Movie prime

നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

നടൻ ഇർഫാൻ ഖാൻ (53) അന്തരിച്ചു. മുംബൈയിലെ കോകില ബെൻ ധീരുബായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. വൻകുടലിലെ അണുബാധ മൂലം ആരോഗ്യനില വഷളായതിനെ തുടര്ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്ഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ സുതാപ സിക്ദര്. രണ്ട് ആണ് മക്കള്- അയന്, ബാബില് 2018ല് ഇര്ഫാന് ന്യൂറോ എന്ഡോക്രൈന് ട്യൂമര് കണ്ടെത്തിയിരുന്നു. തുടര്ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. പാൻ സിങ് തോമർ(2012) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി. More
 
നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

നടൻ ഇർഫാൻ ഖാൻ (53) അന്തരിച്ചു. മുംബൈയിലെ കോകില ബെൻ ധീരുബായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. വൻകുടലിലെ അണുബാധ മൂലം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ്​ ഇര്‍ഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ സുതാപ സിക്ദര്‍. രണ്ട് ആണ്‍ മക്കള്‍- അയന്‍, ബാബില്‍

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. പാൻ സിങ് തോമർ(2012) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി.

തനിക്ക് അപൂര്‍വ രോഗമാണെന്ന് ഇര്‍ഫാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പരസ്യമാക്കിയത്. ന്യൂറോ എന്‍ട്രോക്രൈന്‍ ട്യൂമര്‍ എന്ന രോഗമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. മാതാവിന്റെ മരണത്തിന് ശേഷം ഒരാഴ്ച തികയും മുമ്പാണ് ഇര്‍ഫാന്റെ മരണം എന്നതും എടുത്തു പറയേണ്ടതാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇര്‍ഫാന്‍ ഖാന്റെ മാതാവ് സായിദ ബീഗം അന്തരിച്ചത്. ജയ്പൂരിലായിരുന്നു മരണം. നടന്‍ മുംബൈയിലായതിനാല്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ലോക്ക് ഡൗണ്‍ കാരണം യാത്ര മാറ്റുകയായിരുന്നു. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് താരം ചടങ്ങുകള്‍ വീക്ഷിച്ചത്.

2003ൽ ഏറ്റവും പ്രായം കുറഞ്ഞ ഓസ്കാര്‍ ജേതാവ് അശ്വിൻ കുമാർ സം‌വിധാനം ചെയ്ത ‘റോഡ് ടു ലഡാക്’ എന്ന ഹ്രസ്വചിത്രമാണ് ഇർഫാന് സിനിമയിലേക്ക് വഴിയൊരുക്കിയത്. പിന്നീട് ഹോളിവുഡിലടക്കം നാല്‍പ്പതോളം അഭിനയിച്ചു.