Movie prime

കൊറോണയെ ക്ലാസിക്കലാക്കി മേതിൽ ദേവിക

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ നൃത്തച്ചുവടുകളുമായി പ്രശസ്ത നർത്തകി മേതിൽ ദേവിക. നാലു മിനിറ്റ് ദൈർഘ്യമുള്ള അവതരണം മോഹിനിയാട്ട രൂപത്തിലാണ്. മുത്തുസ്വാമി ദീക്ഷിതരുടെ പരാശക്തിയെ വർണിക്കുന്ന പതിനാറാം നൂറ്റാണ്ടിലെ കൃതിയെ സമകാലീന സന്ദർഭത്തിലേക്ക് പുനരാഖ്യാനം ചെയ്താണ് രചന നിർവഹിച്ചിരിക്കുന്നത്. വളരെ നല്ല സന്ദേശം നല്കുന്ന നൃത്താവതരണമാണ് മേതിൽ ദേവികയുടേതെന്നും ഇതൊരു ഉദാത്തമായ സൃഷ്ടിയാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടു. ബ്രേയ്ക്ക് ദി ചെയിൻ ക്യാമ്പയ്നിൻ്റെ ഭാഗമായി പ്രചരിപ്പിക്കുന്ന വീഡിയോ സന്ദേശത്തിലാണ് മന്ത്രി നർത്തകിയെ അഭിനന്ദിക്കുന്നത്. More
 
കൊറോണയെ ക്ലാസിക്കലാക്കി മേതിൽ ദേവിക

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ നൃത്തച്ചുവടുകളുമായി പ്രശസ്ത നർത്തകി മേതിൽ ദേവിക. നാലു മിനിറ്റ് ദൈർഘ്യമുള്ള അവതരണം മോഹിനിയാട്ട രൂപത്തിലാണ്. മുത്തുസ്വാമി ദീക്ഷിതരുടെ പരാശക്തിയെ വർണിക്കുന്ന പതിനാറാം നൂറ്റാണ്ടിലെ കൃതിയെ സമകാലീന സന്ദർഭത്തിലേക്ക് പുനരാഖ്യാനം ചെയ്താണ് രചന നിർവഹിച്ചിരിക്കുന്നത്.

വളരെ നല്ല സന്ദേശം നല്കുന്ന നൃത്താവതരണമാണ് മേതിൽ ദേവികയുടേതെന്നും ഇതൊരു ഉദാത്തമായ സൃഷ്ടിയാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടു. ബ്രേയ്ക്ക് ദി ചെയിൻ ക്യാമ്പയ്നിൻ്റെ ഭാഗമായി പ്രചരിപ്പിക്കുന്ന വീഡിയോ സന്ദേശത്തിലാണ് മന്ത്രി നർത്തകിയെ അഭിനന്ദിക്കുന്നത്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ളവരുടെ പിന്തുണ ആവശ്യമാണെന്നും കലാകാരന്മാരും ഇതിൽ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.

കൊറോണയെ ക്ലാസിക്കലാക്കി മേതിൽ ദേവിക

ക്രൂരനായ അസുരനായാണ് മേതിൽ ദേവിക തൻ്റെ മോഹിനിയാട്ടത്തിൽ കൊറോണയെ അവതരിപ്പിക്കുന്നത്. വിഷമുള്ളുകളാൽ കവച മണിഞ്ഞ് രാജകിരീടം(കൊറോണ) ശിരസിലണിഞ്ഞ രാക്ഷസൻ.

മൂന്നു രൂപത്തിലുള്ള ദുരിതങ്ങളാണ് ഭൂമുഖത്ത് മനുഷ്യരാശി അഭിമുഖീകരിക്കുന്നത്. ഒന്ന് പ്രകൃതി ദുരന്തങ്ങളാണ്. രണ്ടാമതായി മറ്റു ജീവികളിൽ നിന്നുള്ളത്. മൂന്നാമത്തേത് നമ്മുടെ തന്നെ മനസ്സിൽ ഉടലെടുക്കുന്ന ഭയം പോലുള്ള ആകുലതകളാണ്. മൂന്നിൽ നിന്നും കരകയറ്റൂ എന്ന പരാശക്തിയോടുള്ള പ്രാർഥനാ മന്ത്രം ഉരുവിട്ടു കൊണ്ടാണ് നർത്തകി ആകർഷകമായി ചുവടുകൾ വെയ്ക്കുന്നത്. ബ്രെയ്ക്ക് ദി ചെയ്ൻ ക്യാമ്പയ്നിലെ കൈ കഴുകൽ രീതികളെല്ലാം ഇതിൽ മനോഹരമായി സന്നിവേശിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന വൈറസുകൾ പ്രകൃതി ജന്യമാണെങ്കിലും അതിൻ്റെ സൃഷ്ടിയിലും വ്യാപനത്തിലും മനുഷ്യരാശിക്ക് ചെറുതല്ലാത്ത പങ്കുണ്ട് എന്ന് നർത്തകി ഓർമിപ്പിക്കുന്നു. ഈ സാഹചര്യത്തോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാന കാര്യം. നമ്മുടെ യുക്തിബോധത്തിനപ്പുറമുള്ള പരമമായ സത്യത്തിന് വിധേയരാണ് എന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് അവതരണം. ജാഗ്രതയോടെ, സഹാനുഭൂതിയോടെ, നിർഭയമായി, സധൈര്യം സാഹചര്യങ്ങളെ നേരിടണമെന്നുമുള്ള സന്ദേശങ്ങളും ഇതോടൊപ്പം നല്കുന്നുണ്ട്.