Movie prime

ഏഷ്യാനെറ്റ് ടിക്‌ടോക്കുമായി സഹകരിക്കുന്നു

കൊച്ചി: കോമഡി സ്റ്റാഴ്സിന്റെ രണ്ടാം സീസണില് പ്രേക്ഷകര്ക്ക് കൂടുതല് വിനോദം പകരുന്ന വിഭവങ്ങളുമായി ഏഷ്യാനെറ്റ് ഒരുങ്ങുന്നു. ഗൂഗിള് പ്ലേ അവാര്ഡ് 2018ല് ലോകത്തെ പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പും ഇന്ത്യയില് ഏറ്റവും പ്രചാരമുള്ള വിനോദ ആപ്പുമായ ടിക്ടോക്കിനെ ഏഷ്യാനെറ്റ് ഈ പരിപാടിയുടെ ഔദ്യോഗിക സോഷ്യല് മീഡിയ പങ്കാളിയായി തെരഞ്ഞെടുത്തിരിക്കുകയാണ്. ഈ രംഗത്തെ ഏറ്റവും മികച്ച മലയാളിയെ കണ്ടെത്തുകയാണ് കോമഡി സ്റ്റാഴ്സിന്റെ ലക്ഷ്യമെന്നും വളര്ന്നു വരുന്ന ഈ താരങ്ങള്ക്ക് ടിക്ടോക്ക് മികച്ച അടിത്തറയാണെന്നും ഈ സീസണില് സോഷ്യല് മീഡിയ More
 
ഏഷ്യാനെറ്റ് ടിക്‌ടോക്കുമായി സഹകരിക്കുന്നു

കൊച്ചി: കോമഡി സ്റ്റാഴ്‌സിന്റെ രണ്ടാം സീസണില്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ വിനോദം പകരുന്ന വിഭവങ്ങളുമായി ഏഷ്യാനെറ്റ് ഒരുങ്ങുന്നു. ഗൂഗിള്‍ പ്ലേ അവാര്‍ഡ് 2018ല്‍ ലോകത്തെ പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പും ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള വിനോദ ആപ്പുമായ ടിക്‌ടോക്കിനെ ഏഷ്യാനെറ്റ് ഈ പരിപാടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പങ്കാളിയായി തെരഞ്ഞെടുത്തിരിക്കുകയാണ്.

ഈ രംഗത്തെ ഏറ്റവും മികച്ച മലയാളിയെ കണ്ടെത്തുകയാണ് കോമഡി സ്റ്റാഴ്‌സിന്റെ ലക്ഷ്യമെന്നും വളര്‍ന്നു വരുന്ന ഈ താരങ്ങള്‍ക്ക് ടിക്‌ടോക്ക് മികച്ച അടിത്തറയാണെന്നും ഈ സീസണില്‍ സോഷ്യല്‍ മീഡിയ പങ്കാളിയായി ടിക്‌ടോക്കിനെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ടിക്‌ടോക്കിലൂടെ മികച്ച പല ഹാസ്യ താരങ്ങള്‍ക്കു കൂടി പ്രകടനം അവതരിപ്പിക്കുവാന്‍ അവസരമൊരുങ്ങുകയാണെന്നും ഏഷ്യാനെറ്റ് വക്താവ് പറഞ്ഞു.

സഹകരണത്തിന്റെ ഭാഗമായി ടിക്‌ടോക്ക് #കോമഡിസ്റ്റാര്‍ പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്. മെയ് 20 മുതല്‍ 31വരെ ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് രസകരമായ വീഡിയോകള്‍ ടിക്‌ടോക്കില്‍ അപ്‌ലോഡ് ചെയ്യാം. ഏഷ്യാനെറ്റില്‍ നിന്നും ടിക്‌ടോക്കില്‍ നിന്നുമുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട പ്രത്യേക ജൂറി ഏഷ്യാനെറ്റ് കോമഡി സ്റ്റാഴ്‌സില്‍ പരിപാടി അവതരിപ്പിക്കാന്‍ യോഗ്യരായവരെ തെരഞ്ഞെടുക്കും.

ആളുകള്‍ക്ക് അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ടിക്‌ടോക്ക് ഒരുക്കുന്നുണ്ടെന്നും ഏഷ്യനെറ്റുമായി സഹകരിക്കാനായതില്‍ ആഹ്‌ളാദമുണ്ടെന്നും പ്രതിഭകള്‍ക്ക് ലോകത്തിനു മുന്നില്‍ അവരുടെ കഴിവു തെളിയിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും കേരളത്തില്‍ നിന്നും കൂടുതല്‍ താല്‍പര്യമുള്ളവരുണ്ടാകുമെന്നും കഴിവുള്ളവര്‍ വിജയിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ടിക്‌ടോക്ക് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റ് സ്ട്രാറ്റജി, പാര്‍ട്ട്‌നര്‍ഷിപ്പ് മേധാവി സുമേധാസ് രാജഗോപാല്‍ പറഞ്ഞു.

ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങള്‍ പകര്‍ത്തി പങ്കുവയ്ക്കുവാന്‍ അവസരം നല്‍കുന്ന ഹ്രസ്വ വീഡിയോ ആപ്പാണ് ടിക്‌ടോക്ക്. ലോകമൊട്ടുക്കുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ടിക്‌ടോക്കിന്റെ വിശാലമായ സംഗീത-കണ്ടന്റ് ലൈബ്രറി ഉപയോഗിച്ച് പരിപാടികള്‍ സൃഷ്ടിക്കുന്നു. ഇതെല്ലാം ഹ്രസ്വ വീഡിയോകളായി അവതരിപ്പിക്കുന്നു. ആളുകള്‍ 59.3 ബില്ല്യണ്‍ തവണ ടിക്‌ടോക്കിലെ ഹാസ്യ പരിപാടികള്‍ ആസ്വദിച്ചിട്ടുണ്ട്‌