Movie prime

എമ്പുരാനിൽ ചിത്രത്തിൽ മമ്മൂട്ടിയും ?

Empuran പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ എമ്പുരാനിൽ മമ്മൂട്ടിയും ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകൾ. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയി തുടങ്ങി വലിയൊരു താരനിരയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. സംവിധായകനായ പൃഥ്വിരാജ് തന്നെ ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. ചിത്രം വൻവിജയമായതിനെ തുടർന്നാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. Empuran പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് മെഗാസ്റ്റാർ മമ്മൂട്ടി കൂടി ചിത്രത്തിൻ്റെ More
 
എമ്പുരാനിൽ ചിത്രത്തിൽ മമ്മൂട്ടിയും ?

Empuran
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ എമ്പുരാനിൽ മമ്മൂട്ടിയും ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകൾ. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയി തുടങ്ങി വലിയൊരു താരനിരയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. സംവിധായകനായ പൃഥ്വിരാജ് തന്നെ ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. ചിത്രം വൻവിജയമായതിനെ തുടർന്നാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. Empuran

എമ്പുരാനിൽ ചിത്രത്തിൽ മമ്മൂട്ടിയും ?

പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് മെഗാസ്റ്റാർ മമ്മൂട്ടി കൂടി ചിത്രത്തിൻ്റെ ഭാഗമാകും എന്ന തരത്തിലുള്ള വാർത്തകൾ വരുന്നത്. മമ്മൂട്ടിയുടെ പങ്കാളിത്തത്തെ ചൊല്ലി ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. എന്നാൽ താരവുമായി മൂന്ന് മണിക്കൂർ ചർച്ച നടത്തി എന്ന് എമ്പുരാൻ്റെ രചയിതാവായ മുരളി ഗോപി സോഷ്യൽ മീഡിയയിലൂടെ നടത്തിയ പരാമർശമാണ് ഊഹാപോഹങ്ങൾക്ക് പിന്നിലെന്ന് ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. മമ്മൂട്ടിയുമായി ഒരു പ്രോജക്റ്റ് ചർച്ചയിലാണെന്ന സൂചനകൾ പൃഥ്വിരാജും നൽകിയിട്ടുണ്ട്. എന്നാൽ അത് എമ്പുരാന് വേണ്ടിയാണോ അതോ മറ്റൊരു സിനിമയാണോ എന്നതിൽ വ്യക്തതയില്ല.

കലാഭവൻ ഷാജോൺ, സായ്കുമാർ, സാനിയ ഇയ്യപ്പൻ, സംവിധായകൻ ഫാസിൽ, സുനിൽ സുഗത, താര കല്യാൺ, പ്രവീണ തോമസ്, നൈല ഉഷ, മാല പാർവതി തുടങ്ങി ലൂസിഫറിൽ വേഷമിട്ട അഭിനേതാക്കളിൽ എത്രപേർ രണ്ടാം ഭാഗത്തിൽ അഭിനയിക്കും എന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. ആദ്യഭാഗത്തിൻ്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവനും എഡിറ്റിങ്ങ് സാംജിത്തും സംഗീത സംവിധാനം സ്റ്റീഫൻ ദേവസിയും ആയിരുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമിച്ചത്.

എമ്പുരാനിൽ ചിത്രത്തിൽ മമ്മൂട്ടിയും ?

മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.
മുഖ്യമന്ത്രിയായി വേഷമിടുന്ന സന്തോഷ് വിശ്വനാഥിൻ്റെ വൺ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഇഷാനി കൃഷ്‌ണ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, രഞ്ജി പണിക്കർ, ജോജു ജോർജ്, മുരളി ഗോപി എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോഫിൻ ടി ചാക്കോയുടെ ദി പ്രീസ്റ്റ് ആണ് മറ്റൊരു പ്രധാന ചിത്രം. ആൻ്റോ ജോസഫും ബി ഉണ്ണികൃഷ്ണനുമാണ് നിർമാണം. മമ്മൂട്ടിയ്ക്കൊപ്പം മഞ്ജുവാര്യർ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നിഖില വിമലാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.