Movie prime

കളി വേറെ ലെവല്‍, ബിഗ്ബോസ് സീസണ്‍ 2ന് തുടക്കമായി

ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ്സിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ പോലെ തന്നെ ഇത്തവണയും മോഹന്ലാല് തന്നെയാണ് ഷോ അവതരിപ്പിക്കുന്നത്.നൂറ് ദിവസങ്ങളുള്ള ഷോയില് പതിനേഴ് മത്സരാര്ത്ഥികളാണുള്ളത്. കേരളത്തിന്റെ പൈതൃക തനിമയിലുള്ള സെറ്റും, വ്യത്യസ്ഥ മത്സര രീതികളുമാണ് ഇത്തവണത്തെ ഷോയുടെ പ്രത്യേകത. മുൻ വർഷത്തെ വൈറലായ വീഡിയോകള് കാണിച്ചുകൊണ്ടായിരുന്നു തുടക്കം. ശേഷം മത്സരത്തിന്റെ നിബന്ധനകളും മത്സരാര്ത്ഥികള് താമസിക്കാന് പോകുന്ന ഉള്ക്കാഴ്ചകളും മോഹന്ലാല് പ്രേക്ഷകര്ക്കായി കാണിച്ചു. അതിനു ശേഷം ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരെയും അദ്ദേഹം More
 
കളി വേറെ ലെവല്‍, ബിഗ്ബോസ് സീസണ്‍ 2ന് തുടക്കമായി

ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ്സിന്‍റെ രണ്ടാം പതിപ്പ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ പോലെ തന്നെ ഇത്തവണയും മോഹന്‍ലാല്‍ തന്നെയാണ് ഷോ അവതരിപ്പിക്കുന്നത്.നൂറ് ദിവസങ്ങളുള്ള ഷോയില്‍ പതിനേഴ് മത്സരാര്‍ത്ഥികളാണുള്ളത്. കേരളത്തിന്‍റെ പൈതൃക തനിമയിലുള്ള സെറ്റും, വ്യത്യസ്ഥ മത്സര രീതികളുമാണ് ഇത്തവണത്തെ ഷോയുടെ പ്രത്യേകത.

മുൻ വർഷത്തെ വൈറലായ വീഡിയോകള്‍ കാണിച്ചുകൊണ്ടായിരുന്നു തുടക്കം. ശേഷം മത്സരത്തിന്റെ നിബന്ധനകളും മത്സരാര്‍ത്ഥികള്‍ താമസിക്കാന്‍ പോകുന്ന ഉള്‍ക്കാഴ്ചകളും മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കായി കാണിച്ചു. അതിനു ശേഷം ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരെയും അദ്ദേഹം ക്ഷണിച്ചു.

 

1.രാജിനി ചാണ്ടി

ആദ്യമായി എത്തിയത് രാജിനി ചാണ്ടി . ഒരു മുത്തശ്ശിഗദയിലൂടെ ശ്രദ്ധേയായ ആയത് ഒഴിച്ചാൽ താൻ വെറുമൊരു വീട്ടമ്മ മാത്രമാണ് എന്നും ബിഗ് ബോസിൽ എത്തിയാൽ മാപ്പിളയെ മാത്രം ആണ് മിസ് ചെയ്യുക എന്നും രാജിനി. മോഹൻലാലിൻറെ ഒപ്പം അഭിനയിക്കാനുള്ള മോഹം പങ്കിട്ടും, കുശലം പറഞ്ഞും താരം. മോഹൻലാലിൻറെ കൂടെ അഭിനയിക്കാൻ പറ്റിയില്ലെങ്കിലും, നൂറുദിവസം പൂർത്തിയാക്കി ഇല്ലെങ്കിലും കൂടെ നില്ക്കാൻ ആയല്ലോ എന്നും രാജിനി പറഞ്ഞു.

2. എലീന പടിക്കൽ

രണ്ടാമതായി ഷോയില്‍ വന്നത് അവതാരകയും സീരിയല്‍ അഭിനേത്രിയുമായ എലീന പടിക്കലാണ്.

3. ആര്‍.ജെ.രഘു

റേഡിയോ അവതാരകനായ ആര്‍.ജെ.രഘു പ്രശസ്തമായ പല പരിപാടികളും ചെയ്തിട്ടുണ്ട്.

4. ആര്യ

മകളെ പരിചയപെടുത്തികൊണ്ടും പിന്നീട് കിടിലൻ നൃത്തമായി ആയിരുന്നു ആര്യയുടെ മാസ് എൻട്രി. എന്റെ 2020 ലാലേട്ടനൊപ്പം അടിപൊളി ആണ്. നിങ്ങൾ പ്രേക്ഷകർക്കും ഈ വര്ഷം സുന്ദരം ആയിരിക്കട്ടെയെന്നാണ് ആര്യ പ്രേക്ഷകരോട് പറയുന്നത്. പ്രേക്ഷകരുടെ അനുഗ്രഹമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും താരം. മോൾ സമ്മതിച്ചത് കൊണ്ടാണ് താൻ വന്നതെന്നും ആര്യ വ്യക്തമാക്കി. മകൾ റോയയ്ക്ക് സമ്മാനം കൊടുത്താണ് ലാലേട്ടൻ കുട്ടി റോയയെ പറഞ്ഞയച്ചത്.

5. പാഷാണം ഷാജി (നവോദയ സാജു)

ബിഗ്‌ബോസിലെത്തി ആരോടും തല്ല് കൂടരുതെന്ന ഭാര്യയുടെ ഉപദേശം വാങ്ങി നമ്മുടെ ഷാജി നേരെ ബിഗ് ബോസ് വീട്ടിലേക്ക്… ഇപ്പോൾ ഈ ചലഞ്ച് ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ഭാര്യയേയും കുടുംബത്തെയും ഒരുപാട് മിസ് ചെയ്യുമെന്നും താരം വ്യക്തമാക്കി.

6. വീണ നായർ

പതിനാറാം വയസ്സിൽ അഭിനയ രംഗത്തേക്ക് എത്തിയ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാകും ബിഗ് ബോസ് എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഭർത്താവിനേയും മകനേയും പരിചയപെടുത്തിക്കൊണ്ടാണ് താരത്തിന്റെ ബിഗ് ബോസ് എൻട്രി.

7. മഞ്ജു പത്രോസ്

കണ്ണീരിന്റെ ഉപ്പു കലർന്ന ജീവിത കഥയുമായി മഞ്ജു പത്രോസ്. പ്രേക്ഷകരുടെ ഉള്ളം തൊട്ടുള്ള എൻട്രിയിൽ തന്നെ പ്രേക്ഷകർ അലിഞ്ഞില്ലാതെയായി എന്ന് വേണം പറയാൻ! ഇനിയും എന്നെ സ്നേഹിക്കണം എന്ന് മാത്രമാണ് മഞ്ജു പ്രേക്ഷകർക്കായി പങ്ക് വച്ചത്. ആദ്യം ബിഗ് ബോസിൽ നിന്നും വിളിച്ചപ്പോൾ വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നതായും താരം വ്യക്തമാക്കി.

8. പരീക്കുട്ടി പെരുമ്പാവൂര്‍

ഹാപ്പി വെഡിംഗ്,ചങ്ക്സ് തുടങ്ങിയ സിനിമയില്‍ ശ്രദ്ധേയ വേഷം ചെയ്തിരുന്നു. മോഹൻലാൽ സിനിമയിലെ കിടിലൻ പാട്ട് പാടിയാണ് പരീക്കുട്ടി പ്രേക്ഷകരെ കൈയ്യിലെടുത്തത്. മാത്രമല്ല, പ്രണയനൈരാശ്യം ജീവിതത്തിൽ പോസിറ്റീവ് എനർജിയാക്കി മാറ്റിയ താരമാണ് പരീക്കുട്ടി.

9. തെസ്നി ഖാൻ

മമ്മൂട്ടിയിട്ട പേരുമായി പ്രശസ്തയായി മാറിയ താരമാണ് തെസ്നിഖാൻ. ഒൻപതാമത്തെ അവതാരമായി താരം എത്തിയത് സ്വപ്ന സുന്ദരീ എന്ന ഗാനത്തിന് ചുവട് വച്ചുകൊണ്ടാണ്. കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരു കിട്ടുവോള്ളൂ എന്ന തന്റെ മമ്മിയുടെ ഉപദേശം സ്വീകരിച്ചുകൊണ്ടാണ് തെസ്നി ഷോയിൽ എത്തിയത്.

10. രജിത് കുമാർ

വേറിട്ട ലുക്കിലാണ് രജിത് എത്തുന്നത്. തന്റെ മരിച്ചുപോയ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിനായിട്ടാണ്തന്റെ നീട്ടി വളർത്തിയ താടിയും മുടിയും എല്ലാം എടുത്ത് പുതിയ ലുക്കിൽ രജിത് എത്തുന്നത്.

11. പ്രദീപ് ചന്ദ്രൻ

കുഞ്ഞാലിമരയ്ക്കാറിലും കറുത്തമുത്തിലെ, അഭിറാം ആയും എത്തി പ്രേക്ഷകർക്ക് പരിചിതനായ താരമാണ് പ്രദീപ് ചന്ദ്രൻ. ഒരു കല്യാണം തന്നെ നടക്കട്ടെയെന്ന ആശംസയോടെയാണ് അവിവാഹിതൻ ആയ പ്രദീപിനെ ഷോയിൽ എത്തിക്കുന്നത്.

12. ഫുക്രു എന്ന കൃഷ്ണ രാജീവ്‌

ഞാൻ ജാക്സൺ അല്ലെടാ ഡാൻസിന് ചുവട് വച്ചുകൊണ്ട് ടിക് ടോക് താരത്തിന്റെ ക്ലാസ് എൻട്രി, നിറഞ്ഞ കൈയടിയോടെയാണ് ഫുക്രുവിനെ എതിരേറ്റത്. തന്നെ കുറിച്ചുള്ള മോശം അഭിപ്രായങ്ങൾ മാറ്റണം അതിനു വേണ്ടിയാണ് താൻ ഷോയിലേക്ക് എത്തിയതെന്ന് ഫുക്രു വ്യക്തമാക്കി.

13. രേഷ്മ നായര്‍

ബൈപോളാര്‍ മസ്താനി എന്ന ഇന്‍സ്റ്റഗ്രാം പേരിലറിയപ്പെടുന്ന മോഡലും ഡയമണ്ട് ഗ്രേഡറുമായ രേഷ്മയാണ് പതിമൂന്നമാതായി വന്നത്.

14. സോമദാസ്‌

മോഹൻലാലിൻറെ കാലിൽ തൊട്ട് വണങ്ങിക്കൊണ്ടാണ് സോമദാസ്‌ വേദിയിൽ എത്തിയത്. സ്റ്റാർ സിംഗറിന് ശേഷം താൻ ആദ്യമായിട്ടാണ് ഒരു ഷോയിൽ എത്തുന്നതെന്നും സോമദാസ്‌ വ്യക്തമാക്കി. മോഹൻലാലിൻറെ നിർദ്ദേശപ്രകാരം കിടിലൻ പാട്ടും സോമദാസ്‌ പ്രേക്ഷകർക്കായി സമ്മാനിച്ചു. വിവാഹിതനും, നാല് കുട്ടികളുടെ അച്ഛനും ആണ് താനിപ്പോൾ എന്ന് താരം വ്യക്തമാക്കി

15. അലക്‌സാൻട്ര ജോൺസൺ

കോഴിക്കോട് സ്വദേശിയും, എയർഹോസ്റ്റസും, മോഡലുമായ അലക്‌സാൻട്ര കിടിലൻ ഡാൻസുമായിട്ടാണ് ഷോയിൽ എത്തുന്നത്. പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് തനിക്കെന്നും, ഫോണില്ലാതെയുള്ള ദിവസങ്ങൾ ആഘോഷമാക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നും താരം വ്യക്തമാക്കി.

16. സുജോ മാത്യു

മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സുജോ മോഡലിംഗിൽ അറിയപ്പെടുന്ന ഒരാളാണ്. കൂടാതെ തമിഴ്,തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

17. സുരേഷ് കൃഷ്ണന്‍

അവസാനമായി ബിഗ്ബോസില്‍ എത്തിയത് സംവിധായകനും കായികതാരവുമായ സുരേഷ് കൃഷ്ണനാണ്.