Movie prime

കണ്ടല്‍ക്കാടുകള്‍ക്കായുള്ള ഗോദ്‌റെജ് ആന്റ് ബോയെസ് മൊബൈല്‍ ആപ്പ് 11 ഭാഷകളില്‍

കൊച്ചി: കണ്ടല്ക്കാടുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി ഗോദ്റെജ് ആന്റ് ബോയെസ് പുറത്തിറക്കിയ മൊബൈല് ആപ്പ് മലയാളം ഉള്പ്പെടെ പത്തു പ്രാദേശിക ഭാഷകളില് കൂടി ലഭ്യമാക്കി. 2017-ല് ഇംഗ്ലീഷില് പുറത്തിറക്കിയ ഈ ആപ്പ് ആന്ഡ്രോയ്ഡും ഐ.ഒ.എസും ഉള്പ്പെടെയുള്ള സംവിധാനങ്ങളില് ഇപ്പോള് 11 ഭാഷകളില് ലഭ്യമാവും. ഇലകളുടെ ആകൃതി, പൂവിന്റെ നിറം തുടങ്ങിയവയുടെ അടിസ്ഥാനത്തില് വിവിധ കണ്ടലുകളെ തിരിച്ചറിയാന് ഈ ആപ്പ് സഹായകമാകും. ഓരോ ഇനങ്ങളുടേയും സവിശേഷതകള്, ജൈവ വൈവിധ്യം, അവ നേരിടുന്ന നിലവിലെ വെല്ലുവിളികള്, സംരക്ഷണ മാര്ഗങ്ങള്, ഇതില് പങ്കെടുക്കുന്നവര്ക്കു More
 
കണ്ടല്‍ക്കാടുകള്‍ക്കായുള്ള ഗോദ്‌റെജ് ആന്റ് ബോയെസ് മൊബൈല്‍ ആപ്പ് 11 ഭാഷകളില്‍

കൊച്ചി: കണ്ടല്‍ക്കാടുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി ഗോദ്‌റെജ് ആന്റ് ബോയെസ് പുറത്തിറക്കിയ മൊബൈല്‍ ആപ്പ് മലയാളം ഉള്‍പ്പെടെ പത്തു പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാക്കി. 2017-ല്‍ ഇംഗ്ലീഷില്‍ പുറത്തിറക്കിയ ഈ ആപ്പ് ആന്‍ഡ്രോയ്ഡും ഐ.ഒ.എസും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ ഇപ്പോള്‍ 11 ഭാഷകളില്‍ ലഭ്യമാവും. ഇലകളുടെ ആകൃതി, പൂവിന്റെ നിറം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവിധ കണ്ടലുകളെ തിരിച്ചറിയാന്‍ ഈ ആപ്പ് സഹായകമാകും.
ഓരോ ഇനങ്ങളുടേയും സവിശേഷതകള്‍, ജൈവ വൈവിധ്യം, അവ നേരിടുന്ന നിലവിലെ വെല്ലുവിളികള്‍, സംരക്ഷണ മാര്‍ഗങ്ങള്‍, ഇതില്‍ പങ്കെടുക്കുന്നവര്‍ക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍, സാങ്കേതിക വിഷയങ്ങള്‍ തുടങ്ങി ഒട്ടനവധി വിവരങ്ങള്‍ ഈ ആപ്പിലുണ്ട്.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, ഗവേഷകര്‍, പരിസ്ഥിതി സ്‌നേഹികള്‍, പ്രകൃതി ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ആപ്പ് ഉപകാരപ്രദമാണ്.
കണ്ടലുകളെ സംരക്ഷിക്കുന്ന രംഗത്ത് ഗോദ്‌റെജ് ആന്റ് ബോയെസ് ദശാബ്ദങ്ങളായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്‌റെജ് കണ്‍സ്ട്രക്ഷന്‍ ബിസിനസ് മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ അനുപ് മാത്യു ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കു കൂടുതലായി എത്തിക്കുകയായിരുന്നു ഈ ആപ്പ് പുറത്തിറക്കിയപ്പോഴുണ്ടായിരുന്ന പ്രാഥമിക ലക്ഷ്യം. 11 ഭാഷകളില്‍ ലഭ്യമാകുന്നത് ഇതു കൂടുതല്‍ വിപുലമായി ജനങ്ങളിലേക്കെത്താന്‍ സഹായകമാകും എന്നും അദ്ദേഹം പറഞ്ഞു.