Movie prime

ജോര്‍ജ് ക്ലൂണിക്ക് 59-മത് പിറന്നാള്‍: പിറന്നാള്‍ ആഘോഷിക്കുന്ന ക്ലൂണിയുടെ ചില വിശേഷങ്ങള്‍;വീഡിയോ

പ്രായമാകും തോറും സൌന്ദര്യം കൂടി വരുന്ന താരം. ഹോളിവുഡിലെ അന്പത് സമര്ഥരായ നടന്മാരെ എടുത്താല് അതില് ജോര്ജ് ക്ലൂണിയുണ്ട്. ”എന്നെ അവര്ക്ക് ഇഷ്ടപ്പെടുമായിരിക്കും എന്ന് കരുതി ഓഡിഷന് പോകാന് പാടില്ല, അവരുടെ പ്രശ്നങ്ങള്ക്കുള്ള ഉത്തരമാണ് ഞാന് എന്ന ചിന്തയില് പോകണം’. ക്ലൂണിയുടെ പ്രശസ്തമായ വാചകമാണിത്. ഇതാ ഇന്ന് പിറന്നാള് ആഘോഷിക്കുന്ന ക്ലൂണിയുടെ ചില വിശേഷങ്ങള്.. 1. അമേരിക്കന് പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കണും ജോര്ജ് ക്ലൂണിയും അകന്ന ബന്ധുക്കളാണ്. ഹോളിവുഡിലെ ഐതിഹാസിക നടിയും ഗായികയുമായ റോസ് മേരി ക്ലൂണി More
 
ജോര്‍ജ് ക്ലൂണിക്ക് 59-മത് പിറന്നാള്‍: പിറന്നാള്‍ ആഘോഷിക്കുന്ന ക്ലൂണിയുടെ ചില വിശേഷങ്ങള്‍;വീഡിയോ

പ്രായമാകും തോറും സൌന്ദര്യം കൂടി വരുന്ന താരം. ഹോളിവുഡിലെ അന്‍പത് സമര്‍ഥരായ നടന്മാരെ എടുത്താല്‍ അതില്‍ ജോര്‍ജ് ക്ലൂണിയുണ്ട്. ”എന്നെ അവര്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും എന്ന് കരുതി ഓഡിഷന്
പോകാന്‍ പാടില്ല, അവരുടെ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരമാണ് ഞാന്‍ എന്ന ചിന്തയില്‍ പോകണം’. ക്ലൂണിയുടെ പ്രശസ്തമായ വാചകമാണിത്. ഇതാ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ക്ലൂണിയുടെ ചില വിശേഷങ്ങള്‍..

1. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കണും ജോര്‍ജ് ക്ലൂണിയും അകന്ന ബന്ധുക്കളാണ്. ഹോളിവുഡിലെ ഐതിഹാസിക നടിയും ഗായികയുമായ റോസ്‌ മേരി ക്ലൂണി ജോര്‍ജ് ക്ലൂണിയുടെ അമ്മായിയാണ്. ഓസ്കാര്‍ പുരസ്ക്കാര ജേതാവും നടനുമായ ജോസ് ഫെറര്‍ ക്ലൂണിയുടെ അമ്മാവനാണ്.

ജോര്‍ജ് ക്ലൂണിക്ക് 59-മത് പിറന്നാള്‍: പിറന്നാള്‍ ആഘോഷിക്കുന്ന ക്ലൂണിയുടെ ചില വിശേഷങ്ങള്‍;വീഡിയോ
റോസ്‌ മേരിയും ജോസ് ഫെററും

2. രണ്ട് സര്‍വ്വകലാശാലകളില്‍ പഠിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ ജോര്‍ജ് ക്ലൂണിക്ക് ആയില്ല.

3. പതിനെട്ടു വര്‍ഷത്തോളം ക്ലൂണിയുടെ അരുമയായ വളര്‍ത്തു മൃഗമെന്നത് ‘മാക്സ് എന്ന് പേരുള്ള പന്നിയായിരുന്നു. പൂര്‍വ്വ കാമുകിയും നടിയുമായ കെല്ലി പ്രസ്റ്റണാണ് ക്ലൂണിക്ക് 1987ല്‍ മാക്സിനെ സമ്മാനിച്ചത്. 1994ല്‍ കാലിഫോര്‍ണിയയില്‍ 57 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തില്‍ നിന്നും ജോര്‍ജ് ക്ലൂണിയെ രക്ഷിച്ചത് മാക്സായിരുന്നു. ഭൂകമ്പം ഉണ്ടാകുന്നതിനു ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പ് ഉറങ്ങുകയായിരുന്ന ക്ലൂണിയെ ഉണര്‍ത്തി പുറത്തേക്ക് കൊണ്ട് പോയത് മാക്സായിരുന്നു. 2006ല്‍ മാക്സ് ഈ ലോകത്തോട് വിട പറഞ്ഞു.

ജോര്‍ജ് ക്ലൂണിക്ക് 59-മത് പിറന്നാള്‍: പിറന്നാള്‍ ആഘോഷിക്കുന്ന ക്ലൂണിയുടെ ചില വിശേഷങ്ങള്‍;വീഡിയോ

4. മുപ്പത് വയസ്സ് വരെ സിഗരറ്റ് വലിച്ചിരുന്ന ക്ലൂണി തന്‍റെ ഒരു അമ്മാവന്‍ ശ്വാസകോശത്തിലെ അര്‍ബുദം മൂലം മരണത്തിന് കീഴടങ്ങിയപ്പോഴാണു സിഗരറ്റ് വലി ഉപേക്ഷിച്ചത്.

5. അക്കാദമി അവാര്‍ഡില്‍ ക്ലൂണിക്ക് ഒരു റെക്കോര്‍ഡ്‌ ഉണ്ട്. ആദ്യമായി അക്കാദമി അവാര്‍ഡില്‍ ആറു വ്യത്യസ്ത വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ചത് ക്ലൂണിക്കാണ്. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച സഹനടന്‍, മികച്ച സംവിധായകന്‍, മികച്ച യഥാര്‍ത്ഥ തിരക്കഥ, മികച്ച അവലംബിത തിരക്കഥ എന്നീ വിഭാഗങ്ങളിലായിരുന്നു അത്.

ജോര്‍ജ് ക്ലൂണിക്ക് 59-മത് പിറന്നാള്‍: പിറന്നാള്‍ ആഘോഷിക്കുന്ന ക്ലൂണിയുടെ ചില വിശേഷങ്ങള്‍;വീഡിയോ

6. ക്വിൻ്റിൻ ടരൻ്റിനൊയുടെ ‘റിസര്‍വോയര്‍ ഡോഗ്സ് എന്ന ചിത്രത്തിലേക്ക് ക്ലൂണിയെ ഓഡിഷന്‍ ചെയ്തെങ്കിലും വേഷം നല്‍കിയില്ല. ക്ലൂണിക്ക് വെച്ച വേഷം ചെയ്തത് മൈക്കിള്‍ മാഡ്സണായിരുന്നു.

ജോര്‍ജ് ക്ലൂണിക്ക് 59-മത് പിറന്നാള്‍: പിറന്നാള്‍ ആഘോഷിക്കുന്ന ക്ലൂണിയുടെ ചില വിശേഷങ്ങള്‍;വീഡിയോ

7. ഒരു നടനാകാന്‍ പരിശ്രമിച്ചിരുന്ന കാലത്ത് ജോര്‍ജ് ക്ലൂണി താമസിച്ചിരുന്നത് കൂട്ടുകാരന്‍റെ ചെറിയ മുറിയിലായിരുന്നു. ഓഡീഷന് പോയിരുന്നത് സൈക്കിളിലും.

8. 2005ല്‍ സിറിയാന എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ മാരകമായ ഒരപകടം ജോര്‍ജ് ക്ലൂണിക്ക് സംഭവിച്ചു. സംഘടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ വീണ ക്ലൂണിയുടെ തല പൊട്ടുകയും നട്ടെല്ലിനു മാരക ക്ഷത്മേല്‍ക്കുകയും ചെയ്തു. നട്ടെല്ലിന് പറ്റിയ പരിക്ക് കാരണം തലച്ചോറിലേക്ക് നാഡി സ്രവങ്ങള്‍ ഇറങ്ങിക്കൊണ്ടിരുന്നു. ആഴ്ചകളോളം ഡോക്ടര്‍മാര്‍ക്ക് ഇത് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അസഹ്യമായ തലവേദനയും നടുവ് വേദനയും കാരണം ക്ലൂണി ഏറെ ബുദ്ധിമുട്ടി. അപ്പോള്‍ കൂടെ അഭിനയിക്കുന്ന ലിസ കുഡ്രോവാണ് ന്യുറോളജിസ്റ്റായ തന്‍റെ സഹോദരന്‍റെ കാര്യം ക്ലൂണിയോടെ പറയുന്നത്. അദ്ദേഹമാണ് ക്ലൂണിയുടെ നാഡി സ്രവങ്ങളുടെ കാര്യങ്ങള്‍ കണ്ടുപിടിച്ചതും ചികിത്സിച്ചു ഭേദമാക്കിയതും.

ജോര്‍ജ് ക്ലൂണിക്ക് 59-മത് പിറന്നാള്‍: പിറന്നാള്‍ ആഘോഷിക്കുന്ന ക്ലൂണിയുടെ ചില വിശേഷങ്ങള്‍;വീഡിയോ