Movie prime

ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ ട്രെയ്‌ലർ എത്തി

 

അജയ് ദേവ്‍ഗണ്‍ നായകനാകുന്ന ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യയെന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അഭിഷേക് ദുധൈയ്യ ചിത്രം സംവിധാനം ചെയ്യുന്നത്. താരങ്ങൾ തന്നെയാണ് ചിത്രത്തിന്റെ  ട്രെയ്‌ലർ പുറത്തുവിട്ടത്. 

സോനാക്ഷി സിൻഹയാണ് ചിത്രത്തിൽ  നായികയായി എത്തുന്നത്. എയര്‍ഫോഴ്‍സ് ഓഫീസറായ വിജയ് കര്‍ണിക് എന്ന കഥാപത്രമാണ് അജയ് ദേവ്‍ഗണ്‍ കൈകാര്യം ചെയ്യുന്നത്.

ഭുജ് വിമാനത്താവളത്തിലെ ചുമതലക്കാരനായ  ഓഫീസറാണ്  വിജയ് കര്‍ണിക്. വിജയ് കര്‍ണിക്കിന്റെ  കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥാപുരോഗമിക്കുന്നത്. സഞ്‍ജയ് ദത്ത്, നോറ, ശാരദ് ഖേല്‍കര്‍, പ്രണിത സുഭാഷ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

യുദ്ധവും അതിന്റെ തിവ്രരംഗങ്ങളുമാണ് ട്രെയ്‌ലറിൽ കാണാൻ സാധിക്കുക.1971ലെ ഇന്ത്യാ- പാക്കിസ്ഥാൻ യുദ്ധം പ്രമേയമാകിയാണ് ട്രെയ്‌ലർ പുറത്തിറങ്ങിരിക്കുന്നത്. 
 

ട്രെയ്‌ലർ