Movie prime

'12th മാൻ' വരുന്നു

 

മോഹൻലാൽ  ജീത്തു ജോസഫ് കൂട്ടുകെട്ട്  വീണ്ടും ഒന്നിക്കുന്നു. ദൃശ്യം , ദൃശ്യം 2, റാം എന്ന ചിത്രങ്ങൾക്ക്  ശേഷമാണ് മോഹൻലാലിനെ നായകനാക്കി  ജീത്തു ജോസഫ്  പുതിയ ചിത്രം  പ്രഖ്യാപിച്ചിരിക്കുന്നത് .  

‘12th മാൻ’ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.  ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ  ടൈറ്റിൽ  പോസ്റ്റർ  പുറത്തു വിട്ടിട്ടുണ്ട്.  കെ.ആർ. കൃഷ്ണ കുമാർ ആണ് തിരക്കഥ ഒരുക്കിരിക്കുന്നത്. ഒരു  സസ്പെൻസ് ത്രില്ലറാകും ചിത്രമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പോസ്റ്ററിലൂടെയും അത്തരം സൂചനകളാണ് ലഭിക്കുന്നത്. 

രാത്രിയുടെ നിശബ്‌ദതയിൽ  നിഗൂഢത നിറഞ്ഞ ഒരു ബംഗ്ളാവിന്റെ  പശ്ചാത്തലത്തിൽ അവിടേയ്ക്ക് നടന്നു കയറുന്ന മോഹൻലാലിൻറെ രൂപവും വീട്ടിനുള്ളിലെ പതിനൊന്ന് പേരുടെ രൂപവും പോസ്റ്ററിൽ കാണാൻ സാധിക്കും.

തൊടുപുഴയാണ് ചിത്രത്തിന്റെ  പ്രധാന ലൊക്കേഷൻ. ‘12th മാൻ’  ന്റെ    എഡിറ്റിങ് നിർവ്വഹിക്കുന്നത്   വി.എസ്. വിനായക്, ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം ഒരിക്കിരിക്കുന്നത് അനിൽ ജോൺസൺ.ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടില്ല.