Movie prime

അരികെ: മലയാളികൾക്കു മാത്രമായി ഒരു ഡേറ്റിങ് ആപ്പ്

ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഇതാ മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിങ് ആപ്പ്. ‘അരികെ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ്, പൂർണ്ണമായും മലയാളിക്കു വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്പുകളിലൊന്നായ ‘അയ്ൽ’ ആണ് അരികെയുടെ മാതൃസ്ഥാപനം. ആദ്യമായി മലയാളികൾക്ക് മാത്രമായി ‘അരികെ’ അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിലെ തന്നെ പ്രഥമ ഭാഷാ കേന്ദ്രീകൃതമായ ഹൈ ഇന്റെൻറ് ഡേറ്റിങ് ആപ്പ് എന്ന സവിശേഷതയോടെയാണ്. കേരളത്തിന്റെ തനതു സംസ്കാരവും ശീലങ്ങളും കോർത്തിണക്കിയാണ് ‘അരികെ’ എത്തുന്നത്. 21 നും 40 നും ഇടയിൽ പ്രായമുള്ള മലയാളികളുടെ മാച്ച് മേക്കിങിന് സഹായകമായി രൂപകൽപ്പന ചെയ്തിട്ടുള്ള More
 
അരികെ: മലയാളികൾക്കു മാത്രമായി ഒരു ഡേറ്റിങ് ആപ്പ്
ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഇതാ മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിങ് ആപ്പ്.  ‘അരികെ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ്, പൂർണ്ണമായും  മലയാളിക്കു വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത്. രാജ് യത്തെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്പുകളിലൊന്നായ ‘അയ്ൽ’ ആണ് അരികെയുടെ മാതൃസ്ഥാപനം.
ആദ്യമായി മലയാളികൾക്ക്  മാത്രമായി ‘അരികെ’ അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിലെ തന്നെ പ്രഥമ ഭാഷാ കേന്ദ്രീകൃതമായ ഹൈ ഇന്റെൻറ് ഡേറ്റിങ് ആപ്പ് എന്ന സവിശേഷതയോടെയാണ്. കേരളത്തിന്റെ തനതു സംസ്കാരവും ശീലങ്ങളും കോർത്തിണക്കിയാണ് ‘അരികെ’ എത്തുന്നത്.  21 നും 40 നും ഇടയിൽ പ്രായമുള്ള മലയാളികളുടെ മാച്ച് മേക്കിങിന് സഹായകമായി രൂപകൽപ്പന ചെയ്തിട്ടുള്ള ‘അരികെ’യിൽ  ഭൂമിശാസ്ത്ര പരമായ അതിർവരമ്പുകൾ തീരെ ഇല്ല.
മലയാളിയുടെ സാംസ്‌കാരികമായ സവിശേഷതകൾക്ക് മുൻതൂക്കം നൽകി വികസിപ്പിച്ചിരിക്കുന്ന ആപ്പ്, മലയാളത്തനിമയുള്ള പല പ്രത്യേകതകളും അടങ്ങിയതാണ്. ഉദാഹരണത്തിന് ആദ്യമായി രണ്ടു പേർ തമ്മിലുള്ള സംസാരം തുടങ്ങി വയ്ക്കാനുതകുന്ന വിഷയങ്ങളായ മലയാള ഭക്ഷണ രീതികൾ, സിനിമ, സംഗീതം തുടങ്ങിയ പല ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അരികെ ആപ്പിന്റെ ലോഗോ രൂപകൽപ്പന ചെയ്തിട്ടുള്ളത് മലയാളത്തിലെ ആദ്യ അക്ഷരമായ ‘അ’ ഉപയോഗിച്ചാണ്.
മലയാളികളായ രണ്ടു പേർ തമ്മിൽ പരിചയപ്പെടുകയും, അടുത്തറിയുകയും ചെയ്യാനുതകുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ‘അരികെ’ ആപ്പിൽ ഉപയോക്താക്കൾക്ക് നോട്സ് വാങ്ങാനും, ആപ്പിലെ മറ്റ് അംഗങ്ങൾക്ക് നേരിട്ട്  സന്ദേശങ്ങൾ കൈമാറാനും കഴിയും. ‘അരികെ’ യുടെ ചുവടു പിടിച്ച് രാജ്യത്തെ മറ്റു ഭാഷകളിലേയ്ക്ക് കൂടി തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ മാതൃസ്ഥാപനമായ അയ്ൽ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.
ആപ്പിന്റെ വികസനത്തിനായി ആറു വർഷങ്ങളിലേറെ ചിലവഴിച്ചിട്ടുണ്ട് എന്ന് അയ്ൽ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഏബിൾ ജോസഫ് പറഞ്ഞു. “കേരളത്തിലെ ജനങ്ങൾ ഹൈ ഇന്റെൻറ് ഡേറ്റിംഗ് മേഖലയിൽ ഏറെ മികച്ച സ്ഥാനത്താണ് എന്നാണ് ഞങ്ങളുടെ ഡേറ്റ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ഏറ്റവും അനുയോജ്യരായ ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാനും, പ്രണയിക്കാനും വിവാഹിതരാകാനും ഉദ്ദേശിക്കുന്ന മലയാളി ഉപയോക്താക്കൾക്കായി ഞങ്ങൾ ‘അരികെ’ എന്ന ആപ്പ് വികസിപ്പിക്കാൻ തീരുമാനിച്ചത്. ക്രോസ്സ് ബോർഡർ മലയാളി മാച്ച് മേക്കിങ് വർധിപ്പിക്കുന്നതു വഴി അയ്‌ലിന്റെ ഏഷ്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താനും ഞങ്ങൾക്ക് കഴിയും എന്നാണ് വിശ്വാസം.  കേരളം ഒരു തുടക്കം മാത്രമാണ്; അരികെയുടെ മറ്റു ഭാഷകളിലുള്ള വേർഷനുകൾ അതാതു സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സവിശേഷതകൾ ഉൾപ്പെടുത്തി നിർമ്മിക്കും, ഏബിൾ ജോസഫ് അറിയിച്ചു.
ഇന്ത്യയിൽ ഇന്ന് നിലവിലുള്ള ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന അഞ്ചു ഡേറ്റിങ് ആപ്പുകളിൽ അയ്ൽ മാത്രമാണ് ഇന്ത്യൻ നിർമ്മിതം. ടിൻഡർ, ബംബ്ൾ  തുടങ്ങിയ ബില്യൺ ഡോളർ കമ്പനികളുമായാണ് അയ്ൽ മത്സരിക്കുന്നത്. അടുത്തിടെ ഹുറൂൺ ഇന്ത്യ സ്ഥാപകനും എം ഡിയുമായ അനസ് റഹ്മാൻ, കോംഗ്‌ളോ വെഞ്ചേഴ്‌സ്  സ്ഥാപകനായ വിനോദ് ജോസ്, മറ്റ് നിക്ഷേപകർ എന്നിവരുടെ നേതൃത്വത്തിൽ അയ്ൽ തങ്ങളുടെ ആദ്യ പ്രീ-സീരീസ് എ ഫണ്ടിംഗ് സ്വീകരിച്ചിരുന്നു. മാച്ച് ചെയ്യുന്നതിന് മുൻപ് ഉപയോക്താക്കൾ തമ്മിൽ വിർച്വൽ മുറികളിൽ ഓഡിയോ സംഭാഷണങ്ങളിൽ ഏർപ്പെടാൻ സൗകര്യമൊരുക്കുന്ന ‘റൂംസ്’  ഈ  ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട പ്രൊഫൈലുകൾ വിശകലനം ചെയ്ത്  ക്യൂറേറ്റഡ് മാച്ച് മേക്കിങ് സാധ്യമാക്കുന്ന ‘കോൺസിയേർജ്’ എന്ന പ്രീമിയം ഫീച്ചറും ആപ്പിൽ ലഭ്യമാണ്.