Movie prime

അത് സിറിയയല്ല, സെർബിയ

ബാഗി മൂന്നാം പതിപ്പിന്റെ ട്രെയ്ലറിൽ കാണുന്ന സംഘർഷ പ്രദേശം സിറിയ അല്ലെന്നും സെർബിയ ആണെന്നുമുള്ള വെളിപ്പെടുത്തലുമായി സംവിധായകൻ അഹ്മദ് ഖാൻ. അഹ്മദ് ഖാൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ സിനിമയായ ബാഗിയുടെ മൂന്നാം പതിപ്പിലാണ് പശ്ചാത്തലമായി സിറിയ കടന്നുവരുന്നത്. റിതേഷ് ദേശ്മുഖിന്റെ കഥാപാത്രമായ വിക്രമിന് ജോലിയുടെ ഭാഗമായി സിറിയയിൽ പോകേണ്ടിവരുന്നു. അവിടെവച്ച് അയാൾ ഐ എസ് ഭീകരരുടെ പിടിയിൽപ്പെടുന്നു. രക്ഷകനായി എത്തുന്നത് സഹോദരനായ രൺവീർ ആണ്. ടൈഗർ ഷ്രോഫാണ് രൺവീറിന്റെ വേഷത്തിൽ. ചെറുപ്പം മുതൽ വിക്രം അപകടങ്ങളിൽ പെടുമ്പോഴെല്ലാം More
 
അത് സിറിയയല്ല, സെർബിയ

ബാഗി മൂന്നാം പതിപ്പിന്റെ ട്രെയ്‌ലറിൽ കാണുന്ന സംഘർഷ പ്രദേശം സിറിയ അല്ലെന്നും സെർബിയ ആണെന്നുമുള്ള വെളിപ്പെടുത്തലുമായി സംവിധായകൻ അഹ്മദ് ഖാൻ.

അഹ്മദ് ഖാൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ സിനിമയായ ബാഗിയുടെ മൂന്നാം പതിപ്പിലാണ് പശ്ചാത്തലമായി സിറിയ കടന്നുവരുന്നത്. റിതേഷ് ദേശ്മുഖിന്റെ കഥാപാത്രമായ വിക്രമിന് ജോലിയുടെ ഭാഗമായി സിറിയയിൽ പോകേണ്ടിവരുന്നു. അവിടെവച്ച് അയാൾ ഐ എസ് ഭീകരരുടെ പിടിയിൽപ്പെടുന്നു. രക്ഷകനായി എത്തുന്നത് സഹോദരനായ രൺവീർ ആണ്. ടൈഗർ ഷ്രോഫാണ് രൺവീറിന്റെ വേഷത്തിൽ. ചെറുപ്പം മുതൽ വിക്രം അപകടങ്ങളിൽ പെടുമ്പോഴെല്ലാം രൺവീർ എന്ന റോണിയാണ് അയാളെ രക്ഷിക്കുന്നത്. സിറിയയിലും അയാൾ രക്ഷകനായി എത്തുന്നു.

സിറിയയിൽ ചിത്രീകരണം സാധ്യമായിരുന്നില്ലെന്നും അത് അപകടകരമാണെന്ന അഭിപ്രായമായിരുന്നു നിർമാതാക്കൾക്കെന്നും സംവിധായകൻ പറഞ്ഞു. സെർബിയയിൽ സിറിയയുടെ പടുകൂറ്റൻ സെറ്റിട്ടാണ് ഷൂട്ടിംഗ് നടത്തിയത്. ഭൂമിശാസ്ത്രപരമായി നോക്കിയാൽ സിറിയയുമായി ഒരുപാട് സാമ്യമുണ്ട് സെർബിയക്ക്. അതാണ് സെർബിയ ലൊക്കേഷനാക്കാൻ കാരണം. നിർമാതാക്കളുടെ അഭിപ്രായത്തിനായിരുന്നു മുൻ‌തൂക്കം.

മുംബൈയിൽ സെറ്റിടാനുള്ള ആലോചന ഉണ്ടായിരുന്നതായും അഹ്മദ് ഖാൻ പറഞ്ഞു. തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. മുംബൈക്ക് ഒറിജിനാലിറ്റി തോന്നിക്കില്ല. സെർബിയയാണ് ഏറ്റവും അനുയോജ്യമായി തോന്നിയത്. ശരിക്കും സിറിയ പോലെ തോന്നിക്കും. ജൂനിയർ ആർട്ടിസ്റ്റുകളായി അറബികളെ കിട്ടാനും എളുപ്പമായി.

ബാഗി മൂന്നിനുശേഷം അല്പകാലം ഇടവേളയെടുക്കാനാണ് തീരുമാനമെന്ന് അഹ്മദ് ഖാൻ പറഞ്ഞു. രണ്ടുവർഷത്തിലേറെയായി ബാഗിയുടെ ഒന്നും രണ്ടും പതിപ്പുകളുടെ വിശ്രമമില്ലാത്ത ജോലിയിലായിരുന്നു. ഇനി അല്പകാലം വിശ്രമിക്കണം. ഇടവേളക്കുശേഷം ബാഗിയുടെ നാലാം ഭാഗവുമായി രംഗത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.