Movie prime

എബോള: അന്താരാഷ്ട്ര തലത്തിൽ അതിജാഗ്രതാ നിർദേശം നൽകാതെ ലോകാരോഗ്യ സംഘടന

2108 പേർക്ക് രോഗബാധയും 1411 മരണങ്ങളും റിപ്പോർട്ട് ചെയ്ത കോംഗോയിലെ എബോള വൈറസ് ബാധ അയൽരാജ്യമായ ഉഗാണ്ടയിലേക്ക് വ്യാപിച്ചിട്ടും അന്താരാഷ്ട്ര തലത്തിൽ അതിജാഗ്രതാ നിർദേശം നൽകേണ്ടെന്ന് ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഇന്നലെ ചേർന്ന വിദഗ്ധ സമിതിയാണ് കനത്ത സാമ്പത്തിക പ്രത്യാഘാതം ഭയന്ന് അടിയന്തരാവസ്ഥാ നിർദേശം തള്ളിക്കളഞ്ഞത്. കോംഗോയിൽ നിന്നെത്തിയ മൂന്നുപേരിലാണ് ഉഗാണ്ടയിൽ വൈറസ് ബാധ കണ്ടെത്തുന്നത്. അതിൽ രണ്ടു പേർ മരണപ്പെട്ടു. ഉഗാണ്ട ചെയ്തതുപോലെ പരമാവധി കരുതൽ നടപടികൾ കൈക്കൊള്ളാൻ സമിതി കോംഗോയുടെ അയൽരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഒരു More
 
എബോള: അന്താരാഷ്ട്ര തലത്തിൽ അതിജാഗ്രതാ നിർദേശം നൽകാതെ ലോകാരോഗ്യ സംഘടന

2108 പേർക്ക് രോഗബാധയും 1411 മരണങ്ങളും റിപ്പോർട്ട് ചെയ്ത കോംഗോയിലെ എബോള വൈറസ് ബാധ അയൽരാജ്യമായ ഉഗാണ്ടയിലേക്ക് വ്യാപിച്ചിട്ടും അന്താരാഷ്ട്ര തലത്തിൽ അതിജാഗ്രതാ നിർദേശം നൽകേണ്ടെന്ന് ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഇന്നലെ ചേർന്ന വിദഗ്‌ധ സമിതിയാണ് കനത്ത സാമ്പത്തിക പ്രത്യാഘാതം ഭയന്ന് അടിയന്തരാവസ്ഥാ നിർദേശം തള്ളിക്കളഞ്ഞത്.

കോംഗോയിൽ നിന്നെത്തിയ മൂന്നുപേരിലാണ് ഉഗാണ്ടയിൽ വൈറസ് ബാധ കണ്ടെത്തുന്നത്. അതിൽ രണ്ടു പേർ മരണപ്പെട്ടു. ഉഗാണ്ട ചെയ്തതുപോലെ പരമാവധി കരുതൽ നടപടികൾ കൈക്കൊള്ളാൻ സമിതി കോംഗോയുടെ അയൽരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഒരു ആഗോള അടിയന്തരാവസ്ഥാ സാഹചര്യമല്ല നിലവിലുള്ളത്. കോംഗോയെ സംബന്ധിച്ച് ഗുരുതര സ്ഥിതിവിശേഷമാണ്. അയൽ രാജ്യങ്ങൾ അതീവ ജാഗ്രതയോടെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യണം. ജനീവയിലെ ലോകാരോഗ്യ സംഘടനാ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ പാനലിന്റെ ആക്റ്റിംഗ് ചെയർമാൻ ഡോ. പ്രെബേൺ അവിറ്റ്‌സ് ലാൻഡ് വിശദീകരിച്ചു. പതിമൂന്ന് മെഡിക്കൽ വിദഗ്‌ധരാണ്‌ സംഘടനയുടെ എമർജൻസി പാനലിൽ ഉള്ളത്. ആഗോള തലത്തിൽ അതി ജാഗ്രതാ നിർദേശം നൽകുന്നതുകൊണ്ട്പ്രത്യേകിച്ച് പ്രയോജനമില്ലെന്നും അതേസമയം അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നുമാണ് സമിതിയുടെ നിഗമനം.

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നാലുതവണയാണ് ലോകാരോഗ്യ സംഘടന അന്താരാഷ്‌ട്ര ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. 2009 ലെ ഇൻഫ്ളുവൻസ, 2014 ലെ പോളിയോ, 2016 ലെ സിക്ക, 2014 -2016 കാലത്തെ എബോള എന്നിവയാണവ.