Movie prime

പുതിയ നിർമാണ കമ്പനിയുമായി അനുരാഗ് കശ്യപ്

മലയാളി നടൻ റോഷൻ മാത്യു മുഖ്യവേഷത്തിലെത്തുന്ന ‘ചോക്ക്ഡ്’ ആദ്യ ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് പുതിയ നിർമാണ കമ്പനി തുടങ്ങി. ഗുഡ് ബാഡ് ഫിലിംസ് എന്നാണ് പുതിയ സംരംഭത്തിൻ്റെ പേര്. ഇൻസ്റ്റഗ്രാമിലൂടെ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തു. കമ്പനിയുടെ സഹപങ്കാളികളായ ധ്രുവ് ജഗാസിയ, അക്ഷയ് താക്കർ എന്നിവരെ സംവിധായകൻ പരിചയപ്പെടുത്തി. ഒരു ഹ്രസ്വ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഒപ്പമുള്ളവർ രണ്ടാളും സംരംഭത്തിൻ്റെ രണ്ടു സ്തംഭങ്ങളാണെന്നും ഇതിൽ ആരാണ് ‘ഗുഡ്’ , ആരാണ് ‘ബാഡ്’ More
 
പുതിയ നിർമാണ കമ്പനിയുമായി അനുരാഗ് കശ്യപ്
  • മലയാളി നടൻ റോഷൻ മാത്യു മുഖ്യവേഷത്തിലെത്തുന്ന ‘ചോക്ക്ഡ്’ ആദ്യ ചിത്രം

പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് പുതിയ നിർമാണ കമ്പനി തുടങ്ങി. ഗുഡ് ബാഡ് ഫിലിംസ് എന്നാണ് പുതിയ സംരംഭത്തിൻ്റെ പേര്.

ഇൻസ്റ്റഗ്രാമിലൂടെ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തു. കമ്പനിയുടെ സഹപങ്കാളികളായ ധ്രുവ് ജഗാസിയ, അക്ഷയ് താക്കർ എന്നിവരെ സംവിധായകൻ പരിചയപ്പെടുത്തി.

ഒരു ഹ്രസ്വ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഒപ്പമുള്ളവർ രണ്ടാളും സംരംഭത്തിൻ്റെ രണ്ടു സ്തംഭങ്ങളാണെന്നും ഇതിൽ ആരാണ് ‘ഗുഡ്’ , ആരാണ് ‘ബാഡ്’ എന്ന് പറയാൻ ആവില്ലെന്നുമുള്ള തമാശയും അദ്ദേഹം പങ്കുവെച്ചു.

നേരത്തേ രണ്ട് നിർമാണ സംരംഭങ്ങളുമായി ബന്ധപ്പെട്ട് സംവിധായകൻ്റെ പേര് പറഞ്ഞു കേട്ടിട്ടുണ്ട്. ഒന്ന് 2009-ൽ സ്വന്തം നിലയിൽ തുടങ്ങിയ അനുരാഗ് കശ്യപ് ഫിലിംസ് തന്നെ. രണ്ടാമത്തേത് 2018-ൽ വികാസ് ബാലിനൊപ്പം തുടക്കമിട്ട ഫാൻ്റം ഫിലിംസാണ്. ചലച്ചിത്ര സംവിധായകനായ വികാസ് ബാലിനെതിരെ ഉയർന്നുവന്ന ലൈംഗികാരോപണങ്ങളെ തുടർന്ന് ആ സംരംഭം പാതിവഴിയിൽ നിന്നുപോയി.

ഗുഡ് ബാഡ് ഫിലിംസിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന ആദ്യ സിനിമ ‘ചോക്ക്ഡ്’ സംവിധാനം ചെയ്യുന്നതും അനുരാഗ് കശ്യപ് തന്നെ. മലയാളി നടൻ റോഷൻ മാത്യുവാണ് മുഖ്യവേഷത്തിൽ. ‘മിർസ്യ’ ഫെയിം സൈയാമി ഖേർ ആണ് നായിക. 2016-ലെ നോട്ട് നിരോധനത്തെ തുടർന്നുള്ള നാളുകളിൽ അരങ്ങേറിയ രസകരമായ ഒരു സംഭവമാണ് ചോക്ക്ഡിൻ്റെ പശ്ചാത്തലം. അമൃത സുഭാഷ്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. നിഹിത് ഭാവെ രചന നിർവഹിക്കുന്നു. സംഗീത സംവിധാനം കർഷ് കാലെയാണ്. ജൂൺ 5-ന് ചിത്രം നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യും.