Movie prime

‘റോബോട്ട്‌ ആൻഡ്‌ ഫ്രാങ്ക്‌ ‘ എന്ന അമേരിക്കൻ ചിത്രത്തിൻ്റെ കോപ്പിയടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന് ആരോപണം

Android Kunjappan Copy ക്രിസ്റ്റഫർ ഫോർഡിൻ്റെ തിരക്കഥയിൽ ജേക്ക് ഷ്രയർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ‘റോബോട്ട് ആൻ്റ് ഫ്രാങ്ക് ‘ എന്ന അമേരിക്കൻ ചിത്രത്തെ കോപ്പിയടിച്ചാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ചെയ്തതെന്ന ആരോപണവുമായി സോഷ്യൽ മീഡിയ. നവാഗതനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച നടനും മികച്ച നവാഗത സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് ചിത്രം ഇംഗ്ലീഷ് സിനിമയുടെ കോപ്പിയടിയാണ് എന്ന ആരോപണം ചൂടു പിടിക്കുന്നത്. സംവിധായകൻ More
 
‘റോബോട്ട്‌ ആൻഡ്‌ ഫ്രാങ്ക്‌ ‘ എന്ന അമേരിക്കൻ ചിത്രത്തിൻ്റെ കോപ്പിയടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന് ആരോപണം

Android Kunjappan Copy

ക്രിസ്റ്റഫർ ഫോർഡിൻ്റെ തിരക്കഥയിൽ ജേക്ക് ഷ്രയർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ‘റോബോട്ട് ആൻ്റ് ഫ്രാങ്ക് ‘ എന്ന അമേരിക്കൻ ചിത്രത്തെ കോപ്പിയടിച്ചാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ചെയ്തതെന്ന ആരോപണവുമായി സോഷ്യൽ മീഡിയ. നവാഗതനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച നടനും മികച്ച നവാഗത സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് ചിത്രം ഇംഗ്ലീഷ് സിനിമയുടെ കോപ്പിയടിയാണ് എന്ന ആരോപണം ചൂടു പിടിക്കുന്നത്. സംവിധായകൻ പ്രതാപ് ജോസഫ് ഉൾപ്പെടെ നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്.

ഫ്രാങ്ക് ലാൻഗെല്ല അവതരിപ്പിക്കുന്ന ഫ്രാങ്ക് വെൽഡ് എന്ന വൃദ്ധനാണ് ഇംഗ്ലീഷ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഭാസ്കര പൊതുവാൾ എന്ന പിടിവാശിക്കാരനായ വൃദ്ധനാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ കഥാകേന്ദ്രം. വാർധക്യത്തിൻ്റെ വിരസതയകറ്റാൻ മക്കൾ റോബോട്ടിനെ സമ്മാനിക്കുന്നതാണ് ഇരു സിനിമകളിലേയും പൊതുവായ പ്രമേയം.

ഇംഗ്ലീഷ് ചിത്രത്തിൻ്റെ ട്രെയ്ലർ പോസ്റ്റ് ചെയ്തു കൊണ്ടാണ് പ്രതാപ് ജോസഫ് മോഷണം ആരോപിക്കുന്നത്. അദ്ദേഹത്തിൻ്റെ പോസ്റ്റ് ഇങ്ങനെയാണ്:

“വെറുതെ ഈ ട്രെയ്‌ലർ ഒന്ന് കണ്ടുനോക്കൂ. ഈ വർഷം മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ സിനിമയുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രമാവും. ബിലാത്തിക്കുഴൽ ചെയ്ത വിനു കോളിച്ചാലും റൺ കല്യാണി ചെയ്ത ജെ.ഗീതയുമൊക്കെ നവാഗതരായി ഉള്ളപ്പോഴാണ് ഈ അവാർഡ് എന്നോർക്കണം.”

ഡോ. സതീഷ് കുമാർ താണിശ്ശേരിയും തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ മലയാള ചിത്രത്തിൻ്റെ മൗലികതയെ പറ്റി സംശയം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

ഒറ്റക്ക്‌ താമസിക്കുന്ന തന്റെ വൃദ്ധനായ പിതാവിന്റെ ഏകാന്തതയും മന:പ്രയാസങ്ങളും മാറ്റാൻ അയാളുടെ മകൻ ഒരു കുഞ്ഞൻ റോബോട്ടിനെ വാങ്ങിക്കൊടുക്കുന്നു.
ആദ്യം എതിർപ്പും വെറുപ്പും ആയിരുന്നെങ്കിലും അയാൾ പിന്നെ അതിനോട്‌ ഇണങ്ങുന്നു…നിങ്ങൾക്ക്‌ അറിയുമോ എന്ന് അറിയില്ല ഒരു സിനിമയുടെ കഥയാണ്‌.

‘റോബോട്ട്‌ ആൻഡ്‌ ഫ്രാങ്ക്‌ ‌’ എന്നാണ്‌ പേര്‌. രണ്ടായിരത്തി പന്ത്രണ്ടിൽ റിലീസ്‌ ആയ ചിത്രമാണ്‌. “Friendship doesn’t have an off switch “എന്നാണ്‌ ടാഗ്‌ ലൈൻ. ഗൂഗിളിൽ തിരഞ്ഞാൽ കൂടുതൽ വിവരങ്ങൾ കിട്ടും ആൻഡ്രോയ്ഡിലായാലും ഐ ഒ എസിലായാലും.

കോപ്പിയടിക്കും ഇൻസ്പിരേഷനും അനുകൂലമായും പ്രതികൂലമായും വാദഗതികൾ ഉയരുന്നുണ്ട് എന്നതാണ് ഇത്തരം സിനിമാ ചർച്ചകളെ കൗതുകകരമാക്കുന്നത്. ചിത്രം തനി കോപ്പിയടിയാണെന്നും അതല്ല ഇൻസ്പിരേഷൻ മാത്രമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ബേസിക് പ്ലോട്ടു മാത്രമാണ് ഇരു ചിത്രങ്ങൾക്കും സമാനമായി ഉള്ളതെന്നും വൃദ്ധനും റോബോട്ടും കൂടി മോഷണത്തിന് ഇറങ്ങുന്നതാണ് ഇംഗ്ലീഷ് സിനിമയുടെ ഫോക്കസ് എന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്. കടപ്പാട് പോലും കൊടുക്കാതെ വിദേശ സിനിമകൾ അടച്ചുമാറ്റി സ്വന്തം മൗലിക സൃഷ്ടിപോലെ അവതരിപ്പിക്കുന്നതിലെ സത്യസന്ധതയില്ലായ്മയാണ് ചിലർ ചോദ്യം ചെയ്യുന്നത്.
ഈ ഇൻസ്പിരേഷൻ കമ്മിറ്റിക്കാർക്ക് സിനിമ തുടങ്ങുന്നതിന് മുമ്പേ ഇൻസ്പിരേഷൻ ഉണ്ടാക്കിയ സിനിമയുടെ പേര് ഒന്ന് നാട്ടുകാരോട് പറഞ്ഞാൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നവരുണ്ട്. പറിച്ചു നടലുകാർ ആരും തന്നെ ഇന്നേവരെ അത് ചെയ്തിട്ടില്ലെന്നും
അപ്പോൾ അതിൽ കള്ളത്തരം ഇല്ലേ എന്നുമാണ് ചോദ്യം.

മാസ്സ് സിനിമകൾ ജനപ്രീതി മാത്രം ലക്ഷ്യം വെച്ച് ഉണ്ടാക്കുന്നവ ആണെന്ന് ഒരു കമൻ്റിൽ സംവിധായകൻ ശ്രീകൃഷ്ണൻ കെ പി പറയുന്നു. മിക്കവാറും മറ്റു സംസ്കാരങ്ങളിൽ ജനപ്രീതി നേടിയ പ്രമേയങ്ങൾ അഡാപ്റ്റ് ചെയ്താൽ എളുപ്പം വിജയം നേടാനാകും. അത് നിർമാതാക്കൾക്കും അറിയാം. ജൂറി
ശ്രദ്ധിക്കേണ്ട വിഷയമാണിത്. സിനിമ, സംവിധായക അവാർഡുകൾ നൽകുമ്പോൾ മാസ്സ് സിനിമകളെ ഒഴിവാക്കുന്നതാണ് ജൂറിയുടെ വിശ്വാസ്യതയ്ക്ക് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു