Movie prime

ഷെഫായി ദുൽഖർ സൽമാൻ, പാചകക്കൂട്ട് ചോദിച്ചു സുരേഷ് റെയ്‌ന

ക്വാറന്റൈനിൽ പല രീതിയിലാണ് സെലിബ്രിറ്റികൾ സമയം ചെലവഴിക്കുന്നത്. ചിലർ പാട്ടു പാടിയും പടം വരച്ചും പുസ്തകം വായിച്ചും സമയം ചെലവഴിക്കുമ്പോൾ ഷെഫായി പാചകം ചെയ്താണ് മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ സമയം ചെലവഴിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താൻ ഉണ്ടാക്കിയ ജാപ്പനീസ് വിഭവത്തിനു ഇപ്പോൾ നിറയെ കമന്റുകളാണ് ദുൽഖറിന് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താൻ ഇന്ന് ‘ഷെഫ് ക്യു’ ആണെന്ന് പോസ്റ്റ് ചെയ്ത ചിത്രത്തിൽ പച്ചക്കറികളും ഇറച്ചിയും അരിയുന്ന ദുൽഖറിന്റെ ചിത്രമുണ്ട്. അതിനിടെ ദുൽഖറിന്റെ ജാപ്പനീസ് വിഭവത്തിന്റെ കൂട്ട് ആവശ്യപ്പെട്ട് ക്രിക്കറ്റ് More
 
ഷെഫായി ദുൽഖർ സൽമാൻ, പാചകക്കൂട്ട് ചോദിച്ചു സുരേഷ് റെയ്‌ന

ക്വാറന്റൈനിൽ പല രീതിയിലാണ് സെലിബ്രിറ്റികൾ സമയം ചെലവഴിക്കുന്നത്. ചിലർ പാട്ടു പാടിയും പടം വരച്ചും പുസ്തകം വായിച്ചും സമയം ചെലവഴിക്കുമ്പോൾ ഷെഫായി പാചകം ചെയ്താണ് മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ സമയം ചെലവഴിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ താൻ ഉണ്ടാക്കിയ ജാപ്പനീസ് വിഭവത്തിനു ഇപ്പോൾ നിറയെ കമന്റുകളാണ് ദുൽഖറിന് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താൻ ഇന്ന് ‘ഷെഫ് ക്യു’ ആണെന്ന് പോസ്റ്റ് ചെയ്ത ചിത്രത്തിൽ പച്ചക്കറികളും ഇറച്ചിയും അരിയുന്ന ദുൽഖറിന്റെ ചിത്രമുണ്ട്. അതിനിടെ ദുൽഖറിന്റെ ജാപ്പനീസ് വിഭവത്തിന്റെ കൂട്ട് ആവശ്യപ്പെട്ട് ക്രിക്കറ്റ്‌ താരം സുരേഷ് റെയ്നയും കമെന്റ് ചെയ്തിട്ടുണ്ട്. മറുപടിയായി പാചകക്കൂട്ടിന് പുറമെ ഭക്ഷണം കഴിക്കാനായി റെയ്‌നയെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു ദുൽഖർ.

ഷെഫായി ദുൽഖർ സൽമാൻ, പാചകക്കൂട്ട് ചോദിച്ചു സുരേഷ് റെയ്‌ന

ദുൽഖറിന്റേതായി ഇനി വരാൻ ഉള്ളത് സുകുമാര കുറുപ്പിന്റെ കഥയായ ‘കുറുപ്പ്’ ആണ്. ചിത്രത്തിൽ സുകുമാര കുറുപ്പിന്റെ വേഷമാണ് ദുൽഖർ ചെയ്യുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.