Movie prime

സോഷ്യൽ മീഡിയയിൽ ഹിറ്റായി എഞ്ചിനിയറിങ് വിദ്യാര്‍ഥി പകര്‍ത്തിയ കറുത്ത പുള്ളി പുലി

black leopard കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത് കറുത്ത പുള്ളി പുലിയുടെ ചിത്രമാണ്. മഹാരാഷ്ട്ര തദോബ റിസർവിലെ ഈ പ്രത്യേകയിനം പുള്ളി പുലിയുടെ ചിത്രമെടുക്കാനായി പൂനെ സ്വദേശിയായ അഭിഷേക് പാഗ്നിസ് കാത്തു നിന്നത് രണ്ട് മണിക്കൂറാണ്.2019 ജൂണില് കുടുംബസമേതം ടൂര് പോയപ്പോഴാണ് അഭിഷേകിന് ഈ അപൂര്വ്വ ഭാഗ്യം ലഭിച്ചത്.എഞ്ചിനിയറിങ് വിദ്യാര്ഥിയായ അഭിഷേകിന് വൈല്ഡ് ലൈഫ് ഫോട്ടോഗ്രഫി ഒരു ഹോബിയാണ്. black leopard അഭിഷേകിന്റെ ആദ്യ വൈൽഡ് ലൈഫ് ട്രിപ്പായിരുന്നു തദോബാ റിസർവിലേക്കുള്ളത്. സഫാരിയുടെ അവസാന More
 
സോഷ്യൽ മീഡിയയിൽ ഹിറ്റായി എഞ്ചിനിയറിങ് വിദ്യാര്‍ഥി പകര്‍ത്തിയ കറുത്ത പുള്ളി പുലി

black leopard

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത് കറുത്ത പുള്ളി പുലിയുടെ ചിത്രമാണ്. മഹാരാഷ്ട്ര തദോബ റിസർവിലെ ഈ പ്രത്യേകയിനം പുള്ളി പുലിയുടെ ചിത്രമെടുക്കാനായി പൂനെ സ്വദേശിയായ അഭിഷേക് പാഗ്നിസ് കാത്തു നിന്നത് രണ്ട് മണിക്കൂറാണ്.2019 ജൂണില്‍ കുടുംബസമേതം ടൂര്‍ പോയപ്പോഴാണ് അഭിഷേകിന് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്.എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ അഭിഷേകിന് വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രഫി ഒരു ഹോബിയാണ്.

സോഷ്യൽ മീഡിയയിൽ ഹിറ്റായി എഞ്ചിനിയറിങ് വിദ്യാര്‍ഥി പകര്‍ത്തിയ കറുത്ത പുള്ളി പുലി

black leopard

അഭിഷേകിന്റെ ആദ്യ വൈൽഡ് ലൈഫ് ട്രിപ്പായിരുന്നു തദോബാ റിസർവിലേക്കുള്ളത്. സഫാരിയുടെ അവസാന ദിവസമാണ് പുള്ളി പുലിയെ അഭിഷേക് കാണുന്നത്.

 

View this post on Instagram

 

Spending about 40 minutes with this big cat turned out to be one of the most surreal experiences of my life. An experience which I will indeed cherish for a lifetime.♥ . Black panther shot at Tadoba-Andhari Tiger Reserve. . . . . . #indianphotography #incredibleindia #bbcearth #indian_wildlifes #indianwildlifeofficial #bigcatsindia #earthinfocus #natgeoyourshot #nationalgeographic #discovery #natgeoindia #nikonindia #zealwildlife #bigcatswildlife #wildwoyages #indianafricanwildlife #nikonasia #ntc_natwild #pawstrails #earthunfiltered #featured_wildlife #ngtindia #ThroughYourLens #pawstrails #clawsnwings #WildIndia #nikonindiaofficial #incredibletadoba @indianwildlifeofficial @incredibletadoba @natgeowild @naturegram_india @natgeoindia @indian_wildlifes @animalplanetindia @bigcatsindia @wildlife.hd @indianwildlifeofficial @featured_wildlife @the.animals.daily @bbcearth @nikonindiaofficial @claws.n.wings @wildtrails_recent_sightings @indian.photography @nikonindiaofficial @natgeoyourshot @indian.african.wildlife @sonybbcearth

A post shared by Abhishek Pagnis (@abhishek.pagnis) on

പുലി വരുന്നതിന് മുമ്പായി തന്നെ ചില സൂചനകൾ സംഘത്തിന് ലഭിച്ചിരുന്നു. പെട്ടെന്ന് തന്നെ മാനുകൾ കൂട്ടമായി ഓടിപോകുന്നതും മറ്റും സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാടിളക്കിക്കൊണ്ട് കറുത്ത പുള്ളിപ്പുലി സംഘത്തിന്റെ ദൃഷ്ടിയിലേക്ക് നടന്നടുത്തത്.ആദ്യം ചെടികൾക്കിടയിൽ മറഞ്ഞിരുന്ന പുള്ളിപ്പുലി പതിനഞ്ച് മിനിറ്റിന് ശേഷമാണ് മുന്നിലേക്ക് വന്നത്.തുടർന്ന് ക്ലിക്കിനായുള്ള പരിശ്രമമായിരുന്നു. രണ്ട് മണിക്കൂറുകൾക്കൊടുവിലാണ് ആ ‘പെർഫക്ട്’ ക്ലിക്ക് കിട്ടിയത്.