Movie prime

വീഡിയോ: എണ്‍പത്തിയൊന്ന് വയസുള്ള അമ്മയുമായി മിലിന്ദ് സോമന്‍റെ ‘റോപ്പ് സ്കിപ്പിംഗ്’ വൈറല്‍

ലോക്ക്ഡൌണ് സമയത്ത് സെലിബ്രിറ്റികളുടെ വീട്ടിൽ നിന്നുള്ള വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ക്വാറന്റൈൻ കാലം ചെലവിടുന്ന സൂപ്പർ താരങ്ങളടക്കമുള്ള വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അക്കൂട്ടത്തില് പ്രമുഖനാണ് നടന് മിലിന്ദ് സോമന്. 21 ദിവസത്തെ ലോക് ഡൗൺ കാലത്ത് ശരീരത്തിന്റെ ഫിറ്റ്നസ് എങ്ങനെ ഉടവു തട്ടാതെ നോക്കാം എന്ന് പറയുന്ന മിലിന്ദിന്റെ വീഡിയോ ഏതാനും ആഴ്ചകള്ക്ക് മുന്പ് സോഷ്യല് മീഡിയയില് വൈറലായിരുന്നു.അന്ന് 85 മിനിറ്റ് കൊണ്ട് 4000 സ്റ്റയർകേസിന്റെ പടികൾ More
 
വീഡിയോ: എണ്‍പത്തിയൊന്ന് വയസുള്ള അമ്മയുമായി മിലിന്ദ് സോമന്‍റെ ‘റോപ്പ് സ്കിപ്പിംഗ്’ വൈറല്‍

ലോക്ക്ഡൌണ്‍ സമയത്ത് സെലിബ്രിറ്റികളുടെ വീട്ടിൽ നിന്നുള്ള വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ക്വാറന്റൈൻ കാലം ചെലവിടുന്ന സൂപ്പർ താരങ്ങളടക്കമുള്ള വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അക്കൂട്ടത്തില്‍ പ്രമുഖനാണ് നടന്‍ മിലിന്ദ് സോമന്‍. 21 ദിവസത്തെ ലോക് ഡൗൺ കാലത്ത് ശരീരത്തിന്റെ ഫിറ്റ്നസ് എങ്ങനെ ഉടവു തട്ടാതെ നോക്കാം എന്ന് പറയുന്ന മിലിന്ദിന്റെ വീഡിയോ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അന്ന് 85 മിനിറ്റ് കൊണ്ട് 4000 സ്റ്റയർകേസിന്റെ പടികൾ കയറുന്ന വീഡിയോ അദ്ദേഹം പോസ്റ്റ്‌ ചെയ്തിരുന്നു. ഏതാണ്ട് 200 നിലയുടെ ഉയരത്തിൽ അദ്ദേഹം 85 മിനിറ്റിൽ കയറിയെന്ന് സാരം. അതേ ആഴ്ച തന്നെ തന്‍റെ ഭാര്യയും എണ്‍പത്തിയൊന്നു വയസുള്ള അമ്മയും വ്യായാമം ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു.

ഇപ്പോഴിതാ അമ്മയുമായി ‘റോപ് സ്കിപ്പ്’ ചെയ്യുന്ന വീഡിയോ മിലിന്ദ് പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്. അദ്ദേഹവും അമ്മ ഉഷ സോമനും ഒരുമിച്ച് സ്കിപ് ചെയ്യുന്ന വീഡിയോ സ്ലോ മോഷനിലാണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്. “നിങ്ങള്‍ക്ക് വയസായെന്നു നിങ്ങള്‍ ചിന്തിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് വയസാകുന്നുള്ളൂ” മിലിന്ദ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ക്യാപ്ഷനായി കുറിച്ചു.

എന്നാല്‍ ഇതിലൊന്നും അത്ര പുതുമ തോന്നേണ്ട കാര്യമില്ലെന്നാണ് മിലിന്ദിന്റെ ഇന്‍സ്റ്റഗ്രാം സ്ഥിരമായി പിന്തുടരുന്നവരുടെ വാദം. കാരണം പുഷ്അപ്പുകളും പ്ലാങ്കുകളും വരെ സാരിയില്‍ അനായാസം ചെയ്തിട്ടുള്ള ഉഷാ സോമന് ഇതെല്ലാം നിസ്സാരമാണെന്നാണ് അവര്‍ പറയുന്നത്. മിലിന്ദിനേക്കാള്‍ ഒരുപടി മുകളിലാണ് ഉഷയെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

കഴിഞ്ഞ മാതൃദിനത്തിലാണ് അമ്മയ്‌ക്കൊപ്പം പുഷ്അപ് ചെയ്യുന്നതിന്റെ വീഡിയോ മിലിന്ദ് പങ്കുവച്ചത്. അന്നും സാരിയുടുത്തെത്തിയ ഉഷാ സോമന്‍ പതിനാറ് പുഷ്അപ്പോളം എടുത്തിരുന്നു. 2016ല്‍ മിലിന്ദിനൊപ്പം നഗ്നപാദയായി മാരത്തണില്‍ പങ്കെടുത്തും ഉഷ ശ്രദ്ധ നേടിയിരുന്നു.