Movie prime

പിറന്നാൾ ദിനത്തിൽ അഞ്ജലിയായി അരങ്ങേറ്റം കുറിച്ച് അല്ലു അർജുന്റെ മകൾ അല്ലു അർഹ

Allu Arjun നാലാം പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ ഒരു സ്പെഷ്യൽ വീഡിയോ സോങ്ങിലാണ് അല്ലു അർഹ അഞ്ജലിയായി ചുവടുകൾ വെയ്ക്കുന്നത്. Allu Arjun കൂട്ടുകാർക്കൊപ്പം കളിച്ച് ചിരിച്ച് ഉല്ലസിക്കുന്ന അർഹയുടെ അരങ്ങേറ്റ വീഡിയോയുടെ ഹൈലൈറ്റ് പിതാവായ അല്ലു അർജുൻ്റെ സ്പെഷ്യൽ അപ്പിയറൻസ് തന്നെ. ഒറിജിനൽ വീഡിയോയിൽ മാസ്റ്റർ തരുൺ അവതരിപ്പിച്ച ഭാഗം അഭിനയിച്ച് അല്ലു അർജുൻ്റെ മകൻ അല്ലു അയാനും വീഡിയോക്ക് മനോഹാരിത പകർന്നു നൽകുന്നു. അർഹയ്ക്കുള്ള അല്ലു കുടുംബത്തിൻ്റെ പിറന്നാൾ സമ്മാനമാണ് വീഡിയോ എന്നും More
 
പിറന്നാൾ ദിനത്തിൽ അഞ്ജലിയായി അരങ്ങേറ്റം കുറിച്ച് അല്ലു അർജുന്റെ മകൾ അല്ലു അർഹ

Allu Arjun
നാലാം പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ ഒരു സ്പെഷ്യൽ വീഡിയോ സോങ്ങിലാണ് അല്ലു അർഹ അഞ്ജലിയായി ചുവടുകൾ വെയ്ക്കുന്നത്. Allu Arjun

കൂട്ടുകാർക്കൊപ്പം കളിച്ച് ചിരിച്ച് ഉല്ലസിക്കുന്ന അർഹയുടെ അരങ്ങേറ്റ വീഡിയോയുടെ ഹൈലൈറ്റ് പിതാവായ അല്ലു അർജുൻ്റെ സ്പെഷ്യൽ അപ്പിയറൻസ് തന്നെ. ഒറിജിനൽ വീഡിയോയിൽ മാസ്റ്റർ തരുൺ അവതരിപ്പിച്ച ഭാഗം അഭിനയിച്ച് അല്ലു അർജുൻ്റെ മകൻ അല്ലു അയാനും വീഡിയോക്ക് മനോഹാരിത പകർന്നു നൽകുന്നു. അർഹയ്ക്കുള്ള അല്ലു കുടുംബത്തിൻ്റെ പിറന്നാൾ സമ്മാനമാണ് വീഡിയോ എന്നും പറയാം.

പിറന്നാൾ ദിനത്തിൽ അഞ്ജലിയായി അരങ്ങേറ്റം കുറിച്ച് അല്ലു അർജുന്റെ മകൾ അല്ലു അർഹ

മണിരത്നത്തിന്റെ 1990-ലെ ക്ലാസിക് ചിത്രമായ അഞ്ജലിയിലെ ‘അഞ്ജലി അഞ്ജലി’ എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ടീം പുന:സൃഷ്ടിക്കുന്നത്. രാജശ്രീയുടെ വരികൾക്ക് ഇളയരാജയാണ് സംഗീതം നൽകിയിട്ടുള്ളത്. കാർത്തിക് രാജ, യുവൻ ശങ്കർ രാജ, വെങ്കട് പ്രഭു എന്നിവരാണ് ഗായകർ. ഗണേഷ് സ്വാമിയാണ് പുതിയ വേർഷൻ്റെ കോറിയോഗ്രഫി നിർവഹിച്ചിട്ടുള്ളത്. മധുവാണ് എഡിറ്റിങ്ങ്. സൂര്യ തേജ മുസുനൂറാണ് ഛായാഗ്രാഹകൻ.

ജനപ്രിയ ചിത്രത്തിൽ ബേബി ശ്യാമിലി ആയിരുന്നു അഞ്ജലിയായി വേഷമിട്ടത്. ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ബേബി ശ്യാമിലിക്ക് ലഭിച്ചിരുന്നു. ശ്യാമിലിയുടെ ഭാവപ്പകർച്ചകൾ അനുകരിക്കാൻ അർഹ നന്നായി ശ്രമിച്ചിട്ടുണ്ട്. അർഹയുടെ നൃത്ത രംഗത്തെ മനോഹരമായ ചലനങ്ങളും ഭാവ പ്രകടനങ്ങളും വേറിട്ടുനിൽക്കുന്നതായി അണിയറ പ്രവർത്തകർ അവകാശപ്പെട്ടു.

പേരുകേട്ട ആളാണ് അർഹയുടെ പിതാവ് എന്നതിനാൽ അർഹയെക്കുറിച്ചും വലിയ പ്രതീക്ഷകളാണ് ആരാധകർ വെച്ചുപുലർത്തുന്നത്. പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ അർഹ അല്ലുവിൻ്റെ അരങ്ങേറ്റ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 2 മണിക്കൂറിനുളളിൽ രണ്ടേകാൽ ലക്ഷത്തോളം വ്യൂവേഴ്സാണ് വീഡിയോക്ക് ലഭിച്ചത്.