Movie prime

ഗാൽവൻ താഴ്വരയിലെ സൈനിക ഏറ്റുമുട്ടൽ സിനിമയാവുന്നു

ajay devgn ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്ത്യ-ചൈന സംഘർഷത്തിനിടെ ജീവൻ വെടിയേണ്ടിവന്ന ഇന്ത്യൻ സൈനികരുടെ ത്യാഗത്തെക്കുറിച്ച് സിനിമ വരുന്നു. നടനും നിർമാതാവുമായ അജയ് ദേവ്ഗൺ ആണ് പ്രഖ്യാപനം നടത്തിയത്. ചൈനീസ് സൈന്യത്തിനെതിരെ പോരാടി മരിച്ച ഇരുപത് ഇന്ത്യൻ സൈനികരുടെ ത്യാഗത്തിന്റെ കഥയാണ് സിനിമ പറയുന്നത്.ajay devgn ചിത്രത്തിൽ അഭിനയിക്കുമോ എന്ന കാര്യം അജയ് ദേവ്ഗൺ വ്യക്തമാക്കിയില്ല. കാസ്റ്റിങ്ങുൾപ്പെടെയുള്ള ജോലികൾ അന്തിമഘട്ടത്തിലാണ്. അജയ് ദേവ്ഗൺ ഫിലിംസും സെലക്റ്റ് മീഡിയ ഹോൾഡിംഗ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജൂൺ 15-ന് കിഴക്കൻ ലഡാക്കിലെ More
 
ഗാൽവൻ താഴ്വരയിലെ  സൈനിക ഏറ്റുമുട്ടൽ  സിനിമയാവുന്നു

ajay devgn

ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യ-ചൈന സംഘർഷത്തിനിടെ ജീവൻ വെടിയേണ്ടിവന്ന ഇന്ത്യൻ സൈനികരുടെ ത്യാഗത്തെക്കുറിച്ച് സിനിമ വരുന്നു. നടനും നിർമാതാവുമായ അജയ് ദേവ്ഗൺ ആണ് പ്രഖ്യാപനം നടത്തിയത്. ചൈനീസ് സൈന്യത്തിനെതിരെ പോരാടി മരിച്ച ഇരുപത് ഇന്ത്യൻ സൈനികരുടെ ത്യാഗത്തിന്റെ കഥയാണ് സിനിമ പറയുന്നത്.ajay devgn

ചിത്രത്തിൽ അഭിനയിക്കുമോ എന്ന കാര്യം അജയ് ദേവ്ഗൺ വ്യക്തമാക്കിയില്ല. കാസ്റ്റിങ്ങുൾപ്പെടെയുള്ള ജോലികൾ അന്തിമഘട്ടത്തിലാണ്. അജയ് ദേവ്ഗൺ ഫിലിംസും സെലക്റ്റ് മീഡിയ ഹോൾഡിംഗ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ജൂൺ 15-ന് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഇരുപത് ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്. കിഴക്ക്-പടിഞ്ഞാറ് ദിശയിൽ ഒഴുകുന്ന നദിയുടെ തെക്കേ കരയിലാണ് സംഘർഷം ഉടലെടുത്തത്. ഷായോക്ക് നദിയുമായി സംഗമിക്കുന്നതിനു മുമ്പുള്ള സ്ഥലത്താണ് സൈനികർ ഏറ്റുമുട്ടിയത്.

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായുള്ള ഏറ്റുമുട്ടലിൽ 1975-ന് ശേഷം ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. 1975-ൽ അരുണാചൽ പ്രദേശിൽ പട്രോളിംഗ് നടത്തുന്നതിനിടെ, ഇന്ത്യൻ സംഘത്തെ ചൈനീസ് സൈന്യം പതിയിരുന്ന് ആക്രമിച്ച സംഭവത്തിൽ ഏതാനും സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു.

അജയ് ദേവ്ഗണിൻ്റെതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത് ഭുജ്: പ്രൈഡ് ഓഫ് ഇന്ത്യ’ എന്ന ചിത്രമാണ്. അഭിഷേക് ദുധയ്യയാണ് രചനയും സംവിധാനവും.സഞ്ജയ് ദത്ത്, സോനാക്ഷി സിൻഹ, എമ്മി വിർക്ക്, ശരദ് കെൽക്കർ എന്നിവരും ചിത്രത്തിലുണ്ട്. ഒടിടി പ്ലാറ്റ്ഫോമിൽ ഡിജിറ്റലായി പ്രദർശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

ഒരു യഥാർഥ കഥയെ ആസ്പദമാക്കിയാണ് ഭുജ് ചിത്രീകരിച്ചിട്ടുള്ളതെന്ന് ഓൺലൈൻ പത്രസമ്മേളനത്തിൽ അജയ് പറഞ്ഞു. ഒരു പകലും രാത്രിയുമായി നടന്ന, ഒറ്റ ദിവസത്തെ സംഭവങ്ങളാണ് സിനിമ പറയുന്നത്. 1971-ലെ യുദ്ധത്തിൽ സായുധ സേനയെ സഹായിക്കാനായി ഒറ്റരാത്രി കൊണ്ട് ഒരു റോഡ് പുനർനിർമിച്ച സാധാരണക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഇത്തരം ധീരതയുടെയും ത്യാഗത്തിൻ്റെയും കഥകൾ പറയുന്ന സിനിമകൾ നമുക്ക് കൂടുതലായി വേണമെന്ന് അദ്ദേഹം പറഞ്ഞു.