Movie prime

വംശനാശം സംഭവിച്ചിട്ടില്ല ഈ ഭീമൻ ആമകൾക്ക്

 

ലോകത്താകമാനം നിരവധി ജീവിവർഗങ്ങളാണ് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതുവരെ വംശനാശം സംഭവിച്ച ജീവികളും നിരവധിയാണ്.

അതിനിടയിൽ ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ട് 100 വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ചു എന്ന് കരുതപ്പെടുന്ന ഒരു ഭീമൻ ആമയെ ഗാലപ്പഗോസ് ദ്വീപുകളിൽ കണ്ടെത്തി.

2019 ഇൽ കണ്ടെത്തിയ ഈ ഭീമൻ ആമ നൂറ്റാണ്ടുകൾക്കു മുൻപ് വംശനാശം സംഭവിച്ച ഇനമാണ് എന്ന് ഇക്വാഡോർ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ സ്ഥിതീകരിച്ചിരിക്കുകയാണ്.

ഗാലപാഗോസ് ദേശീയ ഉദ്യാനം ഈ ഭീമനാമകളെ  സംരക്ഷിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. അതിനായി കൂടുതൽ ഭീമൻ ആമകളെ തിരയാനുള്ള ഒരുക്കവും അവർ ആരംഭിച്ചു കഴിഞ്ഞു.