Movie prime

നിയമ പഠനത്തിനുള്ള ‘എല്‍സാറ്റ് 2020’പ്രവേശന പരീക്ഷ ആദ്യമായി ഓണ്‍ലൈനാകുന്നു

കൊച്ചി: കോവിഡ്-19നെ തുടര്ന്ന് യുഎസ് കേന്ദ്രീകരിച്ചുള്ള ലോ സ്കൂള് അഡ്മിഷന് കൗണ്സില് ഇന്ത്യയിലെ പ്രവേശന പരീക്ഷ ‘എല്സാറ്റ് 2020’ ആദ്യമായി ഓണ്ലൈനായി നടത്തുന്നു. 2009ല് ആരംഭിച്ചതു മുതല് പേപ്പര്-പെന്സില് ടെസ്റ്റായി നടത്തുന്ന എല്സാറ്റ് ഇന്ത്യ ഇതോടെ ഇന്ത്യയിലെ നിയമ പഠനത്തിനുള്ള ആദ്യത്തെ ഏക ഓണ്ലൈന് പ്രവേശന പരീക്ഷയായി മാറിയിരിക്കുകയാണ്. നിര്മിത ബുദ്ധിയിലധിഷ്ഠിതമാണ് (എഐ) പരീക്ഷ. വിദ്യാര്ത്ഥികള്ക്ക് ഇതോടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ടെസ്റ്റ് പൂര്ത്തിയാക്കാം. രാജ്യത്തെ നിയമ സ്കൂളുകളില് പ്രവേശനം തേടുന്ന വിദ്യാര്ത്ഥികള്ക്ക് ഓണ്ലൈന് ടെസ്റ്റ് ഡെലിവറി സിസ്റ്റം More
 
നിയമ പഠനത്തിനുള്ള ‘എല്‍സാറ്റ് 2020’പ്രവേശന പരീക്ഷ ആദ്യമായി ഓണ്‍ലൈനാകുന്നു
കൊച്ചി: കോവിഡ്-19നെ തുടര്‍ന്ന് യുഎസ് കേന്ദ്രീകരിച്ചുള്ള ലോ സ്‌കൂള്‍ അഡ്മിഷന്‍ കൗണ്‍സില്‍ ഇന്ത്യയിലെ പ്രവേശന പരീക്ഷ ‘എല്‍സാറ്റ് 2020’ ആദ്യമായി ഓണ്‍ലൈനായി നടത്തുന്നു.
2009ല്‍ ആരംഭിച്ചതു മുതല്‍ പേപ്പര്‍-പെന്‍സില്‍ ടെസ്റ്റായി നടത്തുന്ന എല്‍സാറ്റ് ഇന്ത്യ ഇതോടെ ഇന്ത്യയിലെ നിയമ പഠനത്തിനുള്ള ആദ്യത്തെ ഏക ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയായി മാറിയിരിക്കുകയാണ്. നിര്‍മിത ബുദ്ധിയിലധിഷ്ഠിതമാണ് (എഐ) പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് ഇതോടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കാം.
രാജ്യത്തെ നിയമ സ്‌കൂളുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ടെസ്റ്റ് ഡെലിവറി സിസ്റ്റം ഉപയോഗിച്ച് ജൂണ്‍ 14ന് എല്‍സാറ്റ് പരീക്ഷയില്‍ പങ്കെടുക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റുകളില്‍ ലോകത്തെ പ്രമുഖരായ പിയേഴ്‌സണ്‍ വ്യൂ ആണ് എഐ ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്-19നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ പ്രതിബന്ധങ്ങളെ തരണം ചെയ്ത് ആവശ്യമായ കോളജുകളില്‍ ഇതുവഴി പ്രവേശനം നേടാം. ജിണ്ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷയിലൂടെ പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാം.
ദക്ഷിണേഷ്യയിലെയും ഇന്ത്യയിലെയും റാങ്കിങില്‍ ഒന്നാം സ്ഥാനമുള്ള നിയമ സ്‌കൂളും ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങില്‍ ആഗോള തലത്തില്‍ ആദ്യ 101-150നിടയില്‍ സ്ഥാനമുള്ള ജിണ്ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ 2020ലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. നാലു പ്രധാന ഡിഗ്രി പ്രോഗ്രാമുകളാണ് ജിണ്ഡാല്‍ നല്‍കുന്നത്. അഞ്ചു വര്‍ഷത്തെ ബിഎ/ബിബിഎഎല്‍എല്‍ബി ഹോണേഴ്‌സ്, മൂന്നു വര്‍ഷത്തെ എല്‍എല്‍ബി, ഒരു വര്‍ഷത്തെ എല്‍എല്‍എം, ലീഗല്‍ സ്റ്റഡീസ് പ്രോഗ്രാമില്‍ മൂന്നു വര്‍ഷത്തെ ബിഎ (ഹോണേഴ്‌സ്) എന്നിവയാണത്.
കഴിഞ്ഞ 11 വര്‍ഷമായി ജിണ്ഡാലിന്റെ പ്രധാന പ്രോഗ്രാമായ അഞ്ചു വര്‍ഷത്തെ ബിഎ/ബിബിഎഎല്‍എല്‍ബി ഹോണേഴ്‌സ് പ്രവേശനത്തിനുള്ള ഏക ടെസ്റ്റാണ് എല്‍സാറ്റ്. എല്‍എല്‍ബി, എല്‍എല്‍എം, ബിഎ (ഹോണേഴ്‌സ്) എന്നിവയ്ക്കുള്ള പ്രധാന പരീക്ഷയും എല്‍സാറ്റ് തന്നെ.
പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ അസാധാരണ സാഹചര്യം എല്ലാ പ്രവേശന പരീക്ഷകളെയും അനിശ്ചിതാവസ്ഥയിലെത്തിച്ചിരിക്കുകയാണെന്നും നിയമ സ്‌കൂളുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളെ ഇത് ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും ഓണ്‍ലൈന്‍ ഫോര്‍മാറ്റിലൂടെ എല്‍സാറ്റ് ഇവര്‍ക്ക് പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണെന്നും ഇന്ത്യയിലെയും ലോകത്തെയും പ്രമുഖ നിയമ സ്‌കൂള്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച അവസരം ഒരുക്കാനും സുതാര്യവും മാന്യവും ശാസ്ത്രീയവുമായ പ്രവേശന പരീക്ഷ നടത്താന്‍ പ്രയത്‌നിക്കുമെന്നും ഒ.പി.ജിണ്ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി സ്ഥാപക വൈസ് ചാന്‍സലറും ഡീനുമായ പ്രൊഫസര്‍ ഡോ. സി. രാജ് കുമാര്‍ പറഞ്ഞു.
ഇന്ത്യയിലെ വിവിധ കോളജുകള്‍ സ്വീകരിച്ചിരിക്കുന്ന പ്രവേശന പരീക്ഷയാണ് എല്‍സാറ്റ് ഇന്ത്യ. നിയമ സ്‌കൂളുകളിലെ വിജയത്തിന് ആവശ്യമായ കഴിവുകളാണ് പരീക്ഷിക്കപ്പെടുന്നത്. അമേരിക്കയിലെ ലോ സ്‌കൂള്‍ അഡ്മിഷന്‍ കൗണ്‍സിലാണ് എല്‍സാറ്റ് ഇന്ത്യ പ്രത്യേകമായി തയ്യാറാക്കുന്നത്. കൗണ്‍സില്‍ 70 വര്‍ഷമായി ലോകത്തെ വിവിധ രാജ്യങ്ങളിലെ അപേക്ഷകരുടെ വൈദഗ്ധ്യം പരീക്ഷിച്ച് വിലയിരുത്തുന്നു.
ടെസ്റ്റിനു താല്‍പര്യമുള്ളവര്‍ https://www.discoverlaw.in/events-and-opportunities സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ സമയം പൂര്‍ത്തിയായി കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടെസ്റ്റിനുള്ള തീയതിയും സമയവും സംബന്ധിച്ച വിവരം ലഭിക്കും. ടെസ്റ്റിനോട് അടുത്തുള്ള തീയതികളില്‍ ലോഗിന്‍ വിവരങ്ങളും തടസമില്ലാതെ ടെസ്റ്റ് പൂര്‍ത്തിയാക്കുന്നതിനുമുള്ള വിവരങ്ങള്‍ ലഭിക്കും. അപേക്ഷകര്‍ക്ക് ടെസ്റ്റിനു വേണ്ട മെറ്റീരിയല്‍സും തയ്യാറെടുപ്പും നടത്താനുള്ള വിവരങ്ങള്‍ https://discoverlaw.in/prepare-for-the-test എന്ന വെബ്‌സൈറ്റില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.