെ സംബന്ധിച്ച് ഭരണഘടന എന്നത് എസ്എച്ച്ഒയിൽ മാത്രമായി പരിമിതപ്പെടുന്നു എന്നാണ്. എസ്എച്ച്ഒ പറയുന്നതാണ് അവരുടെ ഭരണഘടന. 2014 മുതലുള്ള എസ്എച്ച്ഒ മാർക്ക് അവരോട് എങ്ങനെ പെരുമാറണമെന്ന് അറിയാം. അവർ രണ്ടാംകിട പൗരന്മാരാണ്. ഇത് അവരുടെ രാജ്യമല്ലെന്ന് നിരന്തരം
ഓർമപ്പെടുത്തുന്നുണ്ട്. അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം അവരുടെ യഥാർഥ സ്വഭാവം അവർ പ്രദർശിപ്പിക്കുന്നുണ്ട്. ഇതാണ് നാം പ്രതിഷേധിക്കുകയും എതിർക്കുകയും ചെയ്യുന്നതിൻ്റെ കാരണം. അത് ഇപ്പോൾ സോ കോൾഡ് “ആദരണീയ സഭ”യും അംഗീകരിച്ചിരിക്കുന്നു. എപ്പോഴാണ് എൻ ആർ‌സി അവതരിപ്പിക്കാൻ പോകുന്നത്, നമ്മെ സംബന്ധിച്ച് പ്രശ്‌നഭരിതമായ സമയമാണത്. എന്താണ് എൻ‌ആർ‌സി? എൻ‌ആർ‌സി അസമിനായി നിർമിച്ചതാണ്. ഇന്ത്യൻ രജിസ്റ്ററിനായി ഇപ്പോൾ ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്. കൂടാതെ 2019-ൽ പൂർത്തിയായ പട്ടിക ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. പട്ടിക പൂർത്തിയായി, എല്ലാ തയ്യാറെടുപ്പുകളും നടത്തി. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയ്ക്കൊന്നും ഒരു പ്രസക്തിയും ഇല്ലെന്നുള്ള കാര്യം അറിയാമല്ലോ. ആവശ്യം ജനന സർട്ടിഫിക്കറ്റാണ്. 1950-നും 1987-നും ഇടയിൽ ഇന്ത്യയിൽ ജനിച്ചയാളാണെങ്കിൽ നിങ്ങൾ ഒരു പൗരനാണ്, അല്ലാത്തപക്ഷം, നിങ്ങൾ ഇന്ത്യൻ പൗരനല്ല. നിങ്ങളുടെ മാതാപിതാക്കളിൽ ആരെങ്കിലും 1987-നും 2004-നും ഇടയിലുള്ള കാലഘട്ടത്തിൽ ജനിച്ചവരാണെങ്കിൽ, നിങ്ങൾ ഒരു പൗരനാണെന്ന് അടുത്ത വകുപ്പ് പറയുന്നു. 2004-ന് ശേഷം ഇന്നുവരെ, മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ മാത്രമാണ് നിങ്ങൾ ഒരു പൗരൻ ആകുന്നത്. ഒരു മുസ്ലീമാണെങ്കിൽ നിങ്ങളെ നീക്കം ചെയ്യുമെന്ന് ഒരിടത്തും എഴുതി വെച്ചിട്ടില്ല. എങ്കിൽ നാം കുഴപ്പത്തിലാണോ? എങ്കിൽപ്പിന്നെ എന്തുകൊണ്ടാണ് നമ്മൾ പ്രതിഷേധിക്കുന്നത്? കാരണം അവരുടെ ഉദ്ദേശ്യമെന്താണെന്ന് നമുക്കറിയാം. വെളുത്ത വസ്ത്രം ധരിച്ച ആ ആളുകൾ, എത്രമാത്രം ഇരുണ്ടവരാണെന്ന് നമുക്കറിയാം. അവരുടെ ചിന്ത എന്താണെന്നും അവരുടെ മനസ്സിൽ എന്താണെന്നും നമുക്കറിയാം. വിദ്വേഷം മാത്രം. നമ്മുടെ സർട്ടിഫിക്കറ്റുകൾ, പിതാവിന്റെ സർട്ടിഫിക്കറ്റുകൾ, മാതാവിൻ്റെ സർട്ടിഫിക്കറ്റുകൾ, നിയമപരമായ രേഖകൾ ഒക്കെ നേടുന്നതിന് അവർ നമ്മെ മന:പൂർവ്വം ഓടിക്കും. അങ്ങനെയവർ ലക്ഷക്കണക്കിന്, കോടിക്കണക്കിന് ആളുകൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും.

ഒരു കാര്യം ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകാം. എല്ലാവരേയും തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നതു സംബന്ധിച്ച ഊഹാപോഹങ്ങൾ, അത് സാധ്യമല്ല. അസമിലെ ആറു ലക്ഷം പേരെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കാൻ ഇരുപത്തി മൂവായിരം കോടി രൂപ ചെലവ് വരും. അസമിലെ എൻ‌ആർ‌സിക്ക് 1600 കോടി രൂപയാണ് ചെലവഴിച്ചത്. ഇന്ത്യ മുഴുവൻ ഇത് നടപ്പിലാക്കാൻ 30,000 കോടി രൂപ വേണ്ടിവരും. സൗജന്യ വിദ്യാഭ്യാസം ആവശ്യപ്പെടുമ്പോൾ, പണമില്ലെന്ന് അവർ പറയുന്നു. ജെഎൻയുവിലെ ഫീസ് വർധിപ്പിക്കുന്നു. ബി‌ആർ‌ഡിയിൽ 70 കുട്ടികൾ മരിച്ച വർഷം ഇന്ത്യയിൽ 8 ലക്ഷം കുട്ടികളാണ് മരണമടഞ്ഞത്. ഞാൻ ഒരു ഹെൽത്ത് ഫോർ ഓൾ കാമ്പെയ്ൻ നടത്തുന്നുണ്ട്. അതിനായി പതിമൂന്ന് മുഖ്യമന്ത്രിമാരെ കണ്ടു. നമ്മുടെ ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് ഒരു പ്രൊപ്പോസലും മുന്നോട്ടുവെച്ചു. ഞങ്ങൾ‌, ഇരുപത്തഞ്ചോളം രാഷ്‌ട്രീയേതര ആരോഗ്യ പ്രവർത്തകരും സുപ്രീം‌കോടതി അഭിഭാഷകരും സി‌ഇ‌ഒമാരും ഐ‌ഐ‌ടി വിദഗ്ധരും‌ ഒക്കെയാണ് സംഘത്തിലുള്ളത്. യുഎൻ, യുണിസെഫ്, ലോകബാങ്ക്, ഡബ്ല്യു എച്ച് ഒ എന്നിവയിൽ നിന്നൊക്കെ ഞങ്ങൾ ഡാറ്റ‌ ശേഖരിച്ചു. വളരെ ദാരുണമാണ് ആ ഡാറ്റ. നമ്മുടെ ജനസംഖ്യയുടെ 50 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണ് എന്ന് അത് പറയുന്നു. എയ്ഡ്‌സ്, എച്ച്ഐവി എന്നിവയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ, പ്രമേഹത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തും. ജനസംഖ്യയുടെ 72 ശതമാനം ആളുകൾക്കും ആരോഗ്യ സൗകര്യങ്ങളില്ല. അവർക്ക് ഹൃദയാഘാതം വന്നാൽ, ഒരു ഡോക്ടറെ കാണാൻ 40 കിലോമീറ്റർ സഞ്ചരിക്കേണ്ടിവരും. പഠനങ്ങൾ പ്രകാരം, വ്യാജ ഡോക്ടർമാരും ബംഗാളി ഡോക്ടർമാരുമാണ് യഥാർഥത്തിൽ ജോലി ചെയ്യുന്നത്. ലോകത്തെ ഏതൊരു ആരോഗ്യ സംവിധാനത്തിൻ്റെയും നട്ടെല്ലായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ രാജ്യത്തില്ല, അത് തകർന്നടിഞ്ഞ നിലയിലാണ്. അതിനാൽ, ആരുംതന്നെ അതേപ്പറ്റി സംസാരിക്കുന്നില്ല.

ഞാൻ ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നു. എല്ലാവരോടും ഇതേപ്പറ്റി സംസാരിക്കുന്നു. ഞാൻ ഇത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. എന്റെ പ്രസംഗം വിരസത സൃഷ്ടിക്കുന്നുണ്ടാകാം. എന്നാൽ ഇതാണ് സത്യം. ഞാൻ ജനങ്ങളോട് ചോദിക്കുന്നു, എന്താണ് നിങ്ങൾക്ക് വേണ്ടത്? പ്രതിദിനം രണ്ട് നേരത്തെ ഭക്ഷണം, കുട്ടികൾക്ക് സുഖമില്ലാത്തപ്പോൾ അവരെ ചികിത്സിക്കാനുള്ള നല്ല മെഡിക്കൽ സൗകര്യങ്ങൾ, നല്ല കോളെജുകളും സർവകലാശാലകളും… എഎംയു, ജെഎൻയു, ഐഐടി, എയിംസ് പോലെ. പിന്നെ വിദ്യാഭ്യാസം നേടിയതിനുശേഷം നല്ലൊരു ജോലി അങ്ങനെയാണ് ആളുകൾ പറയുന്നത്… കഴിഞ്ഞ 70 വർഷമായി അവർ ആവശ്യപ്പെടുന്നത് ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയാണ്. ഈ ആവശ്യം നമ്മുടേത് മാത്രമല്ല, എല്ലാവരുടെയും, ദരിദ്രരായ എല്ലാ മനുഷ്യരുടെയുമാണ്. എന്നാൽ അവർ സംസാരിക്കുന്നത് ഷംഷാൻ-കബ്രിസ്താൻ (ശ്മശാനം), അലി-ബജ്രംഗ് ബാലി, കശ്മീർ, രാം മന്ദിർ, സി‌എബി, എൻ‌ആർ‌സി എന്നിവയെ കുറിച്ചാണ്. പ്രതിവർഷം 2 കോടി തൊഴിൽ നൽകാം എന്ന പഴയ വാഗ്ദാനത്തെക്കുറിച്ച് അവർ സംസാരിക്കുന്നേയില്ല. നേരത്തേ വാഗ്ദാനം ചെയ്ത 15 ലക്ഷത്തെപ്പറ്റി ഒന്നും മിണ്ടുന്നില്ല. സമ്പദ്‌വ്യവസ്ഥ നശിച്ചു. ചെറുകിട വ്യവസായ മേഖല തകർന്നടിഞ്ഞു. അടിത്തട്ടിലേക്കിറങ്ങിച്ചെന്നാൽ, നിങ്ങൾ മാത്രമല്ല എല്ലാവരും അസ്വസ്ഥരാണെന്ന് കാണാനാകും. സമ്പദ്‌വ്യവസ്ഥ, തൊഴിൽ, റോഡുകൾ, പാർപ്പിടം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ മറച്ചു വെയ്ക്കുകയാണ്. അതിനാൽ അതേപ്പറ്റി നിങ്ങൾ ചോദിക്കുന്നു പോലുമില്ല.

മനുഷ്യരായിരിക്കാനാണ് ഞങ്ങൾ പഠിച്ചത്, അമിത് ഷാ ആവശ്യപ്പെടുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളുമാകാനാണ്- ഡോ. കഫീൽ ഖാൻ നടത്തിയ “രാജ്യദ്രോഹ” പ്രസംഗം പൂർണ രൂപത്തിൽ

എന്തുകൊണ്ടാണ് ആൾക്കൂട്ട ആക്രമണങ്ങൾ അരങ്ങേറുന്നത് ? ആൾക്കൂട്ട ആക്രമണം ഒരു സംഘടിത കുറ്റകൃത്യമാണ്. എങ്ങനെ ആക്രമിക്കാമെന്ന് നന്നായി പരിശീലനം ലഭിച്ച ഒരു ജനക്കൂട്ടം വരുന്നു. എന്തുകൊണ്ടാണ് ഒരു കൊലപാതകി സ്വയമൊരു വീഡിയോ നിർമിക്കുന്നത്? അവർ തന്നെ വീഡിയോ റെക്കോഡുചെയ്യുന്നു, ഫേസ്ബുക്കിൽ അപ്‌ലോഡുചെയ്യുന്നു. ഡൽഹിയിൽ ഇരിക്കുന്ന ഉന്നതർ സന്തുഷ്ടരാകുമെന്നും അവർ തങ്ങളെ രക്ഷിക്കുമെന്നും ഇത്തരക്കാർക്കറിയാം. അതുകൊണ്ടാണ് അവർ മോബ്-ലിഞ്ചിംഗ് നടത്തുന്നത്. ഒരു സമുദായത്തിൽ ഭയാശങ്കകൾ സൃഷ്ടിക്കുന്നതിനും മറ്റൊരു വിഭാഗക്കാർക്കിടയിൽ കപടമായ ആവേശം സൃഷ്ടിക്കുന്നതിനുമാണ് അത് ഉപകരിക്കുന്നത്. കപട-ഹിന്ദുത്വത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ നടത്തുന്ന ദേശീയതയെക്കുറിച്ചുള്ള ചർച്ചകൾ യഥാർഥത്തിൽ കപട ദേശീയതയാണ്. നമ്മുടെ മുഴുവൻ എതിർപ്പും മൃദുവായ ഹിന്ദുമതത്തിന് പിന്നിൽ മറഞ്ഞിരിക്കുന്നു. നമുക്ക് ഇതേപ്പറ്റി സംസാരിക്കാനും പോരാടാനും കഴിയേണ്ടതുണ്ട്.

രണ്ട് മാസം മുമ്പ് എനിക്ക് ഒരു ക്ലീൻ ചിറ്റ് ലഭിച്ച കാര്യം നിങ്ങൾ കേട്ടിരിക്കണം. യോഗി സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. ഞാനൊരു കൊലപാതകിയാണെന്നും അഴിമതിയിൽ പങ്കാളിയാണെന്നും അവർ പറഞ്ഞു. കുട്ടികളെല്ലാം മരിച്ചത് ഞാൻ കാരണമാണെന്നാണ് അവർ പ്രചരിപ്പിച്ചത്. എന്നാൽ, ഡോ. കഫീൽ ഏറ്റവും ജൂനിയർ ആയ ഡോക്ടറാണെന്നും സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കിയാണ് അയാൾ സിലിണ്ടറുകൾ വാങ്ങിയതെന്നും നിരവധി കുട്ടികളുടെ ജീവനാണ് അയാൾ രക്ഷിച്ചതെന്നുമാണ് കമ്മിറ്റി കണ്ടെത്തിയത്. പിന്നെ എന്തുചെയ്യാൻ കഴിയും, അപ്പോൾ പിന്നെ അയാളെ എങ്ങനെ കുടുക്കാമെന്നായി യോഗിജിയുടെ ചിന്ത. അതിനാൽ, അവർ എന്നെ വീണ്ടും സസ്പെൻഡ് ചെയ്തു. ഇപ്പോൾ അവർ പറയുന്നത് ഞാൻ സർക്കാരിനെതിരെ സംസാരിക്കുന്നു എന്നാണ്. ഞാൻ ചോദിക്കട്ടെ,
ക്രൂരതയുടെ ഈ സമയത്ത് ഞാൻ കൂടി മൗനം പാലിച്ചാൽ ആരാണ് പിന്നെ സംസാരിക്കുക? അധികാരത്തിൽ ഇരിക്കുന്നവർ വെറും മുഖം മൂടികളാണ്. വിദ്വേഷം പ്രചരിപ്പിക്കുന്ന ആർ‌എസ്‌എസിന്റെ പ്രത്യയശാസ്ത്രം വർഷങ്ങളായി നിലനിൽക്കുന്നു. അത് ശാഖകളിൽ പ്രചരിപ്പിക്കുന്നു. അത് നാം മനസിലാക്കേണ്ടതുണ്ട്. രാജ്യത്തിൻ്റെ ഐക്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്ന സഹോദരങ്ങളെല്ലാം ഈ ഭീകര നിയമത്തെ എതിർക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. മുസ്ലീങ്ങൾ മാത്രമല്ല എല്ലാവരും വരണം. മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നൽകേണ്ടതെന്ന് അഭിപ്രായമുള്ള എല്ലാവരും ഈ കരിനിയമത്തെ എതിർക്കാൻ മുന്നോട്ടുവരണം. മതത്തിൻ്റെ അടിസ്ഥാനത്തിലാണ് പൗരത്വം നൽകേണ്ടതെന്ന് നമ്മുടെ ഭരണഘടനയിൽ എവിടെയാണ് എഴുതിയിരിക്കുന്നത്? നാം ലോക പൗരന്മാരാണ്. ഈ അതിരുകളെല്ലാം രാഷ്ട്രീയക്കാർ സൃഷ്ടിച്ചത് അവർക്കുവേണ്ടി മാത്രമാണ്. ഇതിനെതിരെ നിങ്ങൾ പോരാടണം.

മനുഷ്യരായിരിക്കാനാണ് ഞങ്ങൾ പഠിച്ചത്, അമിത് ഷാ ആവശ്യപ്പെടുന്നത് ഹിന്ദുക്കളും മുസ്ലീങ്ങളുമാകാനാണ്- ഡോ. കഫീൽ ഖാൻ നടത്തിയ “രാജ്യദ്രോഹ” പ്രസംഗം പൂർണ രൂപത്തിൽ

അലിഗഡ് അതിന് നേതൃത്വം നൽകണം. ഫീസ് പ്രശ്നത്തിലും അതുപോലുള്ള മറ്റേത് പ്രശ്‌നങ്ങളിലും ജെഎൻ‌യു മുഴുവൻ ഇന്ത്യയുടെയും നേതൃപദവിയിലേക്ക് ഉയർന്നു വന്നതുപോലെ അലിഗഡ് നേതൃസ്ഥാനത്തേക്ക് ഉയർന്നു വരണം. അലിഗഡ് ഉറങ്ങുകയാണെന്നാണ് വർഷങ്ങളായി ഞാൻ വിശ്വസിച്ചു പോന്നത്. പക്ഷേ, ഇപ്പോൾ ഈ യുവചേതനയെ കാണുമ്പോൾ ഞാൻ പറയുന്നു, ഇതാണ് അതിനുള്ള സമയം. ഇതാണ് ഉണർന്നെണീക്കാനുള്ള സമയം. ഇത് നമ്മുടെ സ്വത്വത്തിനായുള്ള പോരാട്ടമാണ്. നമുക്ക് പോരാടേണ്ടിവരും. ഈ പോരാട്ടം ശാരീരികമായ ആക്രമണമല്ലെന്നും ജനാധിപത്യപരമായ പോരാട്ടമാണെന്നും ഞാൻ നിങ്ങളോട് പറയട്ടെ. തടങ്കൽ കേന്ദ്രങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തെറ്റാണെന്ന് നിങ്ങൾ ജനങ്ങളോട് പറയണം. അവരുടെ ചിന്തകളെല്ലാം ലോക്സഭയിലും രാജ്യസഭയിലും മാത്രമായി പരിമിതപ്പെട്ടിരിക്കുകയാണ്. ഈ നിയമം കൊണ്ടുവന്നതിന് ഇന്ത്യയെ ലോകമെമ്പാടും എന്തുമാത്രം അപലപിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ല.

നിങ്ങളുടെ അയൽ വീട്ടിലെ പണിക്കാരൻ എന്തെങ്കിലും മോഷ്ടിച്ചുവെന്ന് കരുതുക, എങ്കിൽ അയാൾ മര്യാദയില്ലാത്തവനാണ്. അവൻ നിങ്ങളുടെ വീട്ടിൽ വന്നാൽ നിങ്ങൾ അയാൾക്ക് ജോലി നൽകിയാൽ, അയൽക്കാരനുമായുള്ള നിങ്ങളുടെ ബന്ധം പിന്നെ എങ്ങനെയായിരിക്കും? മതത്തിന്റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുക? 500 മീറ്റർ ദൂരെ യോഗി ആദിത്യനാഥ് ഉണ്ടായിരുന്നിടത്താണ് എന്റെ സഹോദരനെ അവർ വെടിവച്ചത്. (വിദ്യാർഥികൾ ഷെയിം, ഷെയിം എന്ന് ഒച്ചവെയ്ക്കുന്നു) അതിനുശേഷം, വെടിയുണ്ട പുറത്തെടുക്കാനുള്ള അടിയന്തിര ശസ്ത്രക്രിയയ്ക്കായി കാറിൽ കൊണ്ടുപോകാൻ, 4 മണിക്കൂറാണ് അനാവശ്യമായി കാലതാമസം വരുത്തിയത്. എന്തുകൊണ്ടാണ് ദൈവം തൻ്റെ ക്ഷമ പരീക്ഷിക്കുന്നതെന്ന് ഞങ്ങൾ ചിന്തിച്ചു. കുട്ടികളെ രക്ഷിക്കാൻ ഞാൻ പോയി. ഒരു പ്രതികരണവും ഉണ്ടായില്ല. എന്നാൽ ദൈവഹിതം ഇതായിരിക്കും എന്ന് ഞാൻ കരുതുന്നു. അവൻ എന്നെ പരീക്ഷിക്കുന്നുണ്ടാകണം, അവന് ഒരു പദ്ധതി ഉണ്ടായിരിക്കണം, അതുകൊണ്ടാവണം ഞാൻ നിങ്ങളോടൊപ്പം ഇവിടെ നില്ക്കുന്നത്(വിദ്യാർഥികൾ കൈയടിക്കുന്നു).

ഐക്യപ്പെടുക എന്ന സന്ദേശമാണ് എനിക്ക് നല്കാനുള്ളത്. ദയവായി എല്ലാവരും ഒന്നിച്ചു നില്ക്കുക. ചെറിയ കാര്യങ്ങളും വഴക്കുകളുമെല്ലാം മറന്നുകളയുക. പാക്കിസ്ഥാനിലെ അഹ്മദിയയെയും ഷിയകളെയും ഉൾപ്പെടുത്തേണ്ടതായിരുന്നു എന്ന് ഇന്നലെ ഒരു ചർച്ചയിൽ കേട്ട കാര്യം നിങ്ങൾക്കറിയാമോ. അങ്ങിനെ ചെയ്തിരുന്നെങ്കിൽ ഇവിടത്തെ മുസ്ലീങ്ങൾ തമ്മിൽ തമ്മിൽ മാത്രം പോരടിക്കുമത്രേ. എല്ലാവരും അവരെ ഷിയാകളുമായി ബന്ധപ്പെടുത്തും, അതിനാൽ അവരെ സിഎബിയുടെ പരിധിയിൽ ഉൾപ്പെടുത്തും. മനസ്സിലാകുന്നുണ്ടോ? ഇങ്ങനെയാണ് അവർ വിഭജിക്കാൻ ആഗ്രഹിക്കുന്നത്. അതിനാൽ എല്ലാവരും ഐക്യപ്പെടുക. മതത്തിന്റെ പേരിൽ മാത്രമല്ല, ഐക്യപ്പെടേണ്ടത്. നമ്മൾ ആദ്യം മനുഷ്യരാണ്. നമ്മുടെ പ്രവൃത്തികൾ ശരിയായിരിക്കണമെന്ന് ഇസ്ലാം നമ്മെ പഠിപ്പിച്ചു. നമ്മുടെ ഉദ്ദേശ്യങ്ങൾ ശരിയായിരിക്കണം. സ്വന്തം പാത തിരഞ്ഞെടുക്കുക, ദൈവം നിങ്ങളെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകും, ഇൻഷാ അല്ലാ(ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ).

അതിനാൽ, അമുസ്ലീം സുഹൃത്തുക്കളെ ബന്ധപ്പെടാനും അവരോട് കാര്യങ്ങൾ സംസാരിക്കാനും ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. സൈക്കിളിൻ്റെ പഞ്ചറടക്കുന്നവരും ഫ്രിഡ്ജുകളും മൊബൈൽ ഫോണുകളും നന്നാക്കുന്നവരും നാലു തവണ വിവാഹം കഴിക്കുന്നവരും ജിഹാദികളും പാകിസ്ഥാനികളും മാത്രമല്ല, ഞങ്ങൾ ഡോക്ടർമാരും എഞ്ചിനീയർമാരും കൂടിയാണ് എന്ന് നിങ്ങൾ അവരോട് പറയുക. ഒരു ദിവസം നിങ്ങൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ അഭ്യർഥിക്കുക. ആർ‌എസ്‌എസ് ചെയ്തത് സ്കൂളിന്റെ പേരിലാണ്. സ്കൂളിന്റെ പേര് നിങ്ങൾക്ക് അറിയുമായിരിക്കും. അതിന്റെ പേര് ഞാൻ എടുത്തു പറയേണ്ടതില്ല. താടിയുള്ള ആളുകൾ വളരെ മോശമാണെന്ന് അവർ സ്കൂകൂളുകളിൽ പഠിപ്പിക്കുന്നു. സൈക്കിളിൻ്റെ പഞ്ചർ അടയ്ക്കുന്നവർ, റഫ്രിജറേറ്ററുകൾ നന്നാക്കുന്നവർ, നാല് തവണ വിവാഹം കഴിക്കുന്നവർ, വൃത്തികെട്ട ജീവിതം നയിക്കുന്നവർ, പാകിസ്താനെ പിന്തുണയ്ക്കുന്നവർ, തീവ്രവാദികൾ എന്നിങ്ങനെയുള്ള നാലഞ്ച് വിഭാഗങ്ങളെ അവർ സൃഷ്ടിച്ചു. അതിനാൽ, ടൈ ധരിച്ച ഒരു ഡോക്ടർ കുട്ടികളുടെ ജീവൻ രക്ഷിച്ചു എന്ന് കേൾക്കുമ്പോൾ, ഈ മൃഗം ആരാണെന്ന് അവർക്ക് അനുഭവപ്പെടും. അവർക്കത് മനസ്സിലാക്കാനാവില്ല. നിങ്ങൾ അവരോട് അതെങ്ങനെ പറഞ്ഞു മനസ്സിലാക്കും? അവരെ ഒരുമിച്ചുകൂട്ടുക. ഞങ്ങൾ മനുഷ്യരാണെന്നും ഞങ്ങളെക്കാൾ കൂടുതൽ മതവിശ്വാസികളാകാൻ ആർക്കും കഴിയില്ലെന്നും പറഞ്ഞു മനസ്സിലാക്കുക. നമ്മുടെ മതം മാത്രമാണ് മാനവികതയെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും നമ്മുടെ മതം മാത്രമേ ബഹുസ്വരതയെക്കുറിച്ച് പഠിപ്പിക്കുന്നുള്ളൂ എന്നും അവരോട് പറയണം. നമ്മുടെ മതം മാത്രമേ നാഗരികതയെപ്പറ്റി പഠിപ്പിക്കുന്നുള്ളൂ എന്ന് അവരോട് പറയണം.

വളരെ നന്ദി. സംസാരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. മൂന്ന് കാര്യങ്ങൾ കൂടി പറഞ്ഞ് ഞാൻ എൻ്റെ സംസാരം അവസാനിപ്പിക്കുകയാണ്.

ഒന്നാമതായി, സിഎബിയെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഇതിന് നമ്മളുമായി ഒരു ബന്ധവുമില്ലെന്നുമുള്ള പ്രചരണം. അതെ, അതൊരു കെണിയാണ്. കാരണം ഈ രാജ്യം നിങ്ങളുടേതല്ലെന്നും നിങ്ങൾ വെറും കുടിയാന്മാരാണെന്നുമാണ് പറയാൻ ശ്രമിക്കുന്നത്. ഇതൊരു സൂചനയാണ്, വളരെ വലിയ ഒരു സൂചന. അതിന്റെ വേരുകൾ ഭരണഘടനയായി കാണപ്പെടുന്ന എസ്എച്ച്ഒയിലേക്ക് വ്യാപിപ്പിക്കും.

രണ്ടാമതായി, എൻ‌ആർ‌സിക്ക് തയ്യാറാകാനുളള നിർദേശം. നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുക. നിങ്ങളുടെ മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുക. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ യാതൊന്നിനും സാധുതയില്ല. എന്തെല്ലാം രേഖകളാണ് വേണ്ടത് എന്ന് അവർ ഇതുവരെ അറിയിച്ചിട്ടില്ല. എന്നാൽ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഏറ്റവും പ്രധാനപ്പെട്ട നാല് പ്രമാണങ്ങൾ വേണം. മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. തുടർന്ന്, നിങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ, പഞ്ചായത്തിൽ നിന്ന് ലഭിച്ചവ, നിങ്ങളുടെ വോട്ടർ ഐഡി കാർഡുകൾ. ഈ പ്രമാണങ്ങൾ വളരെ പ്രധാനമാണ്. അവ തയ്യാറാക്കി സൂക്ഷിക്കുക.

മൂന്നാമതായി, ഏറ്റവും പ്രധാനമായും, ഈ രാജ്യം നമ്മുടേതാണ്. ഈ ഹിന്ദുസ്ഥാൻ നമ്മുടേതാണ്, ഇത് ആരുടെയും സ്വകാര്യ സ്വത്തല്ല. ഈ ഭൂമി നിങ്ങളുടേത് പോലെ, നമ്മുടേതുമാണ്. ബലം പ്രയോഗിച്ച് നിങ്ങൾക്കത് ഞങ്ങളിൽ നിന്ന് എടുത്തുകളയാൻ ആവില്ല. 25 കോടി മനുഷ്യരാണ് ഞങ്ങൾ. ആൾക്കൂട്ടക്കൊല കൊണ്ടോ, നിസ്സാരമായ നിയമങ്ങൾ കൊണ്ടോ നിങ്ങൾക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. ഞങ്ങൾ ഐക്യപ്പെടും. ഞങ്ങൾ ഒറ്റക്കെട്ടായി നില്ക്കും. കരുത്തുറ്റ ഒരു മതിൽ പോലെ ഞങ്ങൾ ഒരുമിച്ചായിരിക്കും. ഇതാണ് ഞങ്ങളുടെ ഹിന്ദുസ്ഥാൻ. ഇത് എങ്ങനെ പ്രവർത്തിക്കണമെന്ന് ഞങ്ങൾ നിങ്ങളോട് പറയും. എത്രമാത്രം ഭയപ്പെടുത്താൻ ശ്രമിച്ചാലും ഞങ്ങൾ ഭയപ്പെടില്ല. അടിച്ചമർത്തിയാലും
ഓരോ തവണയും ഞങ്ങൾ ഉയർത്തെഴുന്നേൽക്കും.

അല്ലാ ഹാഫിസ്(ദൈവം നിങ്ങളോടൊപ്പമുണ്ടാകട്ടെ)