Movie prime

മകൾ മഹാലക്ഷ്മിയുടെ ചിത്രം പുറത്തുവിട്ട് ദിലീപും കാവ്യയും

സൂപ്പർ താര ദമ്പതികളായ ദിലീപിനും കാവ്യാ മാധവനും ഒരു പെൺകുഞ്ഞു പിറന്നത് കഴിഞ്ഞ വർഷം ഒക്ടോബർ പത്തൊൻപതിനാണ്. എന്നാൽ മകൾ ജനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കുഞ്ഞിന്റെ ഫോട്ടോയോ പേരോ ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. അവളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ഒന്നാം പിറന്നാൾ ആഘോഷവേളയിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് ദിലീപ് മകളുടെ ഫോട്ടോ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം കുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. മഹാലക്ഷ്മി. ദിലീപിന്റെ അമ്മ സരോജത്തിന്റെ മടിയിൽ ഇരിക്കുന്ന കുഞ്ഞിനൊപ്പം ദിലീപും കാവ്യയും ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയും ഉണ്ട്. “ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും ചേച്ചിക്കും More
 
മകൾ മഹാലക്ഷ്മിയുടെ ചിത്രം പുറത്തുവിട്ട് ദിലീപും കാവ്യയും

സൂപ്പർ താര ദമ്പതികളായ ദിലീപിനും കാവ്യാ മാധവനും ഒരു പെൺകുഞ്ഞു പിറന്നത് കഴിഞ്ഞ വർഷം ഒക്ടോബർ പത്തൊൻപതിനാണ്. എന്നാൽ മകൾ ജനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കുഞ്ഞിന്റെ ഫോട്ടോയോ പേരോ ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. അവളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

ഇപ്പോൾ ഒന്നാം പിറന്നാൾ ആഘോഷവേളയിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് ദിലീപ് മകളുടെ ഫോട്ടോ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം കുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. മഹാലക്ഷ്മി. ദിലീപിന്റെ അമ്മ സരോജത്തിന്റെ മടിയിൽ ഇരിക്കുന്ന കുഞ്ഞിനൊപ്പം ദിലീപും കാവ്യയും ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയും ഉണ്ട്.

“ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം” എന്ന കുറിപ്പോടെയാണ് കുടുംബ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടിയടക്കം ചലച്ചിത്ര രംഗത്തെ നിരവധി പേർ മഹാലക്ഷ്മിയുടെ പിറന്നാളാഘോഷത്തിൽ പങ്കുചേർന്നതായാണ് വിവരം. 2016 ലാണ് ദിലീപും കാവ്യാമാധവനും വിവാഹിതരാവുന്നത്.

പതിനേഴ് വർഷത്തെ ദാമ്പത്യത്തിനുശേഷം 2015 -ലാണ് ദിലീപ് പ്രശസ്ത അഭിനേത്രി മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ മൂന്നുമാസക്കാലം ജയിലിൽ കഴിഞ്ഞ താരം ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം സിനിമയിൽ സജീവമാണ്.