Movie prime

ആമസോണ്‍ ഫ്ലിപ്പ്കാര്‍ട്ടടക്കമുള്ള ഇ-കൊമേഴ്സ്‌ സൈറ്റുകള്‍ എല്ലാ സോണുകളിലും ഡെലിവറി പുനരാരംഭിച്ചു

ആമസോണ്,ഫ്ലിപ്പ്കാര്ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് സൈറ്റുകള് ഓറഞ്ച്,ഗ്രീന്,റെഡ് സോണുകളില് എല്ലാ വസ്തുക്കളുടെയും ഡെലിവറി പുനരാരംഭിച്ചു. നേരത്തെ റെഡ് സോണില് അവശ്യവസ്തുക്കളുടെ സേവനം മാത്രമേ ലഭ്യമാക്കിയിരുന്നുള്ളൂ. രാജ്യം ലോക്ക്ഡൌണിന്റെ നാലാം ഘട്ടത്തിലേക്ക് കടന്നെങ്കിലും വ്യാപാരസ്ഥാപനങ്ങള് തുറന്നു പ്രവര്ത്തിക്കുന്നതില് ഇളവുകള് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇ-കൊമേഴ്സ് സൈറ്റുകള് പ്രവര്ത്തനം പുനരാരംഭിച്ചത്. പക്ഷെ നിയന്ത്രണ മേഖലകളില് നിലവിലുള്ള ഇളവുകള് ബാധകമല്ലാത്തത് കൊണ്ട് സര്വീസ് ഉണ്ടാകില്ല. ഇന്നലെ വരെ റെഡ്സോണില് അവശ്യവസ്തുക്കള് മാത്രമേ ഡെലിവറി ഉണ്ടായിരുന്നുള്ളൂ. എന്നാല് ഇന്ന് മുതല് ഫോണ്,ലാപ്ടോപ് തുടങ്ങിയ മറ്റ് വസ്തുക്കള് More
 
ആമസോണ്‍ ഫ്ലിപ്പ്കാര്‍ട്ടടക്കമുള്ള ഇ-കൊമേഴ്സ്‌ സൈറ്റുകള്‍ എല്ലാ സോണുകളിലും ഡെലിവറി പുനരാരംഭിച്ചു

ആമസോണ്‍,ഫ്ലിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ്‌ സൈറ്റുകള്‍ ഓറഞ്ച്,ഗ്രീന്‍,റെഡ് സോണുകളില്‍ എല്ലാ വസ്തുക്കളുടെയും ഡെലിവറി പുനരാരംഭിച്ചു. നേരത്തെ റെഡ് സോണില്‍ അവശ്യവസ്തുക്കളുടെ സേവനം മാത്രമേ ലഭ്യമാക്കിയിരുന്നുള്ളൂ.

രാജ്യം ലോക്ക്ഡൌണിന്‍റെ നാലാം ഘട്ടത്തിലേക്ക് കടന്നെങ്കിലും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇ-കൊമേഴ്സ്‌ സൈറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. പക്ഷെ നിയന്ത്രണ മേഖലകളില്‍ നിലവിലുള്ള ഇളവുകള്‍ ബാധകമല്ലാത്തത് കൊണ്ട് സര്‍വീസ് ഉണ്ടാകില്ല.

ഇന്നലെ വരെ റെഡ്സോണില്‍ അവശ്യവസ്തുക്കള്‍ മാത്രമേ ഡെലിവറി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് മുതല്‍ ഫോണ്‍,ലാപ്ടോപ് തുടങ്ങിയ മറ്റ് വസ്തുക്കള്‍ ഡെലിവറി നടത്താന്‍ അനുവാദം ഉണ്ട്. സ്നാപ്ഡീല്‍, പേടിഎം മാള്‍ തുടങ്ങിയവര്‍ ഇന്ന് തൊട്ട് എല്ലായിടത്തും സേവനം ആരംഭിക്കുമെന്ന് ഇന്നലെ ഔദ്യോഗിക വിശദീകരണം നല്‍കി. ആമസോണും ഫ്ലിപ്പ്കാര്‍ട്ടും ഇതേപറ്റി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.