Movie prime

മസ്തിഷ്കജ്വര മരണനിരക്ക് 127 ആയി; നിതീഷ് കുമാറിന് നേരെ കരിങ്കൊടി കാണിച്ചു

മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞ കുട്ടികളുടെ എണ്ണം 127 ആയി ഉയർന്ന ബിഹാറിൽ മുഖ്യമന്ത്രിക്ക് നേരെ ജനക്കൂട്ടം കരിങ്കൊടി കാണിച്ചു. മുസാഫർപൂർ ശ്രീകൃഷ്ണ മെഡിക്കൽ കോളെജ് സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി നിതീഷ്കുമാറിന് നേരെയാണ് പ്രതിഷേധക്കാർ കരിങ്കൊടി വീശിയത്. ഇതോടൊപ്പം മുഖ്യമന്ത്രിക്കെതിരെ ഗോ ബാക്ക് വിളികളും മുഴങ്ങി. 127 ഇൽ 108 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുസാഫർപൂരിൽനിന്നാണ്. 89 പേർ ശ്രീകൃഷ്ണ മെഡിക്കൽ കോളെജ് ആശുപത്രിയിലും 19 പേർ കെജ്രിവാൾ ആശുപത്രിയിലുമാണ് മരണമടഞ്ഞത്. ശ്രീകൃഷ്ണയിൽ മരണപ്പെട്ട 85 പേരും കെജ്രിവാളിൽ മരണമടഞ്ഞ More
 
മസ്തിഷ്കജ്വര മരണനിരക്ക് 127 ആയി; നിതീഷ് കുമാറിന് നേരെ കരിങ്കൊടി കാണിച്ചു

മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞ കുട്ടികളുടെ എണ്ണം 127 ആയി ഉയർന്ന ബിഹാറിൽ മുഖ്യമന്ത്രിക്ക് നേരെ ജനക്കൂട്ടം കരിങ്കൊടി കാണിച്ചു. മുസാഫർപൂർ ശ്രീകൃഷ്ണ മെഡിക്കൽ കോളെജ് സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി നിതീഷ്കുമാറിന് നേരെയാണ് പ്രതിഷേധക്കാർ കരിങ്കൊടി വീശിയത്.

ഇതോടൊപ്പം മുഖ്യമന്ത്രിക്കെതിരെ ഗോ ബാക്ക് വിളികളും മുഴങ്ങി. 127 ഇൽ 108 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുസാഫർപൂരിൽനിന്നാണ്. 89 പേർ ശ്രീകൃഷ്ണ മെഡിക്കൽ കോളെജ് ആശുപത്രിയിലും 19 പേർ കെജ്‌രിവാൾ ആശുപത്രിയിലുമാണ് മരണമടഞ്ഞത്. ശ്രീകൃഷ്ണയിൽ മരണപ്പെട്ട 85 പേരും കെജ്‌രിവാളിൽ മരണമടഞ്ഞ 18 പേരും കുട്ടികളാണ്.

മരണപ്പെട്ട രോഗികളുടെ ബന്ധുക്കളും മറ്റുമാണ് ആശുപത്രിക്കുമുൻപിൽ കൂട്ടം കൂടി ഗോ ബാക്ക് വിളിച്ചതും കരിങ്കൊടി കാണിച്ചതും. രോഗബാധിതരായവർ ആശുപതിയിൽ എത്തുന്നതിൽ വരുത്തിയ കാലതാമസമാണ് മരണനിരക്ക് ഇത്രയേറെ ഉയരാൻ ഇടയായതെന്ന് ബീഹാർ ചീഫ് സെക്രട്ടറി ദീപക് കുമാർ അഭിപ്രായപ്പെട്ടു.

രോഗ ലക്ഷണങ്ങളുള്ളവർ കാലതാമസം വരുത്താതെ ആശുപത്രിയിലെത്തി ചികിത്സ തേടണം. അതിനുള്ള ചെലവ് സർക്കാർ വഹിക്കും, അദ്ദേഹം പറഞ്ഞു. മരണകാരണം കൃത്യമായി കണ്ടെത്താൻ ശരിയായ പഠനം ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷ വർദ്ധനൻ അഭിപ്രായപ്പെട്ടു. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിലെ വിദഗ്ധരും അടങ്ങുന്ന ഉന്നതതല സംഘവുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.