Movie prime

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ മാലിന്യ ലഘൂകരണം: സിസ്സ സെമിനാർ ജൂൺ 20 ന്

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സെമിനാർ സംഘടിപ്പിക്കുന്നു. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റുമായി (കെ എസ് സി എസ് ടി ഇ) സഹകരിച്ച് നടത്തുന്ന സെമിനാറിന്റെ വിഷയം കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ മാലിന്യ ലഘൂകരണം എന്നതാണ്. 2019 ജൂൺ 20 ന് രാവിലെ 9.30 മുതൽ കാര്യവട്ടം More
 
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ മാലിന്യ ലഘൂകരണം: സിസ്സ സെമിനാർ  ജൂൺ 20 ന്

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സെമിനാർ സംഘടിപ്പിക്കുന്നു. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റുമായി (കെ എസ് സി എസ് ടി ഇ) സഹകരിച്ച് നടത്തുന്ന സെമിനാറിന്റെ വിഷയം കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ മാലിന്യ ലഘൂകരണം എന്നതാണ്.

2019 ജൂൺ 20 ന് രാവിലെ 9.30 മുതൽ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങൾ നടക്കും. സമുദ്രത്തിലെ ജീർണാവശിഷ്ടങ്ങൾ (ഡോ. കാതറീൻ എ ഓവൻസ്- യു എസ് എ യിലെ ഹാർട്ട് ഫോർഡ് സർവകലാശാല അസോസിയേറ്റ് പ്രൊഫസറും കേരള സർവകലാശാല ഫുൾബ്രൈറ്റ്‌ നെഹ്‌റു ഫെലോയും); വായുമലിനീകരണം: തൽസ്ഥിതിയും വെല്ലുവിളികളും (ദിലീപ് കുമാർ – സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് മുൻ എൻജിനീയർ); വായുമലിനീകരണവും മനുഷ്യാരോഗ്യവും (ഡോ. സി സുരേഷ്‌കുമാർ- പാറശാല ഗവണ്മെന്റ് താലൂക്ക് ആശുപത്രി കൺസൾട്ടന്റും സിസ്സ ജനറൽ സെക്രട്ടറിയും); അക്കാദമിക് സ്ഥാപനങ്ങളിലെ എനർജി ഓഡിറ്റ് (സുരേഷ്ബാബു ബി വി – എൻജിനീയർ, അക്രഡിറ്റഡ്‌ എനർജി ഓഡിറ്റർ, ബി ഇ ഇ, ഗവണ്മെന്റ് ഓഫ് ഇന്ത്യ) തുടങ്ങി ശ്രദ്ധേയമായ വിഷയങ്ങളും അതാത് വിഷയങ്ങളിലെ വിദഗ്ദരുമാണ് സെമിനാറിന്റെ ഭാഗമാകുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതൽ നാലുമണിവരെ പരിസ്ഥിതി വിഷയത്തിൽ അന്തർ സർവകലാശാല പ്രശ്നോത്തരിയും സംഘടിപ്പിച്ചിട്ടുണ്ട്.