Movie prime

പിതാവിൻ്റെ സിനിമയുടെ സെറ്റിൽനിന്ന് പണ്ട് പറഞ്ഞുവിട്ട കഥയുമായി അഭിഷേക് ബച്ചൻ ഇൻസ്റ്റഗ്രാമിൽ

Bollywood മുപ്പത്തിയേഴ് കൊല്ലം മുമ്പ് നടന്ന രസകരമായ ഒരു സംഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നടൻ അഭിഷേക് ബച്ചൻ. പിതാവ് അമിതാഭ് ബച്ചൻ അഭിനയിച്ച ‘പുകാർ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ നടന്ന തമാശ നിറഞ്ഞ സംഭവമാണ് ജൂനിയർ ബച്ചൻ ഓർത്തെടുക്കുന്നത്. Bollywood അഭിഷേകും ചിത്രത്തിൻ്റെ സംവിധായകൻ രമേഷ് ബേലിൻ്റെ മകൻ ഗോൾഡിയും അന്ന് ചെറിയ കുട്ടികളാണ്. അഭിഷേകിന് അഞ്ചും ഗോൾഡിക്ക് ആറുമാണ് പ്രായം. ചിത്രത്തിൻ്റെ ക്ലൈമാക്സിൽ വാൾ ഉപയോഗിച്ചുള്ള ഫൈറ്റുണ്ട്. അതിനുള്ള ഫെയ്ക്ക് വാളുകൾ സെറ്റിൽ കൊണ്ടുവെച്ചിട്ടുണ്ട്. അതു More
 
പിതാവിൻ്റെ സിനിമയുടെ സെറ്റിൽനിന്ന് പണ്ട് പറഞ്ഞുവിട്ട കഥയുമായി അഭിഷേക് ബച്ചൻ ഇൻസ്റ്റഗ്രാമിൽ

Bollywood

മുപ്പത്തിയേഴ് കൊല്ലം മുമ്പ് നടന്ന രസകരമായ ഒരു സംഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നടൻ അഭിഷേക് ബച്ചൻ. പിതാവ് അമിതാഭ് ബച്ചൻ അഭിനയിച്ച ‘പുകാർ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ നടന്ന തമാശ നിറഞ്ഞ സംഭവമാണ് ജൂനിയർ ബച്ചൻ ഓർത്തെടുക്കുന്നത്.

Bollywood

അഭിഷേകും ചിത്രത്തിൻ്റെ സംവിധായകൻ രമേഷ് ബേലിൻ്റെ മകൻ ഗോൾഡിയും അന്ന് ചെറിയ കുട്ടികളാണ്. അഭിഷേകിന് അഞ്ചും ഗോൾഡിക്ക് ആറുമാണ് പ്രായം. ചിത്രത്തിൻ്റെ ക്ലൈമാക്സിൽ വാൾ ഉപയോഗിച്ചുള്ള ഫൈറ്റുണ്ട്. അതിനുള്ള ഫെയ്ക്ക് വാളുകൾ സെറ്റിൽ കൊണ്ടുവെച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകം. അതെടുത്ത് ഇരുവരും കളിച്ചു. അതിനിടയിൽ വാൾ ഒടിഞ്ഞുപോയി. അതോടെ ഇരുവരും സെറ്റിൽ നിന്നും ഔട്ട്!

വാളെടുത്ത് കളിച്ചതിന് സെറ്റിൽനിന്നും പറഞ്ഞുവിട്ട കുട്ടികളുടെ ജീവിതത്തിൽ സംഭവിച്ച ട്വിസ്റ്റാണ് ഗംഭീരം. പത്തൊമ്പത് കൊല്ലത്തിനുശേഷം അവർ ഇരുവരും ഒരു സിനിമയിൽ ഒന്നിച്ചു . ‘ബസ് ഇത് നാ സാ ഖ്വാബ് ഹേ’ ആണ് ചിത്രം. അഭിഷേക് ബച്ചൻ നായകൻ. ഗോൾഡി ബേൽ സംവിധായകനും. റാണി മുഖർജിയും സുസ്മിതാ സെന്നുമായിരുന്നു ചിത്രത്തിലെ നായികമാർ.

Bollywood

തൻ്റെ സിനിമാ ജീവിതം ഇരുപത് വർഷം പൂർത്തിയാക്കുന്നതിൻ്റെ ആഹ്ലാദത്തിലാണ് അഭിഷേക്. ‘റോഡ് റ്റു 20’ എന്ന ഹാഷ് ടാഗിൽ അഭിനയ ജീവിതത്തെ ഓർത്തെടുക്കുന്ന ത്രോ ബാക്ക് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ നടൻ ഷെയർ ചെയ്യുന്നത്. അതിൽ ആദ്യത്തെ പോസ്റ്റിൽ തന്നെയാണ് ഈ തമാശക്കഥ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.