Movie prime

പ്രഭാസിന്റെ നായികയായി ദീപിക എത്തുന്നു

Prabhas ബാഹുബലി ഫെയിം പ്രഭാസിന്റെ നായികയായി ബോളിവുഡ് താരസുന്ദരി ദീപിക പദുകോൺ എത്തുന്നു . തെലുങ്ക് ചിത്രത്തിലാണ് ഇരുവരും നായികാനായകന്മാരായി എത്തുന്നത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത് . കീർത്തിസുരേഷും ദുൽഖർ സൽമാനും നായികാനായകന്മാരായി അഭിനയിച്ച മഹാനടിയ്ക്ക് ശേഷം നാഗ് അശ്വിൻ അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. പേര് പുറത്തു വിടാത്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും നാഗ് അശ്വിൻ തന്നെയാണ് . Prabhas ഈ പ്രഭാസ് ചിത്രത്തിനെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. വൈജയന്തി മൂവീസാണ് More
 
പ്രഭാസിന്റെ നായികയായി ദീപിക എത്തുന്നു

Prabhas

ബാഹുബലി ഫെയിം പ്രഭാസിന്റെ നായികയായി ബോളിവുഡ് താരസുന്ദരി ദീപിക പദുകോൺ എത്തുന്നു . തെലുങ്ക് ചിത്രത്തിലാണ് ഇരുവരും നായികാനായകന്മാരായി എത്തുന്നത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത് . കീർത്തിസുരേഷും ദുൽഖർ സൽമാനും നായികാനായകന്മാരായി അഭിനയിച്ച മഹാനടിയ്ക്ക് ശേഷം നാഗ് അശ്വിൻ അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. പേര് പുറത്തു വിടാത്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും നാഗ് അശ്വിൻ തന്നെയാണ് . Prabhas

ഈ പ്രഭാസ് ചിത്രത്തിനെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. വൈജയന്തി മൂവീസാണ് ചിത്രം നിർമ്മിക്കുന്നത് . സയൻസ് ഫിക്ഷൻ ചിത്രമാണെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം . തെലുങ്കിന് പുറമെ മലയാളം , തമിഴ് , ഹിന്ദി എന്നി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത് . ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം.