Movie prime

സുശാന്തിന് വിട: സംഗീതത്തിലൂടെ ശ്രദ്ധാഞ്ജലിയൊരുക്കി എ.ആര്‍. റഹ്മാന്‍

Dil Bechara അന്തരിച്ച ചലച്ചിത്ര താരം സുശാന്ത് സിങ്ങ് രജ്പുത്തിന് വെര്ച്വല് സംഗീത സദസിലൂടെ ശ്രദ്ധാഞ്ജലിയൊരുക്കി എ.ആര്. റഹ്മാന്. സുശാന്തിന്റെ അവസാന ചിത്രം ദില് ബേച്ചാരയില് എ.ആര്. റഹ്മാന് സംഗീതം നല്കിയ ഗാനങ്ങളാണ് വെര്ച്വല് സംഗീത സദസില് അവതരിപ്പിച്ചത്. ദില് ബേച്ചാരയില് ഗാനങ്ങള് ആലപിച്ച അതേ ഗായകരും സംഗീത സദസില് റഹ്മാനൊപ്പം എത്തി. സുശാന്തും സഞ്ജന സാങ്ഘിയുമാണ് ദില് ബേച്ചാരയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.Dil Bechara മുകേഷ് ഛബ്ര സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടി ഒന്പത് ഗാനങ്ങളാണ് More
 
സുശാന്തിന് വിട: സംഗീതത്തിലൂടെ ശ്രദ്ധാഞ്ജലിയൊരുക്കി എ.ആര്‍. റഹ്മാന്‍

Dil Bechara

അന്തരിച്ച ചലച്ചിത്ര താരം സുശാന്ത് സിങ്ങ് രജ്പുത്തിന് വെര്‍ച്വല്‍ സംഗീത സദസിലൂടെ ശ്രദ്ധാഞ്ജലിയൊരുക്കി എ.ആര്‍. റഹ്മാന്‍. സുശാന്തിന്റെ അവസാന ചിത്രം ദില്‍ ബേച്ചാരയില്‍ എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളാണ് വെര്‍ച്വല്‍ സംഗീത സദസില്‍ അവതരിപ്പിച്ചത്. ദില്‍ ബേച്ചാരയില്‍ ഗാനങ്ങള്‍ ആലപിച്ച അതേ ഗായകരും സംഗീത സദസില്‍ റഹ്മാനൊപ്പം എത്തി. സുശാന്തും സഞ്ജന സാങ്ഘിയുമാണ് ദില്‍ ബേച്ചാരയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.Dil Bechara

മുകേഷ് ഛബ്ര സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടി ഒന്‍പത് ഗാനങ്ങളാണ് റഹ്മാന്‍ തയാറാക്കിയത്.

”ഈ ചിത്രത്തിന് വേണ്ടി ഞാന്‍ തയാറാക്കിയ മുഴുവന്‍ ഗാനങ്ങളും എന്നും പ്രത്യേകത നിറഞ്ഞവ ആയിരിക്കും. അവയ്ക്ക് ഇന്ന് മറ്റൊരു അര്‍ത്ഥതലം വന്നിരിക്കുകയാണ്”, വീഡിയോയുടെ തുടക്കത്തില്‍ എ.ആര്‍.റഹ്മാന്‍ പറയുന്നു.

ചിത്രത്തിന്റെ പ്രധാന ഗാനം ചെന്നൈയിലിരുന്ന് റഹ്മാനും മകള്‍ റഹീമ റഹ്മാനും മകന്‍ എ ആര്‍ അമീനും ഹിരാല്‍ വിരാഡിയയും ചേര്‍ന്ന് ആലപിച്ചു. തുടര്‍ന്ന് മസ്‌കാരി എന്ന ഗാനം ഹൃദയ് ഗട്ടാനിയും സുനീതി ചൗഹാനും ചേര്‍ന്ന് മുംബൈയില്‍ നിന്നും ആലപിച്ചു.താരെ ജിന്‍ എന്ന എന്ന ഗാനം മോഹിത് ചൗഹാനും ശ്രേയ ഘോശാലും ചേര്‍ന്ന് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും പാടി. ആര്‍ജിത് സിംഗ്,സാഷാ ത്രിപാഠി, ജോനിത ഗാന്ധി എന്നിവര്‍ കാനഡയില്‍ നിന്നും, ഹൃദയ് ഗട്ടാനി മുംബൈയില്‍ നിന്നും പാടി ചിത്രത്തിലെ ഗാനങ്ങളും അവതരിപ്പിച്ചു.

ചിത്രത്തിലെ റിലീസ് ചെയ്ത ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചിത്രം നാളെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യും.