Movie prime

സഹോദരങ്ങളുടെ മരണത്തെപ്പറ്റി ദിലീപ് കുമാറിനെ അറിയിച്ചിട്ടില്ലെന്ന് ഭാര്യ സൈറ ബാനു

Dilip Kumar കൊറോണ ബാധിച്ച് സഹോദരന്മാരായ എഹ്സാൻ ഖാനും(90) അസ്ലം ഖാനും (88) മരണപ്പെട്ട കാര്യം ദിലീപ് കുമാറിനെ അറിയിച്ചിട്ടില്ലെന്ന് ഭാര്യ സൈറ ബാനു. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. മാർച്ച് മുതൽ ദിലീപ് കുമാർ ക്വാറൻ്റൈനിൽ കഴിയുകയാണ്.Dilip Kumar എഹ്സാൻ ഖാനും അസ്ലം ഖാനും മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണമടഞ്ഞത്. “സത്യം പറഞ്ഞാൽ, അസ്ലം ഭായിയും എഹ്സാൻ ഭായിയും മരിച്ചു പോയ വിവരം ദിലീപ് സാഹിബിനോട് ഞങ്ങൾ പറഞ്ഞിട്ടില്ല. എല്ലാവിധത്തിലുള്ള More
 
സഹോദരങ്ങളുടെ മരണത്തെപ്പറ്റി ദിലീപ് കുമാറിനെ അറിയിച്ചിട്ടില്ലെന്ന് ഭാര്യ സൈറ ബാനു

Dilip Kumar

കൊറോണ ബാധിച്ച് സഹോദരന്മാരായ എഹ്സാൻ ഖാനും(90) അസ്ലം ഖാനും (88) മരണപ്പെട്ട കാര്യം ദിലീപ് കുമാറിനെ അറിയിച്ചിട്ടില്ലെന്ന് ഭാര്യ സൈറ ബാനു. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. മാർച്ച് മുതൽ ദിലീപ് കുമാർ ക്വാറൻ്റൈനിൽ കഴിയുകയാണ്.Dilip Kumar

എഹ്സാൻ ഖാനും അസ്ലം ഖാനും മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണമടഞ്ഞത്. “സത്യം പറഞ്ഞാൽ, അസ്ലം ഭായിയും എഹ്സാൻ ഭായിയും മരിച്ചു പോയ വിവരം ദിലീപ് സാഹിബിനോട് ഞങ്ങൾ പറഞ്ഞിട്ടില്ല. എല്ലാവിധത്തിലുള്ള അസ്വസ്ഥജനകമായ വാർത്തകളും അദ്ദേഹത്തിൽ നിന്നും അകറ്റിനിർത്തുകയാണ് “- അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി.

സഹോദരങ്ങളുടെ മരണത്തെപ്പറ്റി ദിലീപ് കുമാറിനെ അറിയിച്ചിട്ടില്ലെന്ന് ഭാര്യ സൈറ ബാനു

അമിതാഭ് ബച്ചന് കോവിഡ് ബാധിച്ച് നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കാര്യവും അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് അമിതാഭിനെ വളരെ ഇഷ്ടമാണ്. ദിലീപ് കുമാറിന്റെ മരുമക്കളായ ഇമ്രാനും അയൂബും ചേർന്നാണ് ഇന്ന് എഹ്സാൻ ഖാന്റെ അന്ത്യകർമങ്ങൾ നടത്തിയതെന്നും സൈറ ബാനു പറഞ്ഞു.

97-കാരനായ നടന്റെ ആരോഗ്യനിലയെപ്പറ്റിയും അവർ സംസാരിച്ചു. അദ്ദേഹം ക്വാറൻ്റൈനിലാണ്. നിർജലീകരണം മൂലം രക്തസമ്മർദത്തിൽ ചില വ്യതിയാനങ്ങളുണ്ട്. അതിനുള്ള ചികിത്സയിലാണ്.

ദിലീപ് കുമാറിന്റെ കുടുംബ സുഹൃത്തായ ഫൈസൽ ഫാറൂഖിയാണ് ഇന്നലെ എഹ്സാൻ ഖാന്റെ മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ദിലീപ് സാബിന്റെ ഇളയ സഹോദരൻ എഹ്സാൻ ഖാൻ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അന്തരിച്ചെന്നും നേരത്തെ ഇളയ സഹോദരൻ അസ്ലം ഖാനും കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നെന്നും നാമെല്ലാം ദൈവത്തിൽ നിന്നുള്ളവരാണെന്നും അവനിലേക്ക് തന്നെയാണ് മടങ്ങുന്നതെന്നും ഫൈസൽ ഫാറൂഖി ട്വീറ്റ് ചെയ്തു.

ദിലീപ് കുമാറിന്റെ ഇളയ സഹോദരൻ അസ്ലം ഖാൻ ഓഗസ്റ്റിലാണ് കോവിഡ്-19 ബാധിച്ച് മരിച്ചത്. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം എന്നിവയുണ്ടായിരുന്ന അദ്ദേഹത്തിന് വൈറസ് ബാധയെ തുടർന്ന് ന്യുമോണിയയും ബാധിച്ചിരുന്നു.

ഈ വർഷം മാർച്ചിൽ രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനുമുമ്പ് വൈറസിനെതിരായ മുൻകരുതൽ നടപടിയെന്ന നിലയിൽ താനും, ഭാര്യയും നടിയുമായ സൈറ ബാനുവും ക്വാറൻ്റൈനിൽ പോകുകയാണെന്ന് ദിലീപ് കുമാർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. കഴിയുന്നത്ര വീടിനുള്ളിൽ തന്നെ കഴിയാൻ ആരാധകരോടും അദ്ദേഹം അഭ്യർഥിച്ചു.

കോഹിനൂർ, മുഗൾ-ഇ-അസം, ശക്തി, നയാ ദൗർ, രാം ഓർ ശ്യാം തുടങ്ങി നിരവധി ക്ലാസിക് ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ നടനാണ് ദിലീപ് കുമാർ.

1998-ൽ പുറത്തിറങ്ങിയ ക്വില എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.