Movie prime

ഐ ഐ എഫ് എ അവാർഡുകൾ സമ്മാനിച്ചു

താരത്തിളക്കത്തിൽ വർണാഭമായ ചടങ്ങുകളോടെ ഇരുപതാമത് ഐ ഐ എഫ് എ അവാർഡുകളുടെ വിതരണം മുംബൈയിൽ നടന്നു. പദ്മാവതിലെ അഭിനയ മികവിന് രൺവീർ സിങ്ങും റാസിയിലെ പ്രകടനത്തിന് ആലിയ ഭട്ടും മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. റാസിയാണ് മികച്ച ചിത്രം. അംധാധുൻ ചെയ്ത ശ്രീറാം രാഘവൻ മികച്ച സംവിധായകനായി. സഞ്ജുവിലെ അഭിനയത്തിന് വിക്കി കൗശലും പദ്മാവതിലെ പ്രകടനത്തിന് അതിഥി റാവുവും മികച്ച സഹനടനും സഹനടിയുമായി. ഇഷാൻ ഖട്ടറും(ധടക്ക്) സാറ അലി ഖാനും( കേദാർനാഥ്) മികച്ച പുതുമുഖങ്ങളായി. മികച്ച More
 
ഐ ഐ എഫ് എ അവാർഡുകൾ സമ്മാനിച്ചു

താരത്തിളക്കത്തിൽ വർണാഭമായ ചടങ്ങുകളോടെ ഇരുപതാമത് ഐ ഐ എഫ് എ അവാർഡുകളുടെ വിതരണം മുംബൈയിൽ നടന്നു. പദ്മാവതിലെ അഭിനയ മികവിന് രൺവീർ സിങ്ങും റാസിയിലെ പ്രകടനത്തിന് ആലിയ ഭട്ടും മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. റാസിയാണ് മികച്ച ചിത്രം. അംധാധുൻ ചെയ്ത ശ്രീറാം രാഘവൻ മികച്ച സംവിധായകനായി.

സഞ്ജുവിലെ അഭിനയത്തിന് വിക്കി കൗശലും പദ്മാവതിലെ പ്രകടനത്തിന് അതിഥി റാവുവും മികച്ച സഹനടനും സഹനടിയുമായി. ഇഷാൻ ഖട്ടറും(ധടക്ക്) സാറ അലി ഖാനും( കേദാർനാഥ്) മികച്ച പുതുമുഖങ്ങളായി. മികച്ച രചനക്കുള്ള അവാർഡ് അംധാധുൻ നേടി. മികച്ച ഗാനരചയിതാവ് ദഡക്കിലെ ഗാനങ്ങൾ രചിച്ച അമിതാഭ് ഭട്ടാചാര്യയാണ്.

ഈ വർഷം ഏർപ്പെടുത്തിയ പ്രത്യേക അവാർഡുകളുടെ വിതരണവും ഇതോടൊപ്പം നടന്നു. ദീപിക പദുക്കോൺ (ചെന്നൈ എക്സ്പ്രസ്), ബർഫി(രൺബീർ കപൂർ), രാജ്‌കുമാർ ഹിറാനി(3 ഇഡിയറ്റ്സ്), പ്രീതം( ഏയ് ദിൽ ഹേ മുഷ്കിൽ) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലെ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് കഹോ നാ പ്യാർ ഹേ ആയിരുന്നു.