Movie prime

മലയാളമുള്‍പ്പെടെ ഏഴു ഇന്ത്യന്‍ ചിത്രങ്ങള്‍ ആമോസണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു

ആമസോണ് പ്രൈമില് മലയാളമുള്പ്പടെ ഏഴ് ഇന്ത്യന് സിനിമകള് ഉടനെ റിലീസ് ചെയ്യും. ലോക്ക്ഡൗണ് മൂലം രാജ്യത്തൊട്ടാകെയുള്ള സിനിമാ തിയേറ്ററുകളും മള്ട്ടിപ്ലക്സുകളും അടച്ചിട്ട സാഹചര്യത്തിലാണ് ആസമോണ് പ്രൈം വഴി റിലീസ് ചെയ്യുന്നത്. അമിതാഭ് ബച്ചൻ , ആയുഷ്മാൻ ഖുരാന എന്നിവർ അഭിനയിച്ച ഷൂജിത്ത് സർക്കാരിന്റെ ഗുലാബോ സിതാബോയുടെ പ്രീമിയർ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ മറ്റ് ആറ് ഇന്ത്യൻ സിനിമകൾ കൂടി നേരിട്ട് ഓൺലൈനിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ. വിദ്യാബാലൻ പ്രധാന വേഷത്തിലെത്തുന്ന അനു മേനോന്റെ ശകുന്തള ദേവി More
 
മലയാളമുള്‍പ്പെടെ ഏഴു ഇന്ത്യന്‍ ചിത്രങ്ങള്‍ ആമോസണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു

ആമസോണ്‍ പ്രൈമില്‍ മലയാളമുള്‍പ്പടെ ഏഴ് ഇന്ത്യന്‍ സിനിമകള്‍ ഉടനെ റിലീസ് ചെയ്യും. ലോക്ക്ഡൗണ്‍ മൂലം രാജ്യത്തൊട്ടാകെയുള്ള സിനിമാ തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും അടച്ചിട്ട സാഹചര്യത്തിലാണ് ആസമോണ്‍ പ്രൈം വഴി റിലീസ് ചെയ്യുന്നത്.

അമിതാഭ് ബച്ചൻ , ആയുഷ്മാൻ ഖുരാന എന്നിവർ അഭിനയിച്ച ഷൂജിത്ത് സർക്കാരിന്റെ ഗുലാബോ സിതാബോയുടെ പ്രീമിയർ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ മറ്റ് ആറ് ഇന്ത്യൻ സിനിമകൾ കൂടി നേരിട്ട് ഓൺലൈനിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ. വിദ്യാബാലൻ പ്രധാന വേഷത്തിലെത്തുന്ന അനു മേനോന്റെ ശകുന്തള ദേവി (ഹിന്ദി), ജ്യോതിക വേഷമിട്ട ലീഗൽ ഡ്രാമയായ പൊൻമകൾ വന്താൽ, കീർത്തി സുരേഷിന്റെ പെൻഗ്വിൻ (തമിഴ്, തെലുങ്ക്), ജയസൂര്യയുടെ സൂഫിയും സുജാതയും (മലയാളം), ലോ (കന്നഡ), ഫ്രഞ്ച് ബിരിയാണി (കന്നഡ) തുടങ്ങിയ അഞ്ച് ഇന്ത്യൻ ഭാഷകളിലെ റിലീസുകളും ഡയറക്ട്-ടു-സർവീസിൽ അവതരിപ്പിക്കും. ഈ സിനിമകളുടെ ആദ്യ പ്രദർശനം അടുത്ത മൂന്ന് മാസത്തേക്ക് എക്സ്ക്ലൂസീവായി ആമസോൺ പ്രൈം വീഡിയോയിൽ ലോകത്തുടനീളമുള്ള 200 രാജ്യങ്ങളില്‍ ലഭ്യമാകും.

മെയ് 29ന് പൊന്‍മകള്‍ വന്താല്‍ ആയിരിക്കും ആദ്യം റിലീസ് ചെയ്യുക. തുടര്‍ന്ന് ജൂണ്‍ 12ന് ഗുലാബോ സിതാബോയും പ്രൈംവഴി കാണാം. മെയ്ക്കും ജൂലായ്ക്കുമിടയിലായിക്കും മറ്റുസിനിമകളും റിലീസ് ചെയ്യുക.