Movie prime

കുടിവെള്ളം ജനങ്ങളുടെ മൗലികാവകാശം, ആർടിക്കിൾ 21 പ്രകാരം അത് ഉറപ്പാക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തം: ഡൽഹി ഹൈക്കോടതി

Drinking water കുടിവെള്ളം ജനങ്ങളുടെ മൗലികാവകാശമാണെന്നും ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ശുദ്ധമായ കുടിവെള്ളം ജനങ്ങൾക്ക് ലഭ്യമാക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും ഡൽഹി ഹൈക്കോടതി. ഡിഫൻസ് സർവീസ് എൻക്ലേവുമായി ബന്ധപ്പെട്ട കേസിൽ വിരമിച്ച 53 സൈനികർ നല്കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.Drinking water 1961-ൽ അന്നത്തെ പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോനാണ് പരാതിക്കാർക്ക് താമസ സൗകര്യം അനുവദിച്ചത്. എന്നാൽ എൻക്ലേവ് അനധികൃതമാണെന്നാണ് ഡൽഹി സർക്കാരിൻ്റെ വാദം. കഴിഞ്ഞ 30 വർഷമായി തങ്ങൾക്ക് അർഹമായ അനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതായി ഹർജിക്കാർ ആരോപിക്കുന്നു. More
 
കുടിവെള്ളം ജനങ്ങളുടെ മൗലികാവകാശം, ആർടിക്കിൾ 21 പ്രകാരം അത് ഉറപ്പാക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തം: ഡൽഹി ഹൈക്കോടതി

Drinking water
കുടിവെള്ളം ജനങ്ങളുടെ മൗലികാവകാശമാണെന്നും ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ശുദ്ധമായ കുടിവെള്ളം ജനങ്ങൾക്ക് ലഭ്യമാക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും ഡൽഹി ഹൈക്കോടതി. ഡിഫൻസ് സർവീസ് എൻക്ലേവുമായി ബന്ധപ്പെട്ട കേസിൽ വിരമിച്ച 53 സൈനികർ നല്കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.Drinking water

1961-ൽ അന്നത്തെ പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോനാണ് പരാതിക്കാർക്ക്‌ താമസ സൗകര്യം അനുവദിച്ചത്. എന്നാൽ എൻക്ലേവ് അനധികൃതമാണെന്നാണ് ഡൽഹി സർക്കാരിൻ്റെ വാദം. കഴിഞ്ഞ 30 വർഷമായി തങ്ങൾക്ക് അർഹമായ അനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതായി ഹർജിക്കാർ ആരോപിക്കുന്നു. 2002-ലാണ് കോളനിയുടെ റഗുലറൈസേഷന് വേണ്ടി ഹർജിക്കാർ കോടതിയെ സമീപിച്ചത്. 2010 മാർച്ചിൽ എൻക്ലേവിൽ നേരിടുന്ന കടുത്ത ജലക്ഷാമം പരിഹരിക്കാമെന്ന ഉറപ്പ് ഡൽഹി ജലബോർഡ് കോടതിയിൽ നൽകിയിരുന്നു.

തുടരെത്തുടരെ ഉറപ്പുകൾ നൽകിയെങ്കിലും അവ പാലിക്കാൻ സർക്കാർ ഏജൻസികൾ തയ്യാറായില്ലെന്ന് കോടതി കുറ്റപ്പെടുത്തി. സൈനികരുടെ താമസ സ്ഥലങ്ങൾ പരിതാപകരമായ നിലയിലാണെന്ന് നിരീക്ഷിച്ച കോടതി അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണം എന്ന് നിർദേശിച്ചു. അന്തസ്സോടെ ജീവിതം നയിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ട്.