Movie prime

നീരജ് മാധവിന്റെ ‘പണിപാളി’

പണിപാളി എന്ന അടിപൊളി റാപ്പ് സോങ്ങുമായി യുവതാരം നീരജ് മാധവ് . “അയ് അയ് യോ പണി പാളില്ലോ രാരീരാരം പാടിയുറക്കാൻ ആരും ഇല്ലല്ലോ” എന്നു തുടങ്ങുന്ന പാട്ടുമായാണ് നീരജ് മാധവ് എത്തിരിക്കുന്നത്. പാട്ട് റിലീസ് ചെയ്ത് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിലവിൽ യുട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ് പാട്ടുള്ളത്. നീരജ് തന്നെയാണ് പാട്ടെഴുതിരിക്കുന്നതും അവതരിപ്പിച്ചിരിക്കുന്നതും. സ്പെയ്സ് മാര്ലിയാണ് പാട്ടിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് അര്കാഡോ ആണ്. ഈ അടുത്തകാലത്ത് ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ More
 
നീരജ് മാധവിന്റെ ‘പണിപാളി’

പണിപാളി എന്ന അടിപൊളി റാപ്പ് സോങ്ങുമായി യുവതാരം നീരജ് മാധവ് . “അയ് അയ് യോ പണി പാളില്ലോ രാരീരാരം പാടിയുറക്കാൻ ആരും ഇല്ലല്ലോ” എന്നു തുടങ്ങുന്ന പാട്ടുമായാണ് നീരജ് മാധവ് എത്തിരിക്കുന്നത്. പാട്ട് റിലീസ് ചെയ്ത് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിലവിൽ യുട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ് പാട്ടുള്ളത്. നീരജ് തന്നെയാണ് പാട്ടെഴുതിരിക്കുന്നതും അവതരിപ്പിച്ചിരിക്കുന്നതും. സ്പെയ്സ് മാര്‍ലിയാണ് പാട്ടിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് അര്‍കാഡോ ആണ്.

ഈ അടുത്തകാലത്ത് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തിനെ തുടർന്ന് ഹിന്ദി സിനിമയിലെ നെപോട്ടിസത്തെ കുറിച്ച് നിരവധി വാദമുഖങ്ങൾ ഉയർന്നിരുന്നു. ഇതിനെ പിന്താങ്ങി മലയാള സിനിമ മേഖലയിലും ഇത്തരത്തിൽ വിവേചനകൾ ഉണ്ടെന്നും , വളർന്ന് വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെ മലയാള സിനിമയില്‍ ഉണ്ടെന്നും നീരജ് മാധവ് തന്റെ ഫേസ്ബുക്കിൽ തുറന്നടിക്കുന്നു. മലയാള സിനിമയിൽ ചില അലിഖിത നിയമങ്ങളെ കുറിച്ചും പോസ്റ്റിൽ പറയുന്നു. താരത്തിന്റെ പോസ്റ്റിനെ കുറിച്ച് താര സംഘടനായ അമ്മ വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ തന്റെ അനുഭവം വച്ച് കൊണ്ടാണ് ഈ പ്രസ്താവന നടത്തിയതെന്ന് നീരജ് മാധവ് അമ്മയ്ക്ക് മറുപടി നൽകിയിട്ടുണ്ട് .