Movie prime

ഇ സിഗരറ്റ് നിരോധനത്തിനെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി

ഇ സിഗരറ്റുകൾ നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ ഇ സിഗരറ്റ് നിർമാതാക്കൾ കോടതിയെ സമീപിച്ചു. ഇതോടെ ഈ വിഷയത്തിലുള്ള നിയമയുദ്ധത്തിന് തുടക്കമായി. കൊൽക്കത്ത കോടതിയിലാണ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ ഫയൽ ചെയ്തിരിക്കുന്നത്. രണ്ടു ഹർജികളുണ്ട്. ഇ സിഗരറ്റ് നിർമാതാക്കളായ പ്ലൂമ വേപ്പർ, വോക്ക് വേപ്പർ കമ്പനികളാണ് പരാതിക്കാർ. ഹർജിക്കാരിൽ ഒരാളായ പ്ലൂമ വേപ്പറിന് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വിയാണ്. ഇ സിഗരറ്റ് നിരോധനം നിരവധി ഭരണഘടനാ നിയമ പ്രശ്നങ്ങൾ തീർക്കുന്നുണ്ടെന്ന് More
 
ഇ സിഗരറ്റ് നിരോധനത്തിനെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി

ഇ സിഗരറ്റുകൾ നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ ഇ സിഗരറ്റ് നിർമാതാക്കൾ കോടതിയെ സമീപിച്ചു. ഇതോടെ ഈ വിഷയത്തിലുള്ള നിയമയുദ്ധത്തിന് തുടക്കമായി. കൊൽക്കത്ത കോടതിയിലാണ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ ഫയൽ ചെയ്തിരിക്കുന്നത്. രണ്ടു ഹർജികളുണ്ട്. ഇ സിഗരറ്റ് നിർമാതാക്കളായ പ്ലൂമ വേപ്പർ, വോക്ക് വേപ്പർ കമ്പനികളാണ് പരാതിക്കാർ. ഹർജിക്കാരിൽ ഒരാളായ പ്ലൂമ വേപ്പറിന് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയാണ്. ഇ സിഗരറ്റ് നിരോധനം നിരവധി ഭരണഘടനാ നിയമ പ്രശ്നങ്ങൾ തീർക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇ സിഗരറ്റിന്റെ വില്പനയും ഇറക്കുമതിയും വിതരണവും പൂർണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് അപകടകരമാണെന്ന് ഹർജിയിൽ പറയുന്നു. അപകടകരമായ പുകയില ഉല്പന്നങ്ങൾക്ക് ബദൽ എന്ന നിലയിലാണ് ആളുകൾ ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നത്. ഇത് സിഗരറ്റുപയോഗം കൊണ്ടുണ്ടാകുന്ന ഭീഷണിക്ക് തടയിടും. സിഗററ്റുവലി ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇ സിഗരറ്റ് നിരോധനത്തോടെ മറ്റൊരു ബദൽമാർഗം ഇല്ലാതായിരിക്കുകയാണ്. നിരോധനം സിഗരറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കും- ഹർജിക്കാർ ആരോപിക്കുന്നു.

ഇ സിഗരറ്റുകൾ കൂടുതലും ഉപയോഗിക്കുന്നത് യുവജനങ്ങളാണെന്നും ഇത് നിക്കോട്ടിൻ അഡിക്ഷന് കാരണമാകുന്നുവെന്നും ശീലിക്കുന്നവർ പിന്നീട് പുകയില ഉല്പന്നങ്ങളിലേക്ക് തിരിയുന്നുവെന്നുമാണ് സർക്കാർ വാദം. എന്നാൽ പുകയില ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന അപകടവുമായി താരതമ്യം ചെയ്യുമ്പോൾ ഇ സിഗരറ്റുകൾ സുരക്ഷിതമാണെന്നാണ് അതിനുവേണ്ടി വാദിക്കുന്നവരുടെ പക്ഷം.

130 കോടി ജനങ്ങളുള്ള രാജ്യത്ത് പ്രതിവർഷം ഒൻപത് ലക്ഷം ആളുകളാണ് പുകയില ഉപയോഗം മൂലമുള്ള രോഗങ്ങൾ വന്ന് മരണപ്പെടുന്നത്.