Drive in Cinema കോവിഡ് 19 സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിൻറെ ഭാഗമായി തീയേറ്റർ എല്ലാം അടഞ്ഞു കിടക്കുകയാണ്.നിർമ്മാണം പൂർത്തിയാക്കിയ പല സിനിമകളും ഒ .ടി.ടി. റിലീസിലേക്ക് തിരിഞ്ഞിരിക്കുകയാണ്.എന്നാലിപ്പോൾ വിദേശത്തും ഇന്ത്യയിലെ ചില നഗരങ്ങളിലും ഉണ്ടായിരുന്ന ഡ്രൈവ് ഇൻ സിനിമ എന്ന സിനിമ പ്രദർശന സംവിധാനം കേരളത്തിലും എത്തുകയാണ്.Drive in Cinema
എന്താണ് ഡ്രൈവ് ഇൻ സിനിമ?
ഒരു തുറസ്സായ സ്ഥലത്ത് പ്രൊജക്ടറിൻറെ സഹായത്തോടെ വലിയ സ്ക്രീനിൽ സിനിമ പ്രദർശിപ്പിക്കും.അവിടേക്ക് കാറുകളിൽ സിനിമ കാണേണ്ടവർക്ക് വരാം.സ്ക്രീനിന്റെ മുൻപിൽ വണ്ടികൾ കൃത്യമായി പാർക്ക് ചെയ്ത് സിനിമ ആസ്വദിക്കാം. സിനിമയിലെ ശബ്ദം സാങ്കേതിക വിദ്യ ഉപയോഗിച്ച് കാറിലെ സ്‌പീക്കറിലേക്ക് കണക്ട് ചെയ്യുന്നത് വഴി നല്ലപോലെ സിനിമ കാണാനും കേൾക്കാനും കഴിയും.
സണ്‍റൈസ് സിനിമ ക്ലബ് ആണ് ഡ്രൈവ് ഇൻ സിനിമ കൊച്ചിയിൽ അവതരിപ്പിക്കുന്നത്.ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്ത് വേണം സിനിമ കാണാൻ.
ബംഗളൂരു,ദില്ലി,മുംബൈ എന്നീ നഗരങ്ങളിൽ ഡ്രൈവ് ഇൻ സിനിമ സംവിധാനമുണ്ട്.
കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടൽ ആണ് ഡ്രൈവ് ഇൻ സിനിമക്ക് വേദിയാകുന്നത്.2011 ൽ പുറത്തിറങ്ങിയ സോയൂസ് അക്തറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സിന്ദഗി ന മിലേഗി ദൊബാര’യാണ് പ്രദർശന ചിത്രം.ഒക്ടോബര്‍ നാലിനാണ് പ്രദർശനം.