Movie prime

അത് വ്യാജ വാർത്തയാണ്, അസുരൻ ചൈനീസ് സംസാരിക്കില്ല

2019 -ൽ ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം കൈവരിച്ച ചിത്രമായ അസുരന്റെ (Asuran)ചൈനീസ് റീമേക്ക് ഒരുങ്ങുന്നതായി അഭ്യൂഹം ഉണ്ടായിരുന്നു . എന്നാൽ ഇത് വ്യാജ വർത്തയാണെന്ന് അണിയറ വൃത്തങ്ങൾ അറിയിച്ചു . വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ് നായകനായ ചിത്രമായിരുന്നു അസുരൻ. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വെങ്കടേഷ് ദഗ്ഗുപതിയെ നായകനാക്കി അവതരിപ്പിക്കുമെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇന്ത്യൻ സിനിമയുടെ ഒരു നാഴികക്കല്ലാണ് എന്ന് പറയാവുന്ന ഒരു ചിത്രമാണ് അസുരൻ . മഞ്ജു വാരിയർ, പശുപതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് More
 
അത് വ്യാജ വാർത്തയാണ്, അസുരൻ ചൈനീസ്  സംസാരിക്കില്ല

2019 -ൽ ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം കൈവരിച്ച ചിത്രമായ അസുരന്റെ (Asuran)ചൈനീസ് റീമേക്ക് ഒരുങ്ങുന്നതായി അഭ്യൂഹം ഉണ്ടായിരുന്നു . എന്നാൽ ഇത് വ്യാജ വർത്തയാണെന്ന് അണിയറ വൃത്തങ്ങൾ അറിയിച്ചു . വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ് നായകനായ ചിത്രമായിരുന്നു അസുരൻ. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വെങ്കടേഷ് ദഗ്ഗുപതിയെ നായകനാക്കി അവതരിപ്പിക്കുമെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു.

ഇന്ത്യൻ സിനിമയുടെ ഒരു നാഴികക്കല്ലാണ് എന്ന് പറയാവുന്ന ഒരു ചിത്രമാണ് അസുരൻ . മഞ്ജു വാരിയർ, പശുപതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് . ഈ ചിത്രത്തിൽ ജാതി വിവേചനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.

അടുത്തിടെ, ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചിരുന്നു . വെങ്കടേഷ് ദഗ്ഗുപതി നായകനാകുന്ന ചിത്രത്തിന് പേര് ഇട്ടിരിക്കുന്നത് ‘നാരപ്പ’ എന്നാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡാലയാണ്. സിനിമയിലെ വെങ്കിടേഷിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമത്തിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.

ചെറുപ്പകാലത്ത് വളരെ ദുഷ്കരമായ ജീവിത സാഹചര്യത്തിലൂടെ കടന്നുപോയ ഒരു അച്ഛന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിച്ചിരിക്കുന്നത്. ധനുഷിന്റെ ഭാര്യയുടെ വേഷത്തിൽ മഞ്ജു വാര്യരാണ് അഭിനയിച്ചിരിക്കുന്നത് .