in

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഏകോപന ചുമതല ഡോ: വിശ്വാസ് മേത്തയ്ക്ക്

സംസ്ഥാനത്തെ കോവിഡ്-19 പ്രതിരോധ നടപടികളുടെ മൊത്തത്തിലുള്ള ഏകോപന ചുമതല ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്തയ്ക്ക് നൽകി ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവ് ഇറക്കി .
2005 ലെ ദുരന്ത നിവാരണ ആക്ടിലെ സെക്ഷൻ 24 പ്രകാരമാണ് ഈ ചുമതല നൽകിയിരിക്കുന്നത്.

കോവിഡ്-19 സംബന്ധിച്ച പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ സെക്രട്ടറിമാരെയും വകുപ്പ് മേധാവികളെയും ഏകോപിപ്പിക്കുകയും സമയാസമയങ്ങളിൽ ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇക്കാര്യങ്ങളിൽ തുറമുഖ സെക്രട്ടറി സഞ്ജയ് എം. കൗൾ ഡോ: വിശ്വാസ് മേത്തയെ സഹായിക്കും.കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഡോ: വിശ്വാസ് മേത്ത ദൈനംദിനപ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ടുചെയ്യുകയും വേണം.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കൊവിഡ്: ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അനിശ്ചിതമായി അടച്ചു

കൊറോണ : സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകൾ  വിശ്വസനീയമോ?