Movie prime

ഹിന്ദുവർഗീയ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെത്തുടർന്ന് അക്ഷയ് കുമാർ ചിത്രം ലക്ഷ്മി ബോംബിൻ്റെ പേര് മാറ്റി; പുതിയ പേര് ലക്ഷ്മി

Laxmmi Bomb ഹിന്ദുവർഗീയ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെത്തുടർന്ന് അക്ഷയ് കുമാർ ചിത്രമായ ലക്ഷ്മി ബോംബിൻ്റെ പേരിൽ നിന്ന് ‘ബോംബ് ‘ എന്ന വാക്ക് നിർമാതാക്കൾ എടുത്തു മാറ്റി. ലക്ഷ്മി എന്നാണ് ചിത്രത്തിൻ്റെ പുതിയ പേര്. Laxmmi Bomb നിരവധി ഹിന്ദു ഗ്രൂപ്പുകളുടെ എതിർപ്പ് നേരിട്ടതിന് ശേഷമാണ് ചിത്രത്തിൻ്റെ പേരുമാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ഹൊറർ കോമഡി ചിത്രമാണ് ലക്ഷ്മി ബോംബ്. ഒരു ഹിന്ദു ദേവതയുമായി ബോംബ് പോലുള്ള നിന്ദ്യമായ ഒരു പദം ബന്ധപ്പെടുത്തുന്നത് മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണമാണ് More
 
ഹിന്ദുവർഗീയ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെത്തുടർന്ന് അക്ഷയ് കുമാർ ചിത്രം ലക്ഷ്മി ബോംബിൻ്റെ പേര് മാറ്റി; പുതിയ പേര് ലക്ഷ്മി

Laxmmi Bomb

ഹിന്ദുവർഗീയ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെത്തുടർന്ന് അക്ഷയ് കുമാർ ചിത്രമായ ലക്ഷ്മി ബോംബിൻ്റെ പേരിൽ നിന്ന് ‘ബോംബ് ‘ എന്ന വാക്ക് നിർമാതാക്കൾ എടുത്തു മാറ്റി. ലക്ഷ്മി എന്നാണ് ചിത്രത്തിൻ്റെ പുതിയ പേര്. Laxmmi Bomb

നിരവധി ഹിന്ദു ഗ്രൂപ്പുകളുടെ എതിർപ്പ് നേരിട്ടതിന് ശേഷമാണ് ചിത്രത്തിൻ്റെ പേരുമാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ഹൊറർ കോമഡി ചിത്രമാണ് ലക്ഷ്മി ബോംബ്. ഒരു ഹിന്ദു ദേവതയുമായി ബോംബ് പോലുള്ള നിന്ദ്യമായ ഒരു പദം ബന്ധപ്പെടുത്തുന്നത് മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണമാണ് ഉയർന്നു വന്നത്.

കിയാര അദ്വാനിക്കൊപ്പം അക്ഷയ് കുമാർ നായകനാകുന്ന ചിത്രം നവംബർ 9-ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശിപ്പിക്കും. കാഞ്ചന എന്ന തമിഴ് ചിത്രത്തിൻ്റെ റീമേക്കാണ് ലക്ഷ്മി. കാഞ്ചന ചെയ്ത രാഘവ ലോറൻസ് തന്നെയാണ് ലക്ഷ്മിയും സംവിധാനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധി നിമിത്തം തിയേറ്റർ റിലീസ് മുടങ്ങിയ ചിത്രം 120 കോടി രൂപയ്ക്ക് ഡിസ്നി ഏറ്റെടുത്തെത് വലിയ വാർത്തയായിരുന്നു.

ലക്ഷ്മി ബോംബ് എന്ന പേരിനെതിരെ ആദ്യം രംഗത്ത് വന്നത് ഹിന്ദു
വലതുപക്ഷ സംഘടനയായ ഹിന്ദുസേന ആയിരുന്നു. ചിത്രത്തിൻ്റെ പേര് ഹിന്ദുമത വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് സംഘടന കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയിരുന്നു. ഹിന്ദു ജനജാഗ്രതാ സമിതി, അഖിൽ ഭാരതീയ ഹിന്ദു മഹാസഭ തുടങ്ങിയ തീവ്ര നിലപാടുകളുള്ള മത സംഘടനകളും ചിത്രത്തിനെതിരെ രംഗത്തുവന്നു. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട രണ്ട് വ്യക്തികളുടെ കഥ പറയുന്ന ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. ഹിന്ദുമതത്തിൻ്റെ അന്തസ്സ് താഴ്ത്താനും ദേവിയോട് അനാദരവ് കാണിക്കാനും നിർമാതാക്കൾ മന:പൂർവമാണ് ലക്ഷ്മി ബോംബ് എന്ന പേര് തിരഞ്ഞെടുത്തതെന്ന് ആരോപിച്ച രജപുത്ര കർണിസേനയും
പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയ കക്ഷികളും മത സാമുദായിക ഗ്രൂപ്പുകളും പ്രകടിപ്പിക്കുന്ന എതിർപ്പിൽ സിനിമകളുടെ പേരിൽ മാറ്റം വരുത്താൻ മുമ്പും നിർമാതാക്കൾ നിർബന്ധിതരായിട്ടുണ്ട്.അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ലക്ഷ്മി ബോംബ്. മലയാളത്തിൽ സനൽകുമാർ ശശിധരൻ്റെ സെക്സി ദുർഗയും സമാനമായ എതിർപ്പ് നേരിട്ടതാണ്. ചരിത്രം വളച്ചൊടിച്ചു എന്ന ആരോപണമാണ് സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പത്മാവത് ഏതാനും വർഷം മുമ്പ് നേരിട്ടത്. റാണി പത്മിനിയും അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള ഒരു സ്വപ്നരംഗത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങളെത്തുടർന്ന് 2017-ൽ കർണി സേന ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഡൽഹി സുൽത്താൻ ആയിരുന്ന അലാവുദ്ദീൻ ഖിൽജിക്ക് മേവാറിലെ രത്തൻ സിങ്ങിൻ്റെ ഭാര്യയായ പദ്മാവതിയോട് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവും യുദ്ധവുമാണ് ചിത്രത്തിൻ്റെ പ്രമേയം. ദീപിക പദുകോൺ, ഷാഹിദ് കപൂർ, രൺവീർ സിങ്ങ്, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പദ്മാവതി എന്ന പേരു മാറ്റി പദ്മാവത് എന്ന പേരിലാണ് പിന്നീട് ചിത്രം റിലീസ് ചെയ്തത്.