Movie prime

അമിതാഭ് ബച്ചൻ ജീവിതത്തിലും ഗുരുതുല്യനെന്ന് ചിരഞ്ജീവി

സായ് റാ നരസിംഹ റെഡ്ഡിയിൽ തന്റെ ഗുരുവിന്റെ വേഷത്തിൽ അഭിനയിക്കുന്ന അമിതാഭ് ബച്ചനെ ജീവിതത്തിലും ഗുരു തുല്യനായാണ് കാണുന്നതെന്ന് ദക്ഷിണേന്ത്യൻ സൂപ്പർതാരം ചിരഞ്ജീവി. സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന നരസിംഹറെഡ്ഡിയുടെ ജീവിതത്തെ ആധാരമാക്കിയ ബയോപിക്കിലാണ് അമിതാഭ് ബച്ചൻ ചിരഞ്ജീവിയുടെ ഗുരുവായി വേഷമിടുന്നത്. അതിഥി വേഷമാണ് ചിത്രത്തിൽ ബച്ചനുള്ളത്. “എന്റെ ജീവിതത്തിലെ യഥാർഥ ഗുരു അദ്ദേഹമാണ്. നമുക്കൊരു മെഗാസ്റ്റാറേ ഉള്ളൂ, അത് അമിതാഭ് ബച്ചനാണ്. മറ്റാർക്കും ആ വ്യക്തിത്വത്തിന്റെ അടുത്തെത്താൻ പോലും സാധിക്കില്ല. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ അവസരം More
 
അമിതാഭ് ബച്ചൻ ജീവിതത്തിലും ഗുരുതുല്യനെന്ന് ചിരഞ്ജീവി

സായ് റാ നരസിംഹ റെഡ്‌ഡിയിൽ തന്റെ ഗുരുവിന്റെ വേഷത്തിൽ അഭിനയിക്കുന്ന അമിതാഭ് ബച്ചനെ ജീവിതത്തിലും ഗുരു തുല്യനായാണ് കാണുന്നതെന്ന് ദക്ഷിണേന്ത്യൻ സൂപ്പർതാരം ചിരഞ്ജീവി. സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന നരസിംഹറെഡ്‌ഡിയുടെ ജീവിതത്തെ ആധാരമാക്കിയ ബയോപിക്കിലാണ് അമിതാഭ് ബച്ചൻ ചിരഞ്ജീവിയുടെ ഗുരുവായി വേഷമിടുന്നത്. അതിഥി വേഷമാണ് ചിത്രത്തിൽ ബച്ചനുള്ളത്.

“എന്റെ ജീവിതത്തിലെ യഥാർഥ ഗുരു അദ്ദേഹമാണ്. നമുക്കൊരു മെഗാസ്റ്റാറേ ഉള്ളൂ, അത് അമിതാഭ് ബച്ചനാണ്. മറ്റാർക്കും ആ വ്യക്തിത്വത്തിന്റെ അടുത്തെത്താൻ പോലും സാധിക്കില്ല. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഞാൻ അദ്ദേഹത്തോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു”- ചിത്രത്തിന്റെ ഹിന്ദി ടീസർ റിലീസ് ചടങ്ങിൽ സംസാരിക്കവെ ചിരഞ്ജീവി പറഞ്ഞു.

അമിതാഭ് ബച്ചൻ ജീവിതത്തിലും ഗുരുതുല്യനെന്ന് ചിരഞ്ജീവി

“ചിത്രത്തിൽ തന്റെ ഗുരുവിന്റെ വേഷം അമിതാഭ് ബച്ചൻ തന്നെ ചെയ്യണമെന്ന് സംവിധായകൻ സുരേന്ദർ റെഡ്‌ഡിക്കു നിർബന്ധമുണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ചു ചോദിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അദ്ദേഹത്തെ വിളിക്കുകയും എന്റെ ഗുരുവിന്റെ വേഷം ചെയ്തുതരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഒരാഴ്ചത്തെ സമയമാണ് വേണ്ടത്. ഉടൻതന്നെ അദ്ദേഹം സമ്മതം മൂളി. ഗുരുവായി അഭിനയിക്കാൻ സമ്മതം തന്നതിൽ അദ്ദേഹത്തോട് എനിക്ക് ഒരുപാടു നന്ദിയുണ്ട്” –

ഇരുവർക്കും പുറമേ സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു, നയൻ താര, തമന്ന, അനുഷ്ക ഷെട്ടി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുഗ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും