Movie prime

അസുരൻ തെലുങ്കിൽ

തമിഴിൽ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ചിത്രമാണ് വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ. ധനുഷിന്റെ മികച്ച പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആ വിജയം തെലുഗിലും ആവർത്തിക്കാൻ ഒരുങ്ങുകയാണ് അസുരൻ്റെ അണിയറ പ്രവർത്തകർ. ശിവരാജ് കുമാറാണ് തെലുഗിൽ ധനുഷിന്റെ കഥാപാത്രം കൈകാര്യം ചെയ്യുന്നത് എന്നറിയുന്നു. പ്രശസ്ത തമിഴ് എഴുത്തുകാരൻ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആധാരമാക്കിയാണ് അസുരൻ ഒരുക്കിയത്. ചിത്രത്തിൽ ഇരട്ട വേഷങ്ങളാണ് ധനുഷ് കൈകാര്യം ചെയ്തത്. മഞ്ജു വാര്യരാണ് ധനുഷിന്റെ നായികയായി എത്തിയത്. തമിഴിലെ More
 
അസുരൻ  തെലുങ്കിൽ

തമിഴിൽ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ചിത്രമാണ് വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ. ധനുഷിന്റെ മികച്ച പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആ വിജയം തെലുഗിലും ആവർത്തിക്കാൻ ഒരുങ്ങുകയാണ് അസുരൻ്റെ അണിയറ പ്രവർത്തകർ. ശിവരാജ് കുമാറാണ് തെലുഗിൽ ധനുഷിന്റെ കഥാപാത്രം കൈകാര്യം ചെയ്യുന്നത് എന്നറിയുന്നു.

പ്രശസ്ത തമിഴ് എഴുത്തുകാരൻ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആധാരമാക്കിയാണ് അസുരൻ ഒരുക്കിയത്. ചിത്രത്തിൽ ഇരട്ട വേഷങ്ങളാണ് ധനുഷ് കൈകാര്യം ചെയ്തത്. മഞ്ജു വാര്യരാണ് ധനുഷിന്റെ നായികയായി എത്തിയത്. തമിഴിലെ വിജയം തെലുഗിലും ആവർത്തിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. തെലുഗ് പതിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.