Movie prime

കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് യു എൻ

climate change കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സുപ്രധാനമായ മൂന്ന് നടപടികൾ കൈക്കൊള്ളാൻ ലോകത്തോട് ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്ര സഭ. climate change എല്ലാ ആഗോള കൽക്കരി പ്രോജക്റ്റുകളും റദ്ദാക്കുക, കൽക്കരി പ്ലാൻ്റുകൾക്ക് ധനസഹായം നൽകുന്ന മുഴുവൻ സാമ്പത്തിക പദ്ധതികളും അവസാനിപ്പിച്ച് പുനരുപയോഗ ഊർജ പദ്ധതികളിൽ നിക്ഷേപിക്കുക, നീതിപൂർവമായ മാറ്റത്തിനായി സത്വര നടപടികൾ കൈക്കൊള്ളുക എന്നീ മൂന്ന് സുപ്രധാന ചുവടുവെപ്പുകൾ നടത്താനാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം. സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസിൻ്റെ വീഡിയോ സന്ദേശത്തിൻ്റെ രൂപത്തിലാണ് യു എന്നിൻ്റെ ക്ലൈമറ്റ് More
 
കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് യു എൻ

climate change
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സുപ്രധാനമായ മൂന്ന് നടപടികൾ കൈക്കൊള്ളാൻ ലോകത്തോട് ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്ര സഭ. climate change

എല്ലാ ആഗോള കൽക്കരി പ്രോജക്റ്റുകളും റദ്ദാക്കുക, കൽക്കരി പ്ലാൻ്റുകൾക്ക് ധനസഹായം നൽകുന്ന മുഴുവൻ സാമ്പത്തിക പദ്ധതികളും അവസാനിപ്പിച്ച് പുനരുപയോഗ ഊർജ പദ്ധതികളിൽ നിക്ഷേപിക്കുക, നീതിപൂർവമായ മാറ്റത്തിനായി സത്വര നടപടികൾ കൈക്കൊള്ളുക എന്നീ മൂന്ന് സുപ്രധാന ചുവടുവെപ്പുകൾ നടത്താനാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം.

സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസിൻ്റെ വീഡിയോ സന്ദേശത്തിൻ്റെ രൂപത്തിലാണ് യു എന്നിൻ്റെ ക്ലൈമറ്റ് ആക്ഷൻ പ്രോഗ്രാം പുറത്തു വന്നിട്ടുള്ളത്.
ലോകരാജ്യങ്ങളോടും സ്വകാര്യ കമ്പനികളോടും തദ്ദേശ ഭരണകൂടങ്ങളോടുമുള്ള ആഹ്വാനം എന്ന നിലയിലാണ് പ്രസ്താവന പുറത്തിറക്കിയത്.

പുനരുപയോഗ ഊർജ പദ്ധതികളിലേക്ക് നാം ചുവടു മാറ്റണം. വായു മലിനപ്പെടുത്തുന്ന, പുക തുപ്പുന്ന കൽക്കരി പദ്ധതികൾ ഉപേക്ഷിച്ച് നീലാകാശം തിരിച്ചു പിടിക്കണം. ആരോഗ്യകരവും വിശ്വസനീയവും അന്തസ്സുള്ളതുമായ തൊഴിലുകൾ പ്രാപ്യമാക്കണം. എല്ലാവർക്കും ഊർജം ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള ആശ്രയിക്കാവുന്ന പുനരുപയോഗ ഊർജ പദ്ധതികൾ പ്രാപ്തമാക്കണം.

കൽക്കരിയെ ആശ്രയിച്ചുള്ള പദ്ധതികളിൽ നിന്ന് നൂതനമായ ബിസ്നസ് സംരംഭങ്ങളിലേക്ക് നാം ചുവടുമാറണം. സുസ്ഥിര വികസനവും അഭിവൃദ്ധിയുമാണ് ലോകത്തിനാവശ്യം. ഭൂമിയുടെ നിലനിൽപിനും ജനങ്ങളുടെ അതിജീവനത്തിനും നമുക്കൊന്നിച്ച് യത്നിക്കാം എന്ന വാക്കുകളോടെയാണ് അൻ്റോണിയോ ഗുട്ടറസിൻ്റെ സന്ദേശം അവസാനിക്കുന്നത്.