Movie prime

ഉറങ്ങാത്ത നഗരമെന്ന ഖ്യാതി, ലോകത്തെ വൻകിട നഗരങ്ങളുടെ നിരയിലേക്ക് ഉയരാൻ ബെംഗളൂരു

Bangalore ന്യൂയോർക്കും ബാങ്കോക്കും ലണ്ടനും ലിസ്ബണും പോലെ 24 മണിക്കൂറും ജീവിതം ആർത്തിരമ്പുന്ന ലോകത്തെ മഹാനഗരങ്ങളുടെ നിരയിലേക്ക് ബെംഗളൂരുവും കടന്നുവരുന്നു. ലോകോത്തര നഗരമായി ബെംഗളൂരുവിനെ മാറ്റിത്തീർക്കാനുള്ള കർണാടക സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് സിറ്റി ദാറ്റ് നെവർ സ്ലീപ്സ് എന്ന ടാഗ് ലൈൻ ബെംഗളൂരുവിന് കൈവരുന്നത്.Bangalore മെട്രോപൊളിറ്റൻ നഗരങ്ങളുടെ, പ്രത്യേകിച്ച് ഐ ടി നഗരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവിടങ്ങളിലെ നൈറ്റ് ലൈഫ് ആണ്. രാത്രിയും പകലുമായി വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്ക് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജീവിത More
 
ഉറങ്ങാത്ത നഗരമെന്ന ഖ്യാതി, ലോകത്തെ വൻകിട നഗരങ്ങളുടെ നിരയിലേക്ക് ഉയരാൻ ബെംഗളൂരു

Bangalore
ന്യൂയോർക്കും ബാങ്കോക്കും ലണ്ടനും ലിസ്ബണും പോലെ 24 മണിക്കൂറും ജീവിതം ആർത്തിരമ്പുന്ന ലോകത്തെ മഹാനഗരങ്ങളുടെ നിരയിലേക്ക് ബെംഗളൂരുവും കടന്നുവരുന്നു. ലോകോത്തര നഗരമായി ബെംഗളൂരുവിനെ മാറ്റിത്തീർക്കാനുള്ള കർണാടക സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് സിറ്റി ദാറ്റ് നെവർ സ്ലീപ്സ് എന്ന ടാഗ് ലൈൻ ബെംഗളൂരുവിന് കൈവരുന്നത്.Bangalore

മെട്രോപൊളിറ്റൻ നഗരങ്ങളുടെ, പ്രത്യേകിച്ച് ഐ ടി നഗരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവിടങ്ങളിലെ നൈറ്റ് ലൈഫ് ആണ്. രാത്രിയും പകലുമായി വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്ക് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജീവിത സൗകര്യങ്ങൾ ലഭ്യമാകണം. ലോകത്തെ വൻകിട നഗരങ്ങളിൽനിന്ന് എത്തിച്ചേരുന്ന വിനോദ സഞ്ചാരികൾക്ക് നിയന്ത്രണങ്ങളില്ലാതെ ജീവിതം ആസ്വദിക്കാനാവണം.

ഒരിക്കലും ഉറങ്ങാത്ത റൗണ്ട്-ദി-ക്ലോക്ക് സിറ്റിയാക്കി നഗരത്തെ പരുവപ്പെടുത്താനുള്ള തയ്യാറെടുപ്പുകളിലാണ് സംസ്ഥാന സർക്കാർ. നൈറ്റ് എക്കോണമിയുടെ സാധ്യതകളെ മുഴുവനായി പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തുന്നത്. 1961-ലെ കർണാടക ഷോപ്സ് ആൻ്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്റ്റിൽ ഭേദഗതികൾ വരുത്തിക്കഴിഞ്ഞു. റസ്റ്റൊറൻ്റുകൾ, മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ, തിയേറ്ററുകൾ, പാർക്കുകൾ ഉൾപ്പെടെയുള്ളവ രാത്രിയിലും തുറന്ന് പ്രവർത്തിക്കും. എന്നാൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ ബാറുകൾക്ക് അനുമതി നൽകിയിട്ടില്ല. നൈറ്റ് ലൈഫ് ഫുൾ സ്വിങ്ങിൽ വേണമെന്ന വാദം ഉയർത്തുന്നവരുടെ പ്രധാന വിമർശനം മദ്യവില്പന ശാലകൾക്ക് അതിനുള്ള അനുമതി നൽകാത്തതാണ്.

10 ദശലക്ഷത്തിലേറെ ജനങ്ങളാണ് ബെംഗളൂരു നഗരത്തിലുള്ളത്. വലിയൊരു വിഭാഗം ജോലി ചെയ്യുന്നത് സ്റ്റാർട്ടപ്പ്, ഐ ടി മേഖലകളിലാണ്. പൂർണമായ അർഥത്തിൽ 24×7 നഗരമായി മാറുമ്പോൾ വലിയ വെല്ലുവിളികളാണ് നഗരത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഗതാഗതം, സുരക്ഷ തുടങ്ങി നിർണായക മേഖലകളിൽ വലിയ മുതൽമുടക്കും മുന്നൊരുക്കങ്ങളും വേണ്ടിവരും.