Movie prime

ഡൈവോഴ്സിനു ശേഷമുള്ള ജീവിതം ‘കഠിന’മെന്ന് അഞ്ജലീന ജോളി

Angelina Jolie വിവാഹമോചനം നേടിയതിനു ശേഷമുള്ള തൻ്റെ ജീവിതം കഠിനമാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡിലെ സൂപ്പർ താരം അഞ്ജലീന ജോളി. താൻ താമസിക്കുന്നതിന് അഞ്ച് മിനിറ്റ് മാത്രം അകലെയാണ് ബ്രാഡ്പിറ്റ് താമസിക്കുന്നതെന്നും അവർ പറഞ്ഞു. പിരിഞ്ഞതിന് ശേഷമുള്ള വർഷങ്ങൾ തനിക്ക് വളരെ ബുദ്ധിമുട്ടേറിയതാണ്. Angelina Jolie ആരാധകർ ‘ബ്രാഞ്ജലീന’ എന്ന് ചേർത്ത് വിളിക്കുന്ന ബ്രാഡ്പിറ്റ്-അഞ്ജലീന ജോളി ദമ്പതികൾ 2016 അവസാനത്തോടെയാണ് പിരിയുന്നതും വേറിട്ട് താമസിക്കുന്നതും. മാഡോക്സ്(19), പാക്സ്(16), സഹാറ(15), ഷീലോ(14), എന്നിവർക്കു പുറമേ 12 വയസ്സുള്ള ഇരട്ടകളായ വിവിയൻ, More
 
ഡൈവോഴ്സിനു ശേഷമുള്ള ജീവിതം ‘കഠിന’മെന്ന് അഞ്ജലീന ജോളി

Angelina Jolie
വിവാഹമോചനം നേടിയതിനു ശേഷമുള്ള തൻ്റെ ജീവിതം കഠിനമാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡിലെ സൂപ്പർ താരം അഞ്ജലീന ജോളി. താൻ താമസിക്കുന്നതിന് അഞ്ച് മിനിറ്റ് മാത്രം അകലെയാണ് ബ്രാഡ്പിറ്റ് താമസിക്കുന്നതെന്നും അവർ പറഞ്ഞു. പിരിഞ്ഞതിന് ശേഷമുള്ള വർഷങ്ങൾ തനിക്ക് വളരെ ബുദ്ധിമുട്ടേറിയതാണ്. Angelina Jolie

ആരാധകർ ‘ബ്രാഞ്ജലീന’ എന്ന് ചേർത്ത് വിളിക്കുന്ന ബ്രാഡ്പിറ്റ്-അഞ്ജലീന ജോളി ദമ്പതികൾ 2016 അവസാനത്തോടെയാണ് പിരിയുന്നതും വേറിട്ട് താമസിക്കുന്നതും. മാഡോക്സ്(19), പാക്സ്(16), സഹാറ(15), ഷീലോ(14), എന്നിവർക്കു പുറമേ 12 വയസ്സുള്ള ഇരട്ടകളായ വിവിയൻ, നോക്സ് എന്നീ ആറുമക്കളെയും വിട്ടുകിട്ടാനുള്ള നിയമയുദ്ധത്തിലും പിന്നീട് ഇരുവരും ഏർപ്പെട്ടിരുന്നു.
ലോകം മുഴുവൻ കറങ്ങി നടക്കാനുള്ള അഞ്ജലീനയുടെ ആഗ്രഹവും ലോസ് ഏഞ്ചലസിനെ തന്റെ സ്ഥിരം താവളമാക്കി മാറ്റാനുള്ള ബ്രാഡിന്റെ നിർബന്ധവുമാണ് അവർക്കിടയിലുള്ള തർക്കത്തിന്റെ ഒരു പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ബ്രിട്ടീഷ് മാഗസിനായ വോഗിന് നൽകിയ അഭിമുഖത്തിലാണ് ഡൈവോഴ്സിന് ശേഷമുള്ള പ്രയാസകരമായ ജീവിതത്തെപ്പറ്റി നടി വെളിപ്പെടുത്തലുകൾ നടത്തിയത്. ബ്രാഡിന്റെ വീട്ടിൽനിന്ന് അഞ്ചുമിനിറ്റ് മാത്രം അകലെയാണ് തന്റെ വീടെന്ന് അവർ പറഞ്ഞു. ഹോളിവുഡ് ഐക്കൺ സെസിൽ ബി ഡെമില്ലെയുടെ വീട് സ്വന്തമാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് “അഞ്ച് മിനിറ്റ് മാത്രം അകലെയുള്ള കുട്ടികളുടെ അച്ഛനുമായി അടുത്തിടപഴകാനാണ് ” ആ വീട് വാങ്ങിയതെന്ന് അവർ പറഞ്ഞു. ഡെമിലും ചാപ്ലിനും ഹാംഗ് ഔട്ട് ചെയ്യുന്ന ഇടത്തേക്ക് വന്നുകയറി എന്ന തോന്നൽ ഉള്ളതിനാൽതനിക്ക് ചെറിയൊരു സമ്മർദം അനുഭവപ്പെടുന്നുണ്ടെന്ന് നടി പറഞ്ഞു. അവിടെ വിനോദ മുറികളില്ല. പക്ഷേ വെറുതെ നടക്കാനും സമയം കളയാനും ധാരാളം പാതകളും ഇടനാഴികളും ഉള്ളതിനാൽ ആ വീട് താൻ ഇഷ്ടപ്പെടുന്നുണ്ട്.

2018-ൽ ടരാന്റിനോയുടെ വൺസ് അപ്പോൺ എ ടൈം ഹോളിവുഡ് എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് നടക്കുമ്പോൾ ലോസ് ഏഞ്ചലസിൽ തന്നെ അത് വേണമെന്ന് ബ്രാഡ്പിറ്റ്നിർബന്ധം പിടിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടുതൽ നേരവും കുട്ടികൾക്കൊപ്പം കഴിയാനാണ് നടൻ ആഗ്രഹിച്ചത്. തന്നെ വീട്ടിൽത്തന്നെ തളച്ചിടുന്നതിൽ ജോളി ബ്രാഡ്പിറ്റുമായി കലഹിച്ചിരുന്നു. ഗ്ലോബ് ട്രോട്ടിംഗ് ജീവിതശൈലിയാണ് നടി ഇഷ്ടപ്പെട്ടത്.