Movie prime

പോലീസ് ഓഫീസറായി അമല

 

അമല പോളിന്റെ  പുതിയ തെലുങ്ക്  ചിത്രം  'കുടി യാദമൈതെ' യുടെ ടീസറും പോസ്റ്ററും പുറത്തിറങ്ങി. അമല സമൂഹമാധ്യമത്തിലൂടെയാണ്  ടീസറും പോസ്റ്ററും പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.  

റാം വിഘ്‌നേഷിന്റെ ചിത്രം  പവൻ കുമാറാണ് സംവിധാനം ചെയ്യുന്നത്. ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ  യു ടേൺ, ലൂസിയ എന്നി ചിത്രങ്ങൾക്ക് ശേഷം  പവൻ കുമാറാർ  സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും   'കുടി യാദമൈതെ' യ്ക്ക് ഉണ്ട്.

രാഹുൽ വിജയ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു. ചിത്രത്തിൽ  ഡെലിവറി ബോയി ആയിട്ടാണ് എത്തുന്നത്.

 'കുടി യാദമൈതെ' ഒരു സയന്റിഫിക് ഫിക്ഷൻ ക്രൈം ത്രില്ലർ  മൂവിയാണ്. ചിത്രം ഓൺലൈൻ സ്ട്രീമിംഗ് സൈറ്റായ ആഹായിലൂടെയാണ്  റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. മലയാളത്തിൽ  അമലയുടേതായി അടുത്ത് പുറത്തിറങ്ങാൻ പോകുന്ന  ചിത്രം ആട് ജീവിതമാണ് .