Movie prime

ചക്ക പറിക്കാനായി മരത്തില്‍ ‘കയറുന്ന’ ആന: വീഡിയോ വൈറല്‍

ലോക്ക്ഡൌണ് തുടങ്ങിയത് മുതല് പല വന്യജീവികളുടെയും അതി രസകരമായ വീഡിയോകളാണ് സോഷ്യല് മീഡിയയില് വന്നു കൊണ്ടിരിക്കുന്നത്. മരപ്പട്ടി മുതല് ആന വരെ ലോക്ക്ഡൌണ് കാലത്ത് സോഷ്യല് മീഡിയയില് നിറഞ്ഞു നില്ക്കുന്നു. ഇപ്പോഴിതാ ആനയുടെ ബുദ്ധിശക്തി എത്രത്തോളമുണ്ടെന്നതാണ് ട്വിറ്ററില് പങ്കുവെച്ച വീഡിയോ കണ്ട ആളുകളെ അമ്പരപ്പിക്കുന്നത്. ഇന്ത്യന് ഫോറസ്റ്റ് ഓഫീസറായ സാകേത് ബദ്ല എന്ന ഉദ്യോഗസ്ഥന് പങ്കുവെച്ച വീഡിയോയാണ് സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത്. നല്ല ഉയരമുള്ള പ്ലാവില് കാലു കൊണ്ട് ചവിട്ടി നിന്ന ശേഷം തുമ്പിക്കൈ ഉപയോഗിച്ച് ചക്ക More
 
ചക്ക പറിക്കാനായി മരത്തില്‍ ‘കയറുന്ന’ ആന: വീഡിയോ വൈറല്‍

ലോക്ക്ഡൌണ്‍ തുടങ്ങിയത് മുതല്‍ പല വന്യജീവികളുടെയും അതി രസകരമായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുന്നത്. മരപ്പട്ടി മുതല്‍ ആന വരെ ലോക്ക്ഡൌണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഇപ്പോഴിതാ ആനയുടെ ബുദ്ധിശക്തി എത്രത്തോളമുണ്ടെന്നതാണ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ കണ്ട ആളുകളെ അമ്പരപ്പിക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസറായ സാകേത് ബദ്ല എന്ന ഉദ്യോഗസ്ഥന്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

നല്ല ഉയരമുള്ള പ്ലാവില്‍ കാലു കൊണ്ട് ചവിട്ടി നിന്ന ശേഷം തുമ്പിക്കൈ ഉപയോഗിച്ച് ചക്ക വലിച്ചിടുന്ന കൊമ്പന്‍റെ വീഡിയോയാണ് സാകേത് ഷെയര്‍ ചെയ്തത്.